spot_img

പനി വരുന്നത് ഒരു വര്‍ഷത്തേക്ക് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

പനി വരുന്നത് ഒരു വര്‍ഷത്തേക്ക് സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതുയ പഠനം. പനിയും സ്‌ട്രോക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൂര്‍ണ്ണമായി മനസിലാക്കുന്നതിന് ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. പനിയെ തുടര്‍ന്നുണ്ടാകുന്ന അണുബാധ മൂലമായിരിക്കണം സ്‌ട്രോക്കിനുള്ള സാധ്യതയതെന്ന് ഗവേഷകര്‍ സംശയിക്കുന്നു. സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പനിക്കുള്ള വാക്‌സിന്‍ എടുക്കുന്നതിലൂടെ കുറയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

പഠനത്തിനായി അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ 30,912 ആളുകളുടെ മെഡിക്കല്‍ രേഖകളാണ്‌ പരിശോധിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നവരുടെ മെഡിക്കല്‍ റെക്കോര്‍ഡാണ് പരിശോധയ്ക്ക് വിധേയമാക്കിയത്. ഇവരുടെ ശരാശരി പ്രായം 72 വയസ്സായിരുന്നു.

അമേരിക്കയിലെ സ്‌ട്രോക്ക് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ സ്‌ട്രോക്ക് കോണ്‍ഫറന്‍സ് 2019 ല്‍ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. 15 ദിവസം മുമ്പ് പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആളുകള്‍ക്ക് സ്‌ട്രോക്ക് വരുന്നതിന് 40 ശതമാനം സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു

പനി ബാധിച്ച് 15 ദിവസത്തിനുള്ളില്‍ സ്‌ട്രോക്ക് വന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് യുഎസിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫിലിപ്പ് ബി ഗോര്‍ ലിക്ലിക് പറഞ്ഞു.

മറ്റൊരു പഠനത്തില്‍, പനി കഴിഞ്ഞ് കഴുത്തിലെ രക്ത ധമനികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രക്തക്കുഴലുകള്‍ കേടുന്നവരുന്നതിലൂടെ രക്തം കട്ടപിടിക്കും. തത്ഫലമായി സ്‌ട്രോക് ഉണ്ടാകും.

തലച്ചോറിലെ രക്തപ്രവാഹത്തെ ബാധിക്കുന്നതിനാല്‍ ഇത് സ്‌ട്രോക്കിന് കാരണമാകുന്നുവെന്നാണ്‌ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നത്. അതേ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പഠനങ്ങളില്‍ പനി പോലെയുള്ള രോഗങ്ങള്‍ ഗര്‍ഭധാരണ സമയത്തും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാകുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളും ഉണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.