spot_img

ന്നാ താൻ കേസ് കൊട് രാജീവനും മോഹൻലാലും എന്താന്ന് ബന്ധം

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു .

അവസാന ഭാഗം.

ആ സെലിബ്രിറ്റിയുടെ ക്ലാസ് 3 യെ കുറിച്ച് മിക്കവാറും എല്ലാ മലയാളി ബിഡിഎസ് വിദ്യാർഥികളും അറിയുന്നത് തങ്ങളുടെ ഓർത്തോ അധ്യാപകരിൽ നിന്നാവും.
എന്റെ സാറും ഒരിക്കൽ ക്ലാസിൽ പറഞ്ഞു, മോഹൻലാൽ ക്ലാസ് 3 ആണെന്ന്. അത് കേട്ടതും ഞാൻ വീട്ടിൽ പറഞ്ഞു, മോഹൻലാലിനും ഉണ്ടത്രെ ക്ലാസ് 3! വീട്ടുകാർ പറഞ്ഞു, അത് ശരി, ഇക്കണ്ട സിനിമ മുഴുവൻ അഭിനയിച്ച മോഹൻലാലിനുള്ള കേടാണെങ്കിൽ ഇത്തിരി ക്ലാസ് 3 ഉണ്ടെന്ന് വച്ച് അനക്ക് പുതിയാപ്ലനെ കിട്ടാതിരിക്കില്ല!

മോഹൻലാലിന്റെ ക്ലാസ് 3 ആയിരുന്നു ക്ലിപ്പിടാതിരിക്കാനുള്ള എന്റെ ന്യായീകരണം. മോഹൻലാലിന് താടി നീണ്ടാൽ കുഴപ്പമില്ല. രാജീവന്റെ താടി നീണ്ടാൽ ഇല്ലാത്ത കുറ്റങ്ങളില്ല. അയാൾ കഞ്ചാവാണോ? കള്ളനായത് കൊണ്ടാണോ പല്ല് അങ്ങനെ? ശരിയാണ്, അയാൾ കള്ളനാണ്. പോരാത്തതിന് പൃഷ്ടവുമില്ല! എന്ന് വച്ച് ക്ലാസ് 3 , അത് എനിക്കും മോഹൻലാലിനും രാജീവനും ഉള്ളതാണ്!

“ദേവദൂതർ പാടി” കേട്ട് രാജീവന്റെ പെർഫോമൻസ് കണ്ടിട്ട് അയാൾ എന്നേയും മോഹൻലാലിനേയും പോലെ സിനിമ പ്രേമിയാണെന്ന് മനസ്സിലായി. മോഹൻലാലിനെ പോലെയാണ് അയാളുടെ പല്ലെന്ന് പറഞ്ഞാൽ എനിക്കെങ്ങും വേണ്ട സർജറി എന്ന് അയാൾ പറഞ്ഞെന്നിരിക്കും.

വൈകിയ വേളയിൽ ആണെങ്കിലും രാജീവൻ സർജറി ചെയ്ത് മുഖവും പല്ലും ശരിയാക്കണം എന്നാണ് എന്റെ അഭിപ്രായം. ആളുകൾ പലതും പറയും. മോഹൻലാൽ അയാളുടെ പല്ലിന്റെ കേടുകൾ ശരിയാക്കുന്നത് ഷാർജയിലെ പല്ലു ഡോക്ടർടെ അടുത്താണ്. രാജീവന് തല വേദനയോ കടച്ചിലോ ഉണ്ടായാൽ പ്രശ്നമാണ്. പൃഷ്ടം പോയതിന് ചീത്ത വിളിച്ച തമിഴത്തി പെണ്ണ് വീട്ടീന്ന് ഇറക്കി വിടും.

ദിവസക്കൂലിക്ക് പണിയെടുക്കുന്ന രാജീവനെ പോലുള്ളവർക്ക് സന്തോഷ വാർത്തയായി സർക്കാർ ദന്തൽ കോളേജുകളിലും താലൂക്ക് ആശുപത്രികളിലുമെല്ലാം താടിയെല്ലുകളുടെ ശസ്ത്രക്രിയ ചെയ്യുന്നുണ്ട്. ഓർത്തർഗ്നാഥിക് സർജറി എന്നറിയപ്പെടുന്ന ഈ സർജറി ഗവൺമെന്റ് ആസ്പത്രിയിൽ നൂറിലധികം ചെയ്ത എന്റെ സീനിയർ Saju Ns N S തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഉണ്ട്.

കഥ പറഞ്ഞു വന്നപ്പോൾ എന്തൊക്കെയോ പറഞ്ഞു കാട് കയറി. താടിയുടെ നീളം പറഞ്ഞ് റോഡിലെ കുഴിയുടെ ആഴം കുറയ്ക്കുന്നില്ല. രാജീവനെ കടിച്ചത് കിങ്ങിണിയും പൈങ്കിളിയും ആയിരുന്നെങ്കിലും സമകാലീന കേരളത്തിൽ വളരെയധികം പ്രാധാന്യമുള്ള പട്ടി കടി സിനിമയിൽ കാര്യമായി ചർച്ച ചെയ്യുന്നില്ല. അവർ MLA യുടെ വളർത്തു നായകൾ ആയതു കൊണ്ട് ആന്റിറേബീസ് കുത്തിവെപ്പ് എടുത്ത് കാണണം.

കാസ്രോട്ടുകാരൻ രാജീവനും മലപ്രത്തുകാരി ഞാനും തിരോന്തരങ്കാരൻ മോഹൻലാലും ഒരേ ഫ്രെയിമിൽ വരുന്ന ഈ കഥ ഇവിടെ അവസാനിക്കുന്നു!…

തയ്യാറാക്കിയത്

Dr.Smitha Rahman
Fathima Dental Clinic
Pulamanthole
Malappuram

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

2 COMMENTS

  1. When I read an article on this topic, totosite the first thought was profound and difficult, and I wondered if others could understand.. My site has a discussion board for articles and photos similar to this topic. Could you please visit me when you have time to discuss this topic?

LEAVE A REPLY

Please enter your comment!
Please enter your name here