DR. Mohammed Musthafa, MBBS, DPM, BAMS
വെക്തിത്വ വൈകല്യങ്ങൾ ഏകദേശം പത്ത് രീതിയിൽ ആണ് പറയപ്പെടുന്നത്.ഒരാൾക്ക് ഒരു പ്രശ്നമായി ഒപിയിൽ വരുമ്പോൾ എന്താണ് ഇയാളുടെ വെക്തിത്വത്തിനുള്ള പ്രശ്നം..?, എന്താണ് അസുഖം..?,എന്ത് കൊണ്ട് അയാൾ ഒപിയിൽ എത്തുന്നു അയാളെ കൊണ്ടുവരുമ്പോൾ കാണുന്നത് എന്നൊക്കെ ആണ് ആദ്യമായി പറയുന്നത് .
ബോഡർലൈൻ പേഴ്സണാലിറ്റി
ഏറ്റവും പ്രധാനമായി കാണുന്നത് ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ കൂടുതലും പെൺകുട്ടികളിലാണ് ഇത് കാണുന്നത് എന്നത് കൊണ്ട് അവരേയും കൊണ്ട് അവരുടെ മാതാപിതാക്കളോ അവരുടെ ഭർത്താവോ അല്ലെങ്കിൽ കാമുകനോ അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടുകാരോ ആരെങ്കിലു മൊക്കെ ആയിരിക്കും നമ്മളെ ഒപി യിലേക്ക് കൊണ്ടുവരുന്നത് പലപ്പഴും പെട്ടെന്ന് ഉള്ള ഒരു ദേഷ്യത്തിന്റെ ഭാഗമായിട്ടോ എടുത്തു ചാട്ടത്തിന്റെ ഭാഗമായിട്ടോ അല്ലെങ്കിൽ ഒരു പ്രശ്നം ഉണ്ടാവുമ്പോ അവരുടെ പ്രതികരണം അവരുടെ കൈകളിൽ മുറിവുണ്ടാക്ക തുടങ്ങിയ പ്രശ്നങ്ങളായിരിക്കും വീട്ടുകാർ ശ്രദ്ധിക്കുന്നത് അല്ലെങ്കിൽ വാശിക്കാരായിട്ടായിരിക്കും വീട്ടുകാർ ശ്രദ്ധിക്കുന്നത്. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ കൊണ്ടായിരിക്കും നമ്മുടെ ഒപി യിലേക്ക് വരുമ്പോൾ അവരുടെ വീട്ടുകാർ പ്രധാനമായും പറയുന്നത് ഭർത്താവാണെങ്കിൽ കല്യാണത്തിന് മുന്നെ ഭയങ്കര സ്നേഹമായിരുന്നു ഞാനില്ലാതെ അവൾക്ക് ഒരു നിമിഷം നിൽ ക്കാൻ പറ്റില്ലായിരുന്നു അത്രയും സ്നേഹം ആയിരുന്നു അങ്ങനെ അവളുടെ വീട്ടുകാർക്ക് ഇഷ്ട്ടമില്ലാതെ വാശി പിടിച്ചാണ് കല്യാണം നടത്തിയത് . കല്ല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ വല്ലാത്ത വാശിയാണ് ചെറിയ കാര്യത്തിന് പോലും കൈ മുറിക്കുക ഗുളിക കഴിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ഒന്ന് രണ്ട് പ്രാവശ്യമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് ഞാൻ അന്വേഷിച്ചപ്പോ ചെറുപ്പം മുതലേ വാശിയുള്ള സ്വഭാവക്കാരി ആയിരുന്നു എന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു പക്ഷേ അന്ന് ഞാൻ കരുതിയത് സ്നേഹം കൊണ്ടാണ് എന്നാണ് .വീട്ടുകാരോട് എപ്പഴും ദേഷ്യപ്പെടും എന്തെങ്കിലും ശരിയായില്ല എന്നോ തിരുത്തണം എന്നൊക്കെ പറഞ്ഞാൽ ഭയങ്കരമായി വാശി കാണിക്കുന്നു എപ്പോഴും പറയുന്ന കാര്യം ആർക്കും എന്നോട് സ്നേഹമില്ല എന്നാണ് ഇഷ്ട്ടമില്ല എന്നാണ് അത് ഭർത്താവിന് ആണെങ്കിലും അങ്ങനെ തന്നെ ഇതിന് കാരണം ഇങ്ങനെ ഉള്ളവരോട് ഭർത്താവോ മറ്റാരങ്കിലും എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിൽ ഒരു നെഗറ്റീവ് വാക്കുണ്ടെങ്കിൽ അവർക്ക് സ്നേഹമില്ലാത്തത് പോലേ ആണ് അവർക്ക് തോന്നുക പഴയ പോലെ ഇഷ്ട്ടമില്ലാത്തത് പോലെ ആണ് തോന്നുക . ഭർത്താവ് ഓഫീസിൽ ജോലി ചെയ്യുന്ന ആളാണെങ്കിലും ഫോൺ ചെയ്താൽ ചിലപ്പോ ഭർത്താവ് ഓഫീസിൽ തിരക്കിലായിരിക്കും അതു പറഞ്ഞ് പിന്നെ സംസാരിക്കാം എന്നു പറഞ്ഞാൽ ആ നിമിഷം ഇവർ വിചാരിക്കുന്നത് ഭർത്താവിന് പഴയ പോലെ സ്നേഹമില്ല എന്നാണ് അടുത്ത കോൾ കൈ മുറിച്ചു എന്നായിരിക്കും ചിലർ ചിലപ്പോൾ കൈ മുറിച്ച് ഫോട്ടോ അയക്കും നിങ്ങൾക്ക് സ്നേഹമില്ല എന്നു പറഞ്ഞ് അപ്പോ മനസിൽ ഉണ്ടാക്കുന്ന വേദന പ്രകടിപ്പിക്കുക ഇതു പോലെ ആയിരിക്കും പെൺകുട്ടിയോട് ചോദിക്കുമ്പോൾ അവർ പറയുക എനിക്ക് ആരുമില്ല എനിക്ക് ആകെ ശൂന്യതയാണ് ആരും എന്നെ ഇഷ്ട്ടപ്പെടുന്നില്ല എന്നെ സ്നേഹിക്കുന്നവരാരും ഇല്ല എന്നുള്ള രീതിയിൽ ഉള്ള പെരുമാറ്റം ആയിരിക്കും. എപ്പോഴും ഡോക്ട്ടർമാരുടെ അടുത്തേക്ക് കൊണ്ടുവരുന്നത് ആത്മഹത്യ പ്രവണത കാണിക്കും ആത്മഹത്യ ചെയ്യുന്നത് കുറവായിരിക്കും ചെറിയ ചെറിയ കാര്യങ്ങളാണ് ചെയ്യുക ജസ്റ്റേഴ്സ് എന്നു പറയും.
ആത്മഹത്യ ചെയ്യുന്നത് പോലെ നാല് ഗുളിക എടുത്തിട്ട് വിഴുങ്ങുക അല്ലെങ്കിൽ കുറച്ച് മുറിവുകൾ ഉണ്ടാക്ക ഈ അടുത്ത ദിവസം പത്രത്തിൽ കാണുകയുണ്ടായി ഒരു പെൺകുട്ടി ലൈവായിട്ട് കാമുകന് ഫോൺ ചെയ്യുന്നു ഇപ്പൊ കല്യാണം വേണ്ട എന്നയാൾ പറയുമ്പോൾ ലൈവായി തന്നെ കഴുത്തിൽ കെട്ടി പക്ഷേ ആ കുട്ടി മരണപ്പെട്ടു.
ഇത് പോലെ ഒരു പാട് കേസുകൾ നമ്മൾ കാണാറുണ്ട് ഇപ്പോൾ കൂടുതൽ കാണുന്നത് മുറിവ് ആക്കീട്ട് രക്തത്തോട് കൂടിയ ഫോട്ടോ അയച്ച് കൊടുത്ത് അല്ലെങ്കിൽ വിഡിയോ അയച്ച് കൊടുക്കും ഭർത്താവ് വിചാരിക്കുന്നത് സനേഹത്തിന്റെ അങ്ങേ അറ്റത്തെ പ്രകടനമാണ് എന്നാണ് തെറ്റിദ്ധരിക്ക വീട്ടുകാരും അങ്ങനെ ആണ് വിചാരിക്കുക ഇതാണ് ബോഡർലൈൻ വെക്തിത്വ വൈകല്യം ഉള്ളവർക്ക് പ്രധാനമായി കാണുന്നത്. ഇതിന് ഔഷദ ചിക്കിത്സ ചിലപ്പോൾ വേണ്ടി വരും അത് പോലെ തന്നെ കൗൺസിലിംഗ് പോലുള്ള മറ്റു ചികിത്സയും ഇത്തരക്കാർക്ക് വേണ്ടി വരും. ഇത്തരക്കാർക്ക് നമ്മൾ പറയുന്നത് അമിതമായ ദേഷ്യം അമിതമായ എടുത്തു ചാട്ടം എന്നൊക്കെ പറയുന്ന രീതിയിലുള്ള വെക്തികൾ ആയിരിക്കും കൂടുതൽ പെൺകുട്ടികൾ ആയിരിക്കും ഇങ്ങനെ കാണുന്നത്.
ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ
ഇതെന്നുപറഞ്ഞാൽ സാമൂഹി വിരുന്ധ വെക്തിത്വ വൈകല്യം
ഈ ഒരു വാക്കിൽ തന്നെ അവരുടെ സ്വഭാവം കാണം ഇത് അധികം പുരുഷൻമാരിലാണ് കാണുന്നത് ആല്ലെങ്കിൽ ആൺകുട്ടികളിലാണ് കാണുന്നത് . പൊതുവെ ആൺകുട്ടികൾ ചെറുപ്പം മുതലേ ചെറിയ വികൃതികൾ കാണിക്കുന്ന കോണ്ടക്ട് ഡിസോർഡർ ഉള്ളവർ ആയിരിക്കാം ചെറുപ്പത്തിലേ കളവ് പറയുക , സ്കൂളിലേക്കാണെന്ന് പറഞ്ഞ് പോവാതെ മറ്റെവിടേക്കെങ്കിലും പോവുക ,വലിയ ആളുകളുമായി കൂട്ടുകൂടുക, അവരുമായി കറങ്ങി അടിക്കുക,വീട്ടിൽ നിന്ന് കട്ടെടുക്കുക, ഇങ്ങനെ സ്വഭാവമുള്ള കുട്ടികളിലാണ് പൊതുവെ ഒരു പതിനെട്ട് വയസ് കഴിഞ്ഞാൽ ഈ വെക്തിത്വ വൈകല്യം കാണുന്നത്
ഇവർ എപ്പോഴും നിയമങ്ങൾക്ക് എതിരെ നിൽക്കുക എന്നുള്ളതാണ് അവരുടെ പ്രത്യേകത. അത് പോലെ തന്നെ എന്തെങ്കിലും കളവ് പറയാനും സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യ അവർക്ക് അനുകൂലമല്ലാത്ത എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ അതിൽ ഇടപെ ട്ടു എപ്പോഴും നിയമങ്ങൾക്കെതിരെ ആയത് കൊണ്ട് പോലീസ് അറ്റസ്റ്റ് അങ്ങനെ പ്രശ്നം ഉണ്ടാവും അത് പോലെ തന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ കൂടുതൽ താൽപര്യം കാണിക്കുക.
പിന്നെ ഒപിയിലേക്ക് കൊണ്ടുവരുന്നത് അധികവും അമ്മമാരോ അച്ചൻമാരോ കൊണ്ടുവരുമ്പൊ പറയും എന്താണിവൻ ഇങ്ങനെ കഴിഞ്ഞ ദിവസം ഒരു കഞ്ചാവ് കേസിൽ അവനെ പിടിച്ചു അല്ലെ ങ്കിൽ വേറൊരു പ്രശ്നം അല്ലെങ്കിൽ അടിപിടി കൂടി പോലീസുകാർ ഇവനെ ഉപദേശിക്കാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനൊക്കെ പറഞ്ഞാണ് വരിക അതല്ലെങ്കിൽ ചിലപ്പോ കോളേജിൽ പടിക്കുന്ന കുട്ടികൾ അവിടെ അടിപിടി ഉണ്ടാക്കി ചിലപ്പോ തല്ലി തകർത്ത് കാണും ഇത്തരത്തിൽ ആണ് ഇവർ പെരുമാറുക എതിരാളികൾക്ക് വലിയ അപകടം പറ്റുന്ന രീതിയിൽ ആവും ഇത്തരക്കാർ പെരുമാറുക. മാത്രമല്ല പൊതുവെ ഇത്തരക്കാർ ലഹരി ഉപയോഗിക്കുന്നതിന്റെതായ പ്രശ്നങ്ങളും ഉണ്ടാവും ഇതിന് ഇതിന് ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ എന്ന് പറയും. മുകളിൽ പറഞ്ഞ രണ്ട് വെക്തിത്വ വൈകല്യങ്ങളും ഒ പി കളിൽ എപ്പഴും നമ്മൾ കാണുന്നതാണ്
ഓപ്സസിവ് കപൽസിവ് വെക്തിത്വ വൈകല്യം
ഇത് ഒരു വലിയ പ്രശ്നമായിട്ട് ആദ്യം പറഞ്ഞ രണ്ടെണ്ണം പറഞ്ഞത് പോലെ കുടുംബം തകർക്കുന്ന രീതിയിൽ പോവാറില്ല .പക്ഷേ നമ്മൾ എപ്പോഴും കാണുന്നത് കുറച്ച് പ്രായം ചെന്ന പ്രത്യേകിച്ചും പുരുഷൻമാരിലാണ് കൂടുതൽ കണ്ട് വരുന്നത് ഇത്തരക്കാരുടെ ഭാര്യയോ മക്കളോ ഒക്കെ ആയിരിക്കും ഇവരുടെ പ്രശ്നങ്ങളുമായി നമ്മുടെ അടുത്ത് വരിക .ഇവരുടെ പ്രത്യേകത എന്തെന്നാൽ ഇവർ എല്ലാ കാര്യങ്ങളും വളരെ സ്ട്രിക്റ്റ് ആയിരിക്കും എല്ലാത്തിനും ഇവരുടേതായ നിയമങ്ങൾ ഉണ്ടായിരിക്കും. എന്തെങ്കിലും ഒരു കാര്യം തുടങ്ങിയാൽ അതിന് അവരുടേതായ കുറേ നിയമങ്ങൾ അത് ശരിയായ രീതിയിൽ നടക്കണമെന്ന് കരുതി ഉണ്ടാക്കി ഇത് ശരിക്കും തീരാറില്ല മാത്രവുമല്ല ഇവർ പിശുക്കൻമാരുമായിരിക്കും ഓരോ പണം ചിലവാക്കുന്നതിലും ഭാവിയിൽ ആവശ്യമുണ്ടാവും എന്ന് പറഞ്ഞ് കണക്ക് ചോദിക്കും ഒരു സാധനവും വേസ്റ്റ് ആക്കി കളയില്ല എന്ത് സാധനം ആണെങ്കിലും ഭാവിയിൽ ആവശ്യം വന്നേക്കാം എന്നു പറഞ്ഞ് കേടുവന്നതും വരാത്തതും ഒക്കെ എടുത്ത് വെക്കും ഒരു കാര്യം അവരെ ഏൽപിച്ച് കഴിഞ്ഞാൽ ഇന്ന ദിവസം തീർക്കണം എന്ന് പറഞ്ഞ് ഒരു ജോലി നൽകി കഴിഞ്ഞാൽ ആദിവസത്തിന്റെ അന്ന് രാവിലെ വരെ പകുതി പോലും തീരാത്ത സാധനത്തിന്റെ ഫിനിഷിംഗ് ലേക്ക് നോക്കി റെഡിയാക്കി കൊണ്ടിരിക്കുന്ന ഒരു സ്വഭാവമായിരിക്കും ഇങ്ങനെ ഒരു സ്വഭാവമായത് കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഭാര്യമാരായിരിക്കും രണ്ടാമത് മക്കളായിരിക്കും കോളേജിൽ ഒരു ടൂർ പോവണമെന്നോ അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ആവശ്യത്തിനോ അനുമതി കൊടുക്കാതിരിക്കുക, കാശ് കൊടുക്കാതിരിക്കുക, അവരെ വഴക്ക് പറ യുക,ഭാര്യമാരുടെ കാര്യത്തിൽ ആണെങ്കിൽ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ആയിരിക്കും അവർ വരുന്നത് എന്തെങ്കിലും പോവഴി ഉണ്ടോ എന്ന് ചോദിച്ചായിരിക്കും വരുന്നത്.
സ്കിസോയിഡ് പേഴ്സണാലിറ്റി ഡിസോർഡഡ്
ഇത് ഞാൻ നേരെത്തെ പറഞ്ഞ പോലെതെന്നെ ഉടനെ കല്ല്യാണം കഴിഞ്ഞ ഒരു വരനെ കുറിച്ച് പെണ്ണിന്റെ വീട്ടുകാർക്കുള്ള ഒരു പരാതി ആയിട്ടാണ് പൊതുവെ നമ്മൾ കാണാറുള്ളത്. എല്ലെങ്കിൽ ഭാര്യമാരുടെ പരാതി കുറച്ചു കാലം ജീവിച്ചതിനു ശേഷം ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു അവാർഡ് പടമാണ് സാറെ, ഒന്നിനും ഒരു താല്പര്യവും ഇല്ല. ജീവിതത്തിൽ ഒന്ന് പുറത്ത് പോവാനോ ടൂർ പോവാ നോ എവിടെങ്കിലും പോവാനോ ഒന്നിനും. പുള്ളി പുള്ളിടെ ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു മുബൈൽ അതിലും കളിച്ചു ആ റൂമിൽ അങ്ങനെ ഇരിക്കും. സുഹൃതുക്കളും വേണ്ട വേറെ ആരും വേണ്ട റൂമിൽ അടച്ചിരിക്കുക. ഭാര്യ പറയും ഞാനാണ് ആളുകളോട് സംസാരിക്കുന്നത് എനിക്ക് കല്യാണത്തിന് പോണം അങ്ങനൊക്കെയുള്ള സ്വഭാവക്കാരിയാ. കല്യാണമില്ല കുടുംബമില്ല അടുത്ത കുടുംബകാരോട് പോലും സംസാരിക്കുകയില്ല ഒരു മൂലയിൽ ഇരിക്കുക ഇവിടെന്ന് പോയ അവിടെ ഇരിക്കുക. ഇനി അഥവാ കല്യാണത്തിന് പോയാൽ അവിടെ കുറച്ചു നേരം ഇരിക്കുക അപ്പോഴേക്കും വീട്ടിലേക്ക് പോരണം. ഇങ്ങനെ ഒരു അവാർഡ് പടം എന്നാണ് സാധാരണ ആൾക്കാർ വിശേഷിപ്പിക്കാർ. ഇത്തരം ഒരു വ്യക്തിതാ വൈകല്യത്തേയാണ് നമ്മൾ സ്കിസോയിഡ് വൈകല്യം എന്ന് പറയുന്നത്. ഈ സ്കിസോയിഡ് വ്യക്തിത്വ വൈകല്യം ഉള്ളവരുടെ ഒരു പ്രത്യേകത എന്താന്ന് വെച്ചാൽ ഇവർ ചിലപ്പോൾ കമ്പ്യൂട്ടർ ബുജികളൊ അല്ലെങ്കിൽ കണക്ക്, ചെസ്സ് ഇത്തരം ബുദ്ധിജീവികളായിരിക്കും.അപ്പൊ ഇവർക്ക് നല്ല ജോലിയൊക്കെ ഉണ്ടാകും. ജോലി സ്ഥലത്തു വലിയ ഇഷ്ട്ടായിരിക്കും ഇവരെ. ജോലിക്ക് പോകുക. ആ ജോലി കൃത്യമായിട്ട് ചെയ്യുക വേറെ തമാശക്ക് പോകില്ല, വേറെ എന്റർടൈൻമെന്റിന് പോകില്ല, കൃത്യമായിട്ട് ചെയ്യും തിരിച്ചു പോരുക. നമ്മൾ കല്യാണമൊക്കെ കഴിക്കുമ്പോൾ ഇവർ വല്ല്യ പൊസിഷനിലോക്കെ ജോലി ചെയ്യുന്നവരോ വലിയ കമ്പ്യൂട്ടർ വിദക്കന്മാരായിരിക്കും പക്ഷെ ഒരു കുടുബ ജീവിതത്തിൽ ഇയാളുടെ കൂടെ നിൽക്കുമ്പോൾ ആ ഭാര്യക്ക് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും. അപ്പൊ അങ്ങനെയൊക്കെ ഒരുപാടു കാലം ജീവിച്ചു പിന്നീട് അതൊരു പ്രശ്നമായിട്ട് തോന്നുമ്പോഴാണ് പരിഹാരതിന്നു വേണ്ടി നമ്മുടെ അടുത്തേക്ക് വരുന്നത്.
പാരനോയിഡ് വ്യക്തിത്വ വൈകല്യം
ഇവർ അത്ര അധികം സമൂഹത്തില് ഉണ്ടെങ്കിലും വീട്ടുക്കാർ ഇത് അത്രക്ക് പ്രശ്നമായിട്ട് പറയാത്തതാണെങ്കിലും ചിലപ്പോഴൊക്കെ രോഗികളായിട്ട് വരുമ്പോൾ നമ്മൾ മനസ്സിലാക്കുന്ന ചില വ്യക്തിതാങ്ങളാണ് പാരനോയിഡ് വ്യക്തിത്വ വൈകല്യം.പാരനോയിസ് എന്ന് പറഞ്ഞാൽ അതിനർത്ഥം സംശയാലുക്കൾ എന്നാണ്. എല്ലാത്തിനും അവർക്ക് സംശയമായിരക്കും. ഈ സംശയ രോഗം എന്ന് പറഞ്ഞിട്ടുള്ള രോഗംവേറെയുണ്ട്. പാരനോയിഡ് വൈകല്യം ഉള്ള ആളുകൾക്ക് എല്ലാവരെയും സംശയം ആയിരിക്കും. എന്തേലും കാര്യങ്ങൾ പറയുമ്പോഴും ചെയ്യുമ്പോഴുമൊക്കെ ഇതൊക്കെ അവർക്കിട്ട് പാരയാകുമോ? അവർ പാരവെക്കുമോ? നല്ലൊരു കാര്യം പറഞ്ഞാൽ പോലും അതിന്റെ പിന്നിൽ വേറെ എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടോ അതുപോലെതെന്നെ കുടുംബക്കാരെയും അയൽപക്കക്കാരെയും ഒരു സംശയ ദൃഷ്ടിയോടുകൂടി എപ്പോഴും അസുഖമുണ്ടാകുമ്പോഴെല്ല എല്ലാ സമയത്തും അവർക്കെതിരെ പാരവെരാതിരിക്കാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് വെക്കുന്ന രീതിയിലേക്കുള്ള വ്യക്തിത്വങ്ങളായിരിക്കാം
ഡിപ്പന്റന്റ് വെക്തിത്യ വൈകല്യം
എന്ത് കാര്യത്തിനും ഒരാൾ വേണം അതായത് ഒരു കാര്യം നടത്താൻ ഒരു പത്ത് ആളോടെങ്കിലും അഭിപ്രായം ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ അവർ കാര്യങ്ങൾ ചെയ്യുകയുള്ളൂ. വേറൊരു പ്രശ്നം ആ അഭിപ്രായം കിട്ടാൻ വേണ്ടി അവർ പറയുന്ന എന്തും അവർ ചെയ്യും അവർ എന്താണോ പറയുന്നത് അത് കേൾക്കും ഇവർക്ക് അവരെ വേണം ഇങ്ങനെ എന്തൊരു കാര്യത്തിനും അഭിപ്രായം ചോദിച്ചേ ചെയൂ ഇതാണ് ഡിപ്പന്റെ ന്റ് പേഴ്സണാലിറ്റി എന്നു പറയുന്നത്.
ആൻഷ്യസ് അവോയിഡ് പേഴ്സണാലിറ്റി
ഇത് എന്താണെന്ന് വെച്ചാൽ ഇവർക്ക് എല്ലാത്തിനും ഒരു ബേജാറ് ആയിരിക്കും ഇവർ എന്തെങ്കിലും ചെയ്താൽ മറ്റുള്ളവർ അത് കുറ്റപ്പെടുത്തി പറയുമോ..? അവരുടെ മുമ്പിൽ കുറച്ചിൽ ആകുമോ..? കളിയാക്കുമോ..? എന്നൊക്കെ വിചാരിച്ച് എല്ലാ കാര്യത്തിൽ നിന്നും മാറി നിൽക്കുക .ഇവർ ഒരു ഫങ്ങ്ഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഭാര്യയും ഭർത്താവുമാണെങ്കിൽ ഒരു കല്യാണ വീട്ടിൽ പോവുക എന്നു പറഞ്ഞാൽ ഇവർ അവിടെ യൊക്കെ പോകുന്നത് ഒഴിവാക്കും. നീ പൊയ്ക്കോ ഞാനില്ല എന്ന് പറയും എന്തെങ്കിലും കാരണം പറഞ്ഞ് പോകുന്നത് ഒഴിവാക്കും അവിടെയുള്ളവർ നോക്കുമോ..? എന്റെ സംസാരത്തിലോ വേഷത്തിലോ മറ്റെന്തിലെങ്കിലും കുറ്റങ്ങൾ കണ്ട് പിടിക്കുമോ..?എന്ന രീതിയിലുള്ള സംശയം കാരണം ഇവർക്ക് പൊതുവെ കുറച്ച് സുഹൃത്തുക്കളെ ഉണ്ടാവുകയുള്ളൂ ഇവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല എന്നുറപ്പുള്ളവരെ മാത്രമേ ഇവരു ടെ സുഹൃത്തുക്കൾ ആക്കുകയുള്ളു അല്ലാത്തവരിൽ നിന്ന് അവർ ഓടി ഒളിക്കും ഇത്തരം വെക്തികൾക്ക് ജീവിതത്തിൽ വളരെ പ്രയാസമായിരിക്കും അവർ എപ്പഴും സഹായം തേടിയും നമ്മുടെ അടുത്ത് വരാം .
നാസിസ്റ്റ് പേഴ്സണലിറ്റി വെക്തിത്വ വൈകല്യം
ഇതിന്റെ പ്രത്യേകത സ്വന്തം സൗന്ദര്യം ആസ്വദിച്ച് അതിലേക് മാത്രം നോക്കി അസുഖം വന്ന് മരണപ്പെട്ട വെക്തിക്കാണ് നാസിസ്സ്റ്റ് എന്ന് പറയുന്നത്. ഇതു പോലത്തെ സ്വയം വലിയ ആളാണ് അല്ലെങ്കിൽ ആ വെക്തി വിചാരിക്കുന്നത് ആണ് ശരി എന്ന് വിചാരിക്കുന്ന വെക്തിത്വ വൈകല്യങ്ങൾ ഇവരുടെ ക്കാളും വലിയ ഉയർന്ന സ്ഥാനത്ത് നിൽക്കുന്നവർ പറയുന്നത് കേൾക്കുകയുള്ളൂ. വലിയ ആളുമായേ കൂട്ടുകൂടുകയുള്ളൂ തന്നെക്കാളും ചെറിയയവർ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല അങ്ങനെ ഉള്ളവരുടെ വൈകല്യമാണ് നാസിസ്റ്റ് വെക്തിത്വ വൈകല്യം എന്ന് പറയുന്നത്.
മൾട്ടിപ്പ്ൾ പേഴ്സണാലിറ്റി ഡിസോർഡർ
വെക്തിത്വ വൈകല്യങ്ങൾ എല്ലാം ഏകദേശം മനസിലായിക്കാണുമല്ലോ ഇതിന്റെ കൂടെ എപ്പോഴും പറയുന്നതാണ് മൾട്ടിപ്പ്ൾ പേഴ്സണാലിറ്റി ഡിസോർഡർ . ഒരാൾ തന്നെ പലതരം വെക്തിത്വങ്ങൾ ആയി പെരുമാറുക. അത് മാനസീക രോഗവിഭാഗത്തിലെ മറ്റൊരു തരം ഡിസോസിയെറ്റിവ് ഐഡന്ററ്റി ഡിസോർഡർ (ഒന്നിലധികം വ്യക്തിത്വ ക്രമക്കേട്) എന്ന് പറയും. പൊസഷൻസ് സ്റ്റേജ് ബാധ കയറി എന്നൊക്കെയാണ് ഇവ. വെക്തിത്വ വൈകല്യമായി ബന്ധമില്ല സാധാരണ കാർഡിയോളജിസ്റ്റ് മാർ പറയാറുണ്ട് ടൈപ്പ് എ പേഴ്സണാലിറ്റി ടൈപ്പ് ബി പേഴ്സണാലിറ്റി ഇത് കാർഡിയോളജിസ്റ്റമാർ പറയുന്ന രീതിയാണ് .
ടൈപ്പ് എ പേഴ്സണാലിറ്റി
എന്ന് പറഞ്ഞാൽ വളരെ സ്ട്രിക്റ്റ് ആയി കാര്യങ്ങൾ ചെയ്യസമയത്തിന് പ്രധാന്യം കൊടുക്കുക എല്ലാ കാര്യവും കറക്ട് ആയി ചെയ്യണമെന്ന് വിചാരിക്കുക ഇങ്ങനെ വിചാരിക്കുന്ന ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ടൈപ്പ് ബി
എല്ലാം ശരിയായിക്കോളും എന്നു പറയുന്ന ടൈപ്പ് ബി ഈ പേഴ്സണാലിറ്റികളും മൾട്ടിപ്പിൾ പേഴ്സണാലിറ്റികളും നേരത്തെ പറഞ്ഞ വെക്തിത്വ വൈകല്യങ്ങളും ആയിട്ട് ഒരു ബന്ധവുമില്ല എന്ന് കൂടി മനസിലാക്കണം.
നാം മുമ്പ് പറഞ്ഞ വെക്തിത്വ വൈകല്യങ്ങൾ എല്ലാരും ശ്രദ്ധിക്കേണ്ടത് നമുക്ക് തന്നെയോ നമ്മുടെ അടുത്തവർക്കോ ആർക്ക് എങ്കിലും ഉണ്ടോ എന്ന് സംശയം തോന്നും .ഈ പറഞ്ഞ വെക്തിത്വ വൈകല്യങ്ങൾ പലതരം ലക്ഷണം ചേർന്നതാണ് ഇതിന് ഇത്ര ലക്ഷണം വേണം എന്നുണ്ട് എന്നാലേ വെക്തിത്വ വൈകല്യമായി കണക്കാക്കുകയുള്ളൂ ഒരാൾക്ക് ഒരു ലക്ഷണം ചെറിയ രീതിയിൽ ഉണ്ടെന്ന് കരുതി ഒരിക്കലും രോഗികൾ ആവുന്നില്ല . അവരെ ഒരിക്കലും മാനസീക രോഗത്തിന്റെ ലിസ്റ്റിൽ പെടുത്താനും പാടില്ല.