spot_img

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

ഇന്ന്, 13/10/2022ലോക കാഴ്ച ദിനമാണ് (World Sight Day 2022) . എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത് .  കണ്ണിന്റെ (Eyes)വിവിധ പ്രശ്‌നങ്ങള്‍ തടയുക ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന (World Health Organization) ലോക കാഴ്ചാ ദിനം ആചരിക്കുന്നത്.നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കു” എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിന സന്ദേശം.

ഒരാൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് അന്ധത. ലോകത്ത് കോടിക്കണക്കിന് ആളുകൾ കാഴ്ചാ സംബന്ധമായ പ്രയാസങ്ങൾ അനുഭവിക്കുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിയ്ക്കുന്നത്.

കാരണങ്ങൾ

വിറ്റാമിൻ A യുടെ കുറവ്, ജന്മനായുള്ള ഗ്ലോക്കോമ, തിമിരം, പൂർണവളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന കുട്ടികളിൽ കണ്ടുവരുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി, കണ്ണിൽ അണുബാധ, കണ്ണിലുണ്ടാകുന്ന മുറിവുകൾ എന്നിവയെല്ലാം കാഴ്ച നഷ്ടമാകുന്നതിന് കാരണമാകും.

നേരത്തെ കണ്ടെത്തിയാൽ നല്ലത്.

കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടെത്തുകയാണെങ്കിൽ കൃത്യമായ ചികിത്സ നൽകി കണ്ണുകളെ ആരോഗ്യകരമായി സംരക്ഷിയ്ക്കാൻ സാധിയ്ക്കും. എന്നാൽ കാഴ്ചയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ അതിനെ പൂർണമായും അവഗണിയ്ക്കുന്നത് സ്ഥിരമായ കാഴ്ച്ചയില്ലായ്മയിലേക്ക് നയിച്ചേക്കാം.

കോവിഡ് കാലത്ത് ചെറിയ കുട്ടികളുൾപ്പെടെ എല്ലാവരും തന്നെ കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപ്പിന് മുൻപിലും കുത്തിയിരുന്ന് പഠനം, ജോലി എന്നിവ നടത്തുമ്പോൾ മറുവശത്ത് കണ്ണുകളുടെ ആരോഗ്യം നഷ്ടമായിക്കൊണ്ടിരിയ്ക്കുകയാണ്. കോവിഡ് -19 മഹാമാരിമൂലമുള്ള സാഹചര്യങ്ങൾ ഓൺലൈൻ ക്ലാസുകളും ഓൺലൈൻ മീറ്റിങ്ങുകളും ഏവരുടെയും നിത്യജീവിതത്തിൽനിന്ന് ഒഴിവാക്കാനാകാത്തതായി മാറിയിരിക്കുന്നു.

കുട്ടികളും മുതിർന്നവരും ലാപ്‌ടോപ്പിനോ മൊബൈലിനോ മുന്നിൽ ധാരാളം സമയം ചെലവഴിക്കാൻ നിർബന്ധിതരായിരിക്കുന്നതിനാൽ കണ്ണിന് ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. കൂടാതെ പല കുട്ടികളും കണ്ണുവേദന, കണ്ണിൽ നിന്നുള്ള അനിയന്ത്രിതമായ വെള്ളം വരവ്, തലവേദന എന്നിവയെക്കുറിച്ച് പരാതിപ്പെടുന്നുമുണ്ട്.

 ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ നേത്ര ആരോഗ്യത്തിനും തുല്യപ്രാധാന്യമുണ്ട്. കൃത്യമായ പരിചരണത്തിലൂടെ കണ്ണിന്റെ കാഴ്ച ശക്തി കുറയാതെ നമുക്ക് നിലനിര്‍ത്താം.

പതിവായി കണ്ണ് പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. നേത്രപരിശോധനയുടെ ആദ്യ ഘട്ടത്തില്‍ തന്നെ നേത്രരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്.

കണ്ണുകളെ കാക്കാൻ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

 • 40 വയസ് കഴിഞ്ഞാൽ നിശ്ചിത ഇടവേളകളിൽ കണ്ണുകൾ പരിശോധിക്കണം
 • മൊബൈൽ ,കമ്പ്യൂട്ടർ സ്ക്രീനുകളിലെയ്ക്ക് കൂടുതൽ സമയം നോക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഓരോ 20 മിനിറ്റ്ന് ശേഷവും ചെറിയ ഇടവേളകൾ എടുക്കുക. അൽപനേരം പ്രകൃതി ഭംഗിയിലെയ്ക്ക് കണ്ണുകളെ മാറ്റുന്നത് ഗുണം ചെയ്യും.
 • രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപും രാവിലെ ഉണർന്ന ഉടനെയും മൊബൈൽ ഫോണിൽ നോക്കുന്ന ശീലം മിക്കവർക്കുമുണ്ട്‌. എന്നാൽ ഈ ശീലം നിങ്ങളുടെ കണ്ണുകളെ തീർച്ചയായും ദോഷകരമായി ബാധിക്കും.
 • കടുത്ത വെയിൽ കൊള്ളുന്ന സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഇരുചക്ര വാഹനം ഓടിയ്ക്കുന്ന സമയത്ത് സൺ ഗ്ലാസുകൾ നിർബന്ധമായി ധരിയ്ക്കാൻ ശ്രദ്ധിക്കണം.
 • അഴുക്ക് പുരണ്ട കൈകൾ ഉപയോഗിച്ച് കണ്ണുകൾ സ്പര്ശിക്കാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക.
 • കണ്ണുകളിൽ തൊടുന്നതിനു മുൻപ് നിർബന്ധമായും കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. നമുക്ക് കാണാൻ കഴിയാത്ത അണുക്കൾ കൈകളിൽ ഉണ്ടാകും. സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ മാത്രമേ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയൂ.
 • കുട്ടികൾ കാഴ്ചാ സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആവശ്യമായ പരിശോധനകൾ കൃത്യ സമയത്ത് തന്നെ നടത്താനായി ശ്രദ്ധിക്കണം.
 • ശരീര ഭാരം നിയന്ത്രിക്കുക -അമിത വണ്ണം പ്രമേഹം, ബിപി മുതലായ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകും. ഈ രോഗങ്ങൾ കണ്ണിനെയും ബാധിച്ച്‌ കാഴ്‌ച നഷ്ടപ്പെടാം.
 • പുകവലി ഹൃദയാരോഗ്യത്തിനെന്നപോലെ കണ്ണിലെ രക്തക്കുഴലകൾക്കും ഹാനികരമാണ്. തിമിരം, ARMD എന്നീ രോഗങ്ങൾക്കും  പുകവലി കാരണമാകാം. ആയതിനാൽ പുകവലി ഒഴിവാക്കുക.
 • വ്യക്തി ശുചിത്വം പാലിക്കുക: കൈകളും മുഖവും ഇടയ്‌ക്കിടെ കഴുകേണ്ടത്‌ അത്യാവശ്യമാണ്‌.  വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത്‌  കണ്ണുകളിൽ അലർജിക്കും കൺകുരുവിനും കാരണമാകാം. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം തുടർ ച്ചയായ വെയിലേൽക്കേണ്ടി വരുന്നവർ സൂര്യന്റെ രശ്‌മികളിൽനിന്ന്‌ കണ്ണിനെ സംരക്ഷിക്കാൻ സൺഗ്ലാസ്‌ ഉപയോഗിക്കുക .
 • ഇടവേളകൾ ആവശ്യം: കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരും തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും  ഇടയ്ക്ക് ഇടവേളകളെടുക്കുക. – 20 മിനിറ്റ് സ്‌ക്രീനിൽ നോക്കി ഇരുന്നാൽ 20 സെക്കൻഡ്‌ നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന്റെ മസിലുകൾ ക്ക് വിശ്രമം നൽകുക .
 • ആറു മുതൽ എട്ടു മണിക്കൂർ വരെ വിശ്രമം, ഉറക്കം കണ്ണുകൾക്കും- ശരീരത്തിനും ക്ഷീണമകറ്റി ഉന്മേഷം – ഉണ്ടാകാൻ സഹായിക്കും.

കണ്ണുകളുടെ ആരോഗ്യത്തിനായി എന്തെല്ലാം കഴിക്കാം?.

നല്ല കാഴ്ചശക്തിക്ക് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്‌ചശക്തിയും നിലനിർത്താൻ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം പ്രധാനമാണ് . ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ  എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം . ഇതോടൊപ്പം  ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റ്സും അടങ്ങിയ ചെറിയ മീനുകളും നേത്രരോഗത്തിന് ഉത്തമമാണ്.

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും. അതിനായി താഴെ പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കേണ്ടതാണ്.

 • ഇലക്കറികൾ.

സിസാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻറി ഒക്സിടന്റുകൾ ധാരാളം അടങ്ങിയതാണ് ഇലക്കറികൾ. ഇവ കഴിക്കുന്നത് നിങ്ങളുടെ കണ്ണുകളെ മെച്ചപ്പെടുത്തും.

 • ക്യാരറ്റ്.

കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ചില ജീവകങ്ങൾ അത്യന്താപേക്ഷിതമാണ്, അവയിൽ പ്രധാനമാണ് വിറ്റാമിൻ A. ക്യാരറ്റിൽ വിറ്റാമിൻ A യും ബീറ്റാ കരോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട്.

 • വിറ്റാമിൻ C പഴങ്ങൾ.

വിറ്റാമിൻ C ധാരാളമടങ്ങിയ പഴങ്ങളായ ഓറഞ്ച് , നാരങ്ങ, മുസംബി, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതാണ്.

 • ബ്രൊക്കോളി.

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിൻ C, സിസാന്തിൻ, ല്യൂട്ടിൻ തുടങ്ങിയവ ധാരാളമായി അടങ്ങിയതാണ് ബ്രൊക്കോളി, കോളിഫ്ലവർ , ക്യാബേജ് എന്നിവ.

 • മത്സ്യം.

മത്തി, അയല , ട്യൂണ തുടങ്ങിയ ആഴക്കടൽ മത്സ്യങ്ങൾ ആഴ്ചയിൽ ഒരിക്കെങ്കിലും കഴിക്കുന്നത് നേത്രരോഗങ്ങളെ തടഞ്ഞു നിർത്തും. ഇവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

 • മുട്ട.

ല്യൂട്ടിൻ, സിസാന്തിൻ എന്നിവയ്ക്ക് പുറമേ സിങ്ക് കൂടി അടങ്ങിയ ഭക്ഷണമാണ് മുട്ട. നിശ്ചിത അളവിൽ മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തി മികച്ച കാഴ്ച പ്രധാനം ചെയ്യും.

 • ബദാം.

ദിവസവും നാലോ അഞ്ചോ ബദാം കുതിർത്തു കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. വിറ്റാമിൻ E ധാരാളമായി അടങ്ങിയതിനാൽ ഇത് കാഴ്ച ശക്തിയെ മെച്ചപ്പെടുത്താൻ സഹായിക്കും.

കാഴ്ചയ്ക്കു  മങ്ങലേൽക്കുന്നതു വരെ നാം കണ്ണുകളെ കുറിച്ച് ഓർക്കാറില്ല.  എന്നാൽ ശ്രദ്ധയോടെ പരിരക്ഷിച്ചാൽ മാത്രമേ കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.

തയ്യാറാക്കിയത്

Sudha Sreejesh

Senior Dietitian & Diabetes Educator

Endodiab

Perinthalmanna

[email protected]

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

5 COMMENTS

 1. Of course, your article is good enough, casinosite but I thought it would be much better to see professional photos and videos together. There are articles and photos on these topics on my homepage, so please visit and share your opinions.

 2. I was very pleased to uncover this great site. I need to to thank you for ones time for this fantastic read!! I definitely appreciated every bit of it and I have you bookmarked to look at new information on your blog.

LEAVE A REPLY

Please enter your comment!
Please enter your name here