spot_img

ഇന്‍സുലിന്‍ കുത്തിവെയ്പ്പ് പേടി വേണ്ട, ഇനി കാപ്‌സ്യൂള്‍ മതി; പ്രമേഹ ചികിത്സയില്‍ വന്‍ മാറ്റം

ടൈപ്പ് -2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന് പകരം നല്‍കാനായി സാധിക്കുന്ന കാപ്‌സ്യൂള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

ഒരു ബ്ലൂബെറിയുടെ വലിപ്പമാണ്‌  കാപ്‌സ്യൂസിനുള്ളത്. ചെറിയ സൂചിയിലുള്ള അത്രയും ഇന്‍സുലിന്‍ കാപ്‌സ്യൂളില്‍ അടങ്ങിയിരിക്കുന്നു. കാപ്‌സ്യൂളില്‍ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അതി സൂക്ഷമായ ചെറിയ സൂചിയുണ്ട്. ഇതിലൂടെ രക്തത്തിലേക്ക് നേരിട്ട്
കുത്തിവെപ്പ്‌ മുഖേന നല്‍കുന്ന പോലെ മരുന്ന് ശരീരത്തിന് അകത്ത്  നല്‍കാന്‍ സാധിക്കും. വേദനരഹിതമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുക.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ തൊലിയിലൂടെ
മരുന്ന് കുത്തി വെയ്ക്കുന്നതിന്‌ തുല്യമായ തോതില്‍ തന്നെ കാപ്‌സ്യൂള്‍ മുഖനേയും നല്‍കാം. മറ്റ് പ്രോട്ടീന്‍ മരുന്നുകള്‍ വിതരണം ചെയ്യാനും പുതിയ രീതിയിലുള്ള കാപ്‌സ്യൂള്‍ ഉപയോഗിക്കാം. ഇത് പരീക്ഷണ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

‘ഈ പുതിയ തരം ക്യാപ്‌സ്യൂള്‍ കുറച്ചു കാലത്തിനുള്ളില്‍ പ്രമേഹ രോഗികള്‍ക്ക് സഹായകരമാകും. അത് മാത്രമല്ല ഇനി രോഗികള്‍ക്ക് കുത്തിവെപ്പോ ക്യാപ്‌സ്യൂളോ ഇവയില്‍ ഒന്ന് മാത്രം നല്‍കിയാല്‍ മതിയാകും. രണ്ടും നല്‍കുന്ന പതിവ് മാറുമെന്നും ‘ ബ്രിട്ടനിലെ കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റീവ് കാന്‍സര്‍ റിസര്‍ച്ചിലെ പ്രൊഫസര്‍ റോബര്‍ട്ട് ലാംഗേര്‍ പറഞ്ഞു.

കാപ്‌സ്യൂള്‍ കഴിച്ചാല്‍, വയറിലെ വെള്ളം പഞ്ചസാര ഡിസ്‌കിനെ അലിയിച്ചു കളയും.  കാപ്‌സ്യൂള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന  സ്പ്രിംഗ് വഴി  ചെറിയ സൂചി പ്രവര്‍ത്തിക്കും. തത്ഫലമായി വയറിനുള്ളില്‍ ഇന്‍ജെക്ഷന്‍ എടുക്കാനായി സാധിക്കും. വയറിനുള്ളിലാണ് കുത്തിവയ്പ്പ് എങ്കിലും വേദനയുണ്ടാകില്ല. മരുന്ന് കൃത്യമായി കുത്തിവയ്ക്കപ്പെടുന്നതിനുള്ള സംവിധാനങ്ങള്‍ കാപ്‌സ്യൂളില്‍ രൂപകല്പന ചെയ്തിട്ടുണ്ട്.

ജേര്‍ണല്‍ സയന്‍സാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. 300 മില്ലിഗ്രാം ഇന്‍സുലിന്‍ വരെ വിജയകരമായി ശരീരത്തിനുള്ളില്‍ നേരിട്ട് നല്‍കാമെന്ന് ഗവേഷകര്‍ തെളിയിച്ചു.

അടുത്തിടെ, മരുന്ന് നല്‍കുന്നതില്‍ 5 മില്ലിഗ്രാംകൂടി വര്‍ധിപ്പിക്കുന്നതിനും ഗവേഷണത്തിലൂടെ സാധ്യമായി. ടൈപ്പ് -2 പ്രമേഹമുള്ള  രോഗിക്ക് ആവശ്യമായ അളവാണിത്.

കൂടാതെ, കാപ്‌സ്യൂളില്‍ നിന്നുള്ള പ്രതികൂല ഇഫക്റ്റുകള്‍ കണ്ടെത്തിയിട്ടില്ല. ഇത് ജീര്‍ണ്ണിച്ച് പോകുന്ന പോളീമീറ്റര്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഘടകങ്ങളില്‍ നിന്നുമാണ് ഉണ്ടാക്കുന്നത്.

പ്രധാനമായും കുത്തിവെപ്പിക്കപ്പെടുന്ന എല്ലാ പ്രോട്ടീന്‍ മരുന്നുകള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള ഇമ്മ്യൂണോസ്പ്രപ്രസന്റ്‌സിന് വേണ്ടി ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ പക്ഷം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here