spot_img

ടെന്നിസ് എല്‍ബോ കൂടുതലായി കാണപ്പെടുന്നത് അടുക്കളയില്‍ ജോലി ചെയുന്നവരില്‍

കായിക താരങ്ങളെ മാത്രമല്ല ടെന്നിസ് എല്‍ബോ ബാധിക്കുന്നത്. ടെന്നിസ് എല്‍ബോ കൂടുതലായി കാണപ്പെടുന്നത് അടുക്കളയില്‍ ജോലി ചെയുന്നവരിലാണെന്ന് ആരോഗ്യ രംഗത്തെ വിദ്ഗധര്‍ പറയുന്നു. ഇത് ബാധിക്കുന്നത് കൈയിലെ ദുര്‍ബലമായ പേശികളിലാണ്. തെറ്റായ രീതിയില്‍ചുമല്‍, കൈമുട്ട് ഇവ ഉപയോഗിക്കുന്നതാണ് കായിക താരങ്ങളെ സംബന്ധിച്ച് ഈ രോഗം വരാനുള്ള കാരണം.

പ്രധാനമായിട്ടും കൈമുട്ടിന് ഉണ്ടാകുന്ന വേദനയാണ് ടെന്നിസ് എല്‍ബോ തിരിച്ചറിയുന്നതിനുള്ള മാര്‍ഗം. ആയാസമുള്ള ജോലി കൈ ഉപയോഗിച്ച് ചെയ്യുന്നവരിലാണ് ഇത് കാണപ്പെടുന്നത്. ടെന്നിസ് കളിക്കാരുടെ റാക്കറ്റ് വീശിയുള്ള അടി കാരണം അവരില്‍ ഈ രോഗം സാധാരണയായിരുന്നു. അതു കൊണ്ടാണ് ഇതിന് ടെന്നിസ് എല്‍ബോയെന്ന പേര് വന്നത്.

സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധരാണ് ടെന്നിസ് എല്‍ബോ ചികിത്സിക്കുന്നത്. നിരന്തരമായ ആയാസമുള്ള ജോലി കാരണം കൈമുട്ടില്‍ നീര്‍ക്കെട്ടും അസഹ്യമായ വേദനയും വരുന്നതാണ് ടെന്നിസ് എല്‍ബോ. കാര്‍പെന്റര്‍മാര്‍, ഇലക്ട്രീഷന്മാര്‍ എന്നിവരിലും ഈ രോഗം കണ്ടു വരുന്നുണ്ട്.

രോഗം മൂര്‍ച്ഛിക്കുന്ന പക്ഷം കൈകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേക്ക് വേദനയ്ക്ക് കാരണമാകും. തുടര്‍ന്ന് ചെറിയ സാധനങ്ങള്‍ പോലും എടുക്കുന്നതിന് സാധ്യമാക്കാത്ത വിധം അസഹീനമായ വേദന അനുഭവപ്പെടും.

കൈമുട്ടിനു അസഹ്യമായ വേദനയാണ് സാധാരണ ഗതിയില്‍ രോഗത്തിന്റെ ലക്ഷണമെങ്കിലും ഇത് തിരിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങളുണ്ട്. രക്ത പരിശോധന, എക്സ് റേ എന്നിവ ടെന്നിസ് എല്‍ബോ ഉണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിച്ച് വരുന്നു. എല്ലിന് തേയ്മാനം സംഭവിച്ചട്ടുണ്ടോയെന്ന കാര്യം എക്സ്റേയിലൂടെ മനസിലാക്കാം. ഇഎംജി (ഇലക്ട്രോ മയോഗ്രാം) പരിശോധന കൈകളിലെ ഞരമ്പിന്റെ പരിക്ക് തിരിച്ചറിയുന്നതിന് സഹായകരമാകും.

മരുന്നിനു പുറമെ വ്യായമം ചികിത്സയുടെ ഭാഗമാണ്. ചിലപ്പോള്‍ ഫിസിയോതെറാപ്പി വേണ്ടി വരും. രോഗി കൈയ്ക്ക് നല്ല വിശ്രമം കൊടുക്കണം. അപൂര്‍വമായി വേദന ശമിക്കാത്ത സാഹചര്യത്തില്‍ ഓപ്പണ്‍ ഓര്‍ ആര്‍ത്രോസ്‌കോപിക് സര്‍ജറി വേണ്ടി വരും. ഈ ശസ്ത്രക്രിയക്ക് വിധേയമായാല്‍ കൈമുട്ടിനും പേശികള്‍ക്കും പഴയ രീതിയിലുള്ള ചലനം കിട്ടുവാന്‍ ഫിസിയോ തെറാപ്പി വേണ്ടി വരും.

രോഗികള്‍ക്ക് മഞ്ഞനിറത്തിലുള് ഫിംഗര്‍ എക്സര്‍സൈസ് ബോള്‍ കൈയുടെ പേശികള്‍ക്ക് ബലം വര്‍ധിക്കുന്നതിനായി ഉപയോഗിക്കാം. മറ്റ് വ്യായമങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.