spot_img

കരളിനെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം, ജാഗ്രത പാലിച്ചാല്‍ മഞ്ഞപ്പിത്തം ബാധിക്കുന്നത് തടയാം

പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.

രോഗാണുക്കളാല്‍ മലിനമായ ആഹാരം, കുടിവെള്ളം തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം തടയാനാവും.

1. നല്ലതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

2. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.

3. ഭക്ഷണ സാധനങ്ങള്‍ ഈച്ച കയറാത്ത വിധം അടച്ച് സൂക്ഷിക്കുക.

4. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ആഹാരസാധനങ്ങള്‍, ഐസ്, ശീതളപാനിയങ്ങള്‍ എന്നിവ ഒഴിവാക്കുക

5. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

മഞ്ഞപ്പിത്തം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് പനിയെയും അകറ്റി നിര്‍ത്താം. രോഗ പരിശോധനയിലൂടെ രോഗം തിരിച്ചറിയുക ചികിത്സിക്കുക എന്നതാണ് മഞ്ഞപ്പിത്തം വന്നാല്‍ നേരിടാനുള്ള പ്രധാന മാര്‍ഗം. പലപ്പോഴും മഞ്ഞപ്പിത്ത ബാധയുള്ളവര്‍ രോഗം തിരിച്ചറിയാതെ ജീവിക്കുന്നുണ്ട്. മഞ്ഞപ്പിത്ത രോഗബാധ കരള്‍ ക്യാന്‍സറിനും കരള്‍ വീക്കത്തിനും കാരണമാകുന്നു.

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് വൈറസുകളാണ് രോഗത്തിന് കാരണമാകുന്നത്.

മഞ്ഞപ്പിത്തം എ

രോഗാണുക്കളടങ്ങിയ ഭക്ഷണത്തിലൂടെയൂം വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം എ പകരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാതിരിക്കുക,മാലിന്യ നിര്‍മാര്‍ജന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശരിയായ ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നതിലൂടെയും ശുദ്ധമായ അണുമുക്തമായ വെള്ളം ഉപയോഗിക്കുന്നതിലൂടെയും മഞ്ഞപ്പിത്തം എ തടയാം.

മഞ്ഞപ്പിത്തം ബി

രോഗബാധയുള്ള ആളിന്റെ രക്തം, മറ്റ് ശരീര സ്രവങ്ങള്‍ എന്നിവയിലൂടെ മഞ്ഞപ്പിത്തം ബി-ക്ക് കാരണമായ രോഗാണു മറ്റൊരാളിലേക്ക് പകരുന്നത്. പ്രസവ സമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്കും,റേസര്‍, ടൂത്ത് ബ്രഷ് എന്നിവ പങ്ക് വെക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും കുത്തിവയ്പിനായി സൂചിയും സിറിഞ്ചും പങ്ക് വെക്കുന്നതിലൂടെയും രോഗം പകരുന്നു.

വാക്‌സിന്‍ വഴി പ്രതിരോധിക്കാവുന്ന രോഗമാണ് മഞ്ഞപ്പിത്തം ബി. സൂചി, ടൂത്ത് ബ്രഷ്, റേസര്‍ തുടങ്ങിയവ പങ്ക് വെയ്ക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധം എന്നിവയിലൂടെ രോഗബാധ ഒഴിവാക്കാം.

മഞ്ഞപ്പിത്തം സി

രക്തത്തില്‍ കൂടി പകരുന്നു. സുരക്ഷിതമല്ലാത്ത കുത്തിവെപ്പ് രീതികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ ശരിയായി സ്റ്റെറിലൈസേഷന്‍ ചെയ്യാതിരിക്കുക, രോഗബാധിതരില്‍ നിന്നും  സ്വീകരിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക രീതികള്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്

പ്രതിരോധ കുത്തിവെപ്പ് ലഭ്യമല്ല. സൂചി, ടൂത്ത് ബ്രഷ്, നെയില്‍ കട്ടര്‍, ടൂത്ത് ബ്രഷ്,റേസര്‍ ഇവ പങ്ക് വയ്ക്കരുത്.

മഞ്ഞപ്പിത്തം ഡി

മഞ്ഞപ്പിത്തം ബി ബാധിച്ചവരില്‍ മാത്രമാണ് മഞ്ഞപ്പിത്തം ഡി ഉണ്ടാകുന്നത്. മഞ്ഞപ്പിത്തം ബി വാക്‌സിന്‍ എടുക്കുന്നതിലൂടെ ഡി ബാധയും തടയാം. സൂചി, റേസര്‍, ടൂത്ത് ബ്രഷ്, നെയില്‍ കട്ടര്‍ ഇവ പങ്ക് വയ്ക്കാതിരിക്കുക

മഞ്ഞപ്പിത്തം ഇ

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. ശുചിത്വം പാലിക്കുന്നതിലൂടെയും ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെയും രോഗബാധ തടയാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.