spot_img

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ഇന്ന് ഒക്ടോബർ 10 – “ലോക മാനസികാരോഗ്യ ദിനം”. ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്. ഇത് ഒരു വ്യക്തിയുടെ വൈകാരിക-സാമൂഹിക-മാനസിക നിലകളിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. നമ്മുടെ ചിന്തകളെ, അനുഭവങ്ങളെ, പെരുമാറ്റ രീതികളെ അത് സ്വാധീനിക്കുന്നു. നമ്മൾ എങ്ങനെ തീരുമാനമെടുക്കുന്നു, ജീവിതത്തിൽ ഉണ്ടാവുന്ന സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നിവയിൽ എല്ലാം മാനസികാരോഗ്യത്തിന് ഒരു വലിയ പങ്കുണ്ട്.

മാനസികാരോഗ്യത്തെക്കുറിച്ച് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ഈ അറിവ് മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം തേടാനും അത് നേരിടാനും നല്ല മാനസികാരോഗ്യം വീണ്ടെടുക്കാനും നമ്മൾ ഓരോരുതരും അടങ്ങുന്ന ഈ സമൂഹത്തെ നല്ല രീതിയിൽ മാറ്റി പൂർണ്ണ ആരോഗ്യവാൻമാരാക്കുവാനും സഹായിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യ രോഗങ്ങൾക്ക് ദുഷ്കീർത്തികൾ (stigma) കൂടുതലാണ്. ഇതിനു പ്രധാനപ്പെട്ട രണ്ട് കാരണങ്ങളിൽ ഒന്ന് പൊതുജനങ്ങൾക്ക് മാനസികാരോഗത്തെക്കുറിച്ചുള്ള വിവരങ്ങളിലുണ്ടാവുന്ന അഭാവമാണ്. ഈ അഭാവം മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വൈദ്യ ചികിത്സയ്ക്കായി എത്താനുള്ള വിമുക്തതക്കും കാരണമാകുന്നു. ഈ രണ്ടു പ്രധാനപ്പെട്ട കാരണങ്ങളാണ് മാനസികാരോഗ്യ രംഗം നേരിടേണ്ടി വരുന്ന വലിയ ഒരു തടസ്സം.

ലോകത്ത് എട്ടിൽ ഒരാൾ എങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. കോവിഡിന് ശേഷം ലോകമെമ്പാടുമുള്ള ഉത്കണ്ഠയും (Anxiety) വിഷാദത്തിന്റെയും (Depression) വ്യാപനത്തിൽ 25% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വർദ്ധനവ് മാനസികാരോഗ്യത്തിനു ആഗോള പ്രതിസന്ധി സൃഷ്ടിച്ചു.

പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്, മാനസികാരോഗ്യത്തിനായുള്ള സേവനങ്ങളും ധനസഹായവും ഉപായങ്ങളും കുറവായി തുടരുന്നു എന്നാണ്. ഇത് കൂടുതലും നിലനിൽക്കുന്നത് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇന്ത്യ ആ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഇത് പൂർണ്ണ മാനസികാരോഗ്യം ലഭിക്കുവാൻ ഒരു തടസ്സമായി നിലകൊള്ളുന്നു.

കോവിഡ് കാരണമുണ്ടായ ഉൽക്കണ്ഠയും വിഷാദവും മാത്രമല്ല, അതിനുപുറമേ വർദ്ധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക-അസമത്വങ്ങളും, നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ, അക്രമം, എന്നിവയെല്ലാം മികച്ച മാനസികരോഗ്യ ക്ഷേമത്തിലേക്കുള്ള പുരോഗതിക്ക് ഭീഷണിയാവുകയും, ഈ ഭീഷണികൾ കാരണം ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ വിടവ് വർദ്ധിച്ചുവെന്നും WHO പറയുന്നു.

WHO-യുടെ കണക്കുകൾ പ്രകാരം മാനസികാരോഗ്യ പ്രയാസങ്ങൾ നേരിടുന്നവർ ശരാശരിയെക്കാൾ 20 വർഷം മുൻപ് മരണപ്പെടുന്നതായി കണ്ടെത്തി. വിഷാദവും ഉൽക്കണ്ഠയും കാരണം ഓരോ വർഷവും 12 ബില്യൺ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതായും, അത് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് വരെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും കണ്ടെത്തി.എന്തിരുന്നാലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം നമ്മുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മറ്റു എല്ലാ മേഖലയിലേക്കും വ്യാപിച്ചു കിടക്കുന്നു എന്നത് ഇത് വ്യക്തമാകുന്നു..

യുവതി യുവാക്കളിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത്. 10-നും 19-നും ഇടയിൽ പ്രായമുള്ള 7 കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ് എന്നാണ് WHO പറയുന്നത്. ഈ പ്രായത്തിലുള്ളവരുടെ മരണത്തിന്റെ പ്രധാനപ്പെട്ട അഞ്ചാമത്തെ കാരണമായി കണക്കാക്കപ്പെടുന്നത് ആത്മഹത്യയാണ്. ലോകത്തുള്ള ആത്മഹത്യ നിരക്കുകൾ നമ്മെ ഞെട്ടിക്കുന്നതാണ്. ഓരോ വർഷവും 45,800 പേർ ആത്മഹത്യയിലൂടെ മരണപ്പെടുന്നു. ഓരോ 11 മിനിറ്റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്ന് കണക്കുകൾ പറയുന്നു.

WHO-യുടെ മറ്റൊരു ആഗോള സർവേയിൽ 15നും 24നും ഇടയിൽ പ്രായമുള്ള അഞ്ചിൽ ഒരാൾ, തങ്ങൾക്ക് പലപ്പോഴും വിഷാദവും കാര്യങ്ങൾ ചെയ്യുന്നതിനുള്ള താൽപര്യക്കുറവും ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ഇത് മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്നതിന്റെ അടയാളമാണ്.

ഈ വർഷം ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം/വിഷയം “Make Mental Health & Well-being for all a Global Priority” എന്നാണ്.അതായത് ‘മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പുനർജീവിപ്പിക്കാനുള്ള അവസരമാണ്’ എന്ന് ലോക ആരോഗ്യ സംഘടന (WHO) പറയുന്നു.

എല്ലാവർക്കും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളെയും അതിന്റെ പ്രാധാന്യത്തെയും മുൻഗണന കൊടുത്തുകൊണ്ടാണ് ഈ വർഷം ഈ വിഷയം അവതരിപ്പിക്കുന്നത്.അതുകൊണ്ടു തന്നെ, നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ആർക്കെങ്കിലും മാനസിക പ്രയാസങ്ങളോ, മാനസികാ രോഗങ്ങളോ ഉണ്ടെങ്കിൽ, മറ്റുള്ളവരെ പോലെ തന്നെ അവർക്കും അത് ചികിത്സിക്കുവാനും അതിനെ നേരിടാനുമുള്ള എല്ലാ അവസരങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്നും അതിലൂടെ പൂർണ മാനസികാരോഗ്യം കൈവരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

തയാറാക്കിയത്

ഷമീമ അബ്ദുൽ അസീസ്
കൺസൽടന്റ് സൈക്കോളജിസ്റ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...