spot_img

പുരുഷന്മാരുടെ തലച്ചോറിന് സ്ത്രീകളെ അപേക്ഷിച്ച് വേഗം പ്രായം കൂടുന്നതായി പഠനം

സ്ത്രീകളുടെ മസ്തിഷ്‌കത്തിന് അതേ പ്രായത്തിലുള്ള പുരുഷനെക്കാള്‍ മൂന്നു വയസ് പ്രായം കുറഞ്ഞതായി കാണപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍. അതു കൊണ്ടാണ് മാനസികമായി കൂടുതല്‍ ഓര്‍മ്മയുള്ളവരായി നിലകൊള്ളുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങള്‍ തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്ന് ഞങ്ങള്‍ ഗവേഷണം നടത്തി വരികയാണ്. ഇത് തലച്ചോറിലെ വാര്‍ധക്യത്തെ ബാധിക്കുന്നതിനെ സംബന്ധിച്ചാണ് പഠനം. ഇതിലൂടെ മസ്തിഷ്‌കത്തിന്റെ കേടുപാടുകള്‍ മനസിലാക്കുന്നതും എങ്ങനെ neurodegenerative രോഗമായി മാറുന്നുവെന്നതാണ് കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ മനു ഗോയല്‍ പറഞ്ഞു.

പ്രായമാകുമ്പോഴുള്ള തലച്ചോറിലെ രാസപ്രവര്‍ത്തനമാണ് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും മസ്തിഷ്‌കത്തിലെ വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ ആശ്രയിച്ചാണ്. ആളുകള്‍ക്ക് പ്രായം വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര മസ്തിഷ്‌കം ഉപയോഗിക്കുന്നതില്‍ മാറ്റം വരുന്നുണ്ട്.

നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസിലെ ജേര്‍ണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 205 പേരെയാണ് ഗവേഷണത്തിന് സാമ്പിളായി തിരഞ്ഞെടുത്തത്. അവരുടെ തലച്ചോറ് പഞ്ചസാര ഉപയോഗിക്കുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ ഗവേഷണത്തിലൂടെ സാധിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

പഠനത്തില്‍ പങ്കെടുത്തവരില്‍ 121 പേര്‍ സ്ത്രീകളും 84 പേര്‍ പുരുഷന്മാരുമാണ്. 20 മുതല്‍ 82 വരെവയസ് വരെ പ്രായമുള്ളവരാണ്. അവരുടെ തലച്ചോറിലെ ഓക്‌സിജന്‍, ഗ്ലൂക്കോസ് എന്നിവയുടെ അളവ് പരിശോധിക്കാന്‍ ഇവരെ PET സ്‌കാനുകള്‍ക്ക് വിധേയമാക്കി.

പ്രായവും തലച്ചോറും തമ്മിലുള്ള ബന്ധത്തെ ഒരു മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് ഗവേഷണ വിധേയമാക്കി. പുരുഷന്മാരുടെ പ്രായവും തലച്ചോറിലെ മെറ്റബോളിസവും സംബന്ധിച്ച ഡാറ്റ അതില്‍ ഫീഡ് ചെയ്തു.

തുടര്‍ന്ന് സമാനമായ രീതിയില്‍ സ്ത്രീകളുടെ തലച്ചോറിലെ മെറ്റബോളിസം വിവരങ്ങളും അല്‍ഗോരിതം ഉപയോഗിച്ച് ഫീഡ് ചെയ്തു. പിന്നീട് കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സഹായത്തോടെ വിവരങ്ങള്‍ വിശകലന വിധേയമാക്കി. പുരുഷന്മാരുടെ തലച്ചോറിന്റെ പ്രായത്തെക്കാള്‍ 3.8 വയസ്സ് കുറവാണ് സ്ത്രീകളുടേതെന്ന് അല്‍ഗോരിതത്തിലൂടെ കണ്ടെത്തി.

ഇതേ ഗവേഷണം ആദ്യം സ്ത്രീകളുടെ ഡാറ്റ നല്‍കുകയും പിന്നീട് പുരുഷന്മാരുടെ ഡാറ്റ നല്‍കിയും ഗവേഷകര്‍ നടത്തി. അപ്പോള്‍ പുരുഷന്മാരുടെ തലച്ചോറിന്റെ പ്രായം സ്ത്രീകളുടെ അപേക്ഷിച്ച് 2.4 വയസ് കൂടുതലാണെന്ന് അല്‍ഗോരതത്തിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവയുടെ ശരാശരി എടുത്താണ് സ്ത്രീകളുടെ മസ്തിഷ്‌കത്തിന് അതേ പ്രായത്തിലുള്ള പുരുഷനെക്കാള്‍ മൂന്നു വയസ് പ്രായം കുറഞ്ഞതായി കണ്ടെത്തിയെന്നും ഗവേഷകര്‍ അറിയിച്ചു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.