spot_img

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സിസേറിയന്‍ ഒഴിവാക്കി സാധാരണ പ്രസവം ഉറപ്പാക്കാം

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പ്രസവം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച്‌ ആലോചിച്ച് ടെന്‍ഷനടിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേപ്പറ്റി കൂടുതല്‍ പ്ലാനുകളിടാതിരിക്കുന്നതാണ് നല്ലത്. കാരണം പലപ്പോഴും നാം പ്ലാന്‍ ചെയ്ത പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. 

85 ശതമാനം സ്ത്രീകള്‍ക്കും സാധാരണ പ്രസവത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ 65 ശതമാനം പേരില്‍ മാത്രമേ ഇത് വിജയമാകാറുള്ളൂ. സാധാരണ പ്രസവം ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന ടിപ്‌സ് പിന്തുടര്‍ന്നുനോക്കൂ. 

  1. നിരന്തരമായ വ്യായാമം

ഗര്‍ഭകാലത്ത് ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കുക മാത്രമല്ല ഈ കാലയളവ് മുഴുവന്‍ നിങ്ങളെ ആക്ടീവാക്കി നിലനിര്‍ത്തുന്നു. ഊര്‍ജ്ജസ്വലതയോടെയുള്ള വ്യായാമം വസ്തി പ്രദേശത്തെ മസിലുകളെ ശക്തിപ്പെടുത്തുന്നു. കെഗല്‍ വ്യായാമങ്ങള്‍ ഇതിനു സഹായകരമാണ്. ശക്തമായ തുടയിലെ മസിലുകള്‍ പ്രസവത്തിന്റെ സമയത്തെ സമ്മര്‍ദ്ദവും വേദനയും കുറക്കുന്നു. യോഗ ചെയ്യുന്നതും നല്ലതാണ്. 

  1. ഡയറ്റ് നോക്കുക

ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിച്ച് കൂടുതല്‍ ഭാരമുണ്ടാകുന്ന അവസ്ഥയുണ്ടാക്കരുത്. ഭാരം കൂടുന്നത് സാധാരണ പ്രസവത്തിനു തടസ്സമാകും. ആവശ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. നിങ്ങളുടെയും കുട്ടിയുടെയും ആരോഗ്യത്തിന് അതാണ് നല്ലത്. ധാരാളം വെള്ളം കുടിക്കാനും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കാനും ശ്രദ്ധിക്കണം. 

  1. സമ്മര്‍ദ്ദങ്ങളെ മാറ്റിവെക്കുക

സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഉല്‍ക്കണ്ഠയില്‍ നിന്നും അമിത ആലോചനയില്‍ നിന്നും മാറിനില്‍ക്കുക. സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള സമയമാണിത്. നല്ല പുസ്തകങ്ങള്‍ വായിക്കാനും നല്ല സുഹൃത്തുക്കളുമായും വ്യക്തികളുമായും സമയം ചെലവഴിക്കാനും ശ്രമിക്കുക. സമ്മര്‍ദ്ദത്തിലും വിഷമത്തിലുമാക്കുന്ന തരത്തില്‍ പെരുമാറുന്നവരില്‍ നിന്ന് അകലം പാലിക്കുക.

  1. ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക

ശ്വസന വ്യായാമങ്ങള്‍ പ്രധാനമാകുന്നതെന്താണെന്നു വെച്ചാല്‍ പ്രസവത്തിനിടെ നിങ്ങള്‍ക്ക് പലതവണ ശ്വാസം പിടിച്ചുവെക്കേണ്ടതായി വരും. ശരിയായതും മതിയായതുമായ ഓക്‌സിജന്‍ വിതരണം കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യവുമാണ്. അതിനാല്‍ ശ്വസനവ്യായാമവും ധ്യാനവും ശീലിക്കുക. ഇത് നിങ്ങളെ സാധാരണ പ്രസവത്തിലേക്ക് ഒരിഞ്ച് കൂടുതല്‍ അടുപ്പിക്കും. 

  1. നിങ്ങളെ പഠിപ്പിക്കുക

പ്രസവത്തെക്കുറിച്ചും വേദന മാനേജ് ചെയ്യേണ്ടതിനെക്കുറിച്ചും ശ്വസനം, റിലാക്‌സേഷന്‍ എന്നിവയെക്കുറിച്ചും മനസ്സിലാക്കുക. ഇത് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുകയോ, നല്ല പുസ്തകങ്ങളോ ഓണ്‍ലൈന്‍ വീഡിയോകളോ കണ്ട് അവബോധം നേടുകയോ ചെയ്യാം. 

  1. സ്ഥിരമായ മസേജ്

ഏഴു മാസത്തിനു ശേഷം സ്ഥിരമായി മസാജുകള്‍ ചെയ്യാം. ഇത് സമ്മര്‍ദ്ദം കുറക്കാനും സന്ധികളിലെ വേദനയും മസില്‍ ടെന്‍ഷനും കുറക്കാനും സഹായിക്കും.

7. നടക്കുക

ആശുപത്രിയില്‍ എത്തിയതിനു ശേഷം കിടക്കയില്‍ ചടഞ്ഞുകൂടാതെ പരമാവധി നടക്കാന്‍ ശ്രമിക്കുക. 

  1. പ്രസവ സമയത്തേക്ക് ശരിയായ സപ്പോര്‍ട്ട് കണ്ടെത്തുക

പ്രസവ സമയത്ത് നിങ്ങളുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യമായ സപ്പോര്‍ട്ട് കണ്ടെത്തുക. വീട്ടുകാരോ പ്രിയപ്പെട്ടവരോ അടുത്തുള്ളത് നിങ്ങള്‍ക്ക് ധൈര്യം പകരും. എന്നാല്‍ ആ സാഹചര്യത്തില്‍ പേടിക്കുന്നവരെ കൂടെ നിര്‍ത്തുന്നത് നിങ്ങളെയും പേടിപ്പിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.