spot_img

എംആര്‍ഐ, എക്‌സ്-റേ, സിടി സ്‌കാനുകള്‍ അപകടമോ ? 

വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി. രോഗങ്ങള്‍ കണ്ടെത്തുന്നതിനും രോഗങ്ങളുടെ തീവ്രത മനസ്സിലാക്കുന്നതിനും ശരീരത്തിലൂടെ വൈദ്യുത തരംഗങ്ങള്‍ കടത്തിവിട്ടുള്ള ഈ പരിശോധനാരീതി കണ്ടെത്തിയത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വലിയ മുതല്‍ക്കൂട്ടായി മാറിക്കഴിഞ്ഞു. എക്‌സ്-റേ, എംആര്‍ഐ (magnetic resonance imaging), സിടി സ്‌കാന്‍ (computerized tomography) എന്നിവയാണ് അവയില്‍ പ്രധാനം. 

എംആര്‍ഐയില്‍ നിന്ന് റേഡിയേഷന്‍ കൊണ്ടുള്ള അപകടമില്ല 

എംആര്‍ഐ സ്‌കാന്‍ കാന്തിക തരംഗങ്ങളും റേഡിയോ തരംഗങ്ങളുമാണ് ശരീരത്തിന്റെ ആന്തരികഘടനയെ ചിത്രീകരിക്കാനായി ഉപയോഗിക്കുന്നത്. ഈ സ്‌കാനിങ് ചെയ്യുന്ന സമയത്ത് രോഗിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കോയില്‍ഡ് വയറുകളില്‍ക്കൂടി പ്രവഹിക്കുന്ന വൈദ്യുതി ശരീരത്തില്‍ താല്‍ക്കാലികമായി കാന്തികവലയം സൃഷ്ടിക്കുന്നു. മെഷീനിലുള്ള ട്രാന്‍സ്മിറ്ററും റിസീവറും റേഡിയോ തരംഗങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യും. ഈ സിഗ്നലുകള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ ഇമേജ് സൃഷ്ടിക്കപ്പെടുന്നത്. റേഡിയേഷന്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത് തികച്ചും സുരക്ഷിതവും വേദനാരഹിതവും ശരീരത്തിന്റെ ഏതു ഭാഗത്തു ചെയ്യാനും അനുയോജ്യവുമാണ്.

എക്‌സ്-റേ റേഡിയേഷന്‍ റിസ്‌കുള്ളതാണ്

ശരീരത്തിനകത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇമേജുകള്‍ കിട്ടാനായാണ് എക്‌സ് രശ്മികള്‍ ശരീരത്തിലൂടെ കടത്തിവിടുന്നത്. എക്‌സ്-റേ രശ്മികള്‍ ശരീരത്തിലൂടെ കടത്തിവിടുന്നതിനാല്‍ ഈ സ്‌കാനിങില്‍ റേഡിയേഷന്‍ അപകടസാധ്യതയുണ്ട്. 

സിടി സ്‌കാനിലും റേഡിയേഷന്‍ അപകടമുണ്ട്

സിടി സ്‌കാന്‍ കംപ്യൂട്ടര്‍ എയ്ഡഡ് എക്‌സ്-റേ ടെക്‌നിക്കാണ്. ഇതില്‍ എക്‌സ്-റേയും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാധാരണ എക്‌സ്-റേ ചിത്രം പോലെയല്ല, അവയവങ്ങളുടെയും ശരീരഭാഗങ്ങളുടെയും ക്രോസ്-സെക്ഷണല്‍ ഇമേജുകളാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. എക്‌സ്-റേ ഉപയോഗിക്കുന്നതിനാല്‍ ഇതിനും റേഡിയേഷന്‍ സാധ്യതയുണ്ട്. 

സിടി സ്‌കാനും എക്‌സ്-റേയും ഇമേജ് സൃഷ്ടിക്കുന്നതിനായി കുറഞ്ഞ അളവിലുള്ള അയണൈസിങ് റേഡിയേഷനാണ് ഉപയോഗിക്കുന്നത്. നോണ്‍ അയണൈസിങ് റേഡിയേഷനേക്കാള്‍ അപകടകരമാണിത്. ഇത് കാന്‍സറിനു കാരണമാകുന്ന റേഡിയേഷനാണ്. എംആര്‍ഐ സ്‌കാനിങില്‍ നിന്ന് റേഡിയേഷന്‍ സാധ്യതയില്ലാത്തതിനാല്‍ ഇത് എത്ര തവണ ചെയ്യുന്നതിനും കുഴപ്പമില്ല. സിടി സ്‌കാനില്‍ നിന്നുള്ള റേഡിയേഷന്റെ അളവ് ഉപയോഗിക്കുന്ന മെഷീന്‍, രോഗിയുടെ വലുപ്പം, എത്ര സമയം മെഷീനിന്റെ അടുത്തുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് അനുസരിച്ചാണ് കണക്കൂ കൂട്ടാനാവുക. വിദഗ്ധര്‍ പറയുന്നത് നൂറോളം സിടി സ്‌കാനുകള്‍ ചെയ്യേണ്ടിവന്നാല്‍ അര്‍ബുദ സാധ്യത വളരെ വലുതായിരിക്കും എന്നാണ്. കൂടാതെ കാന്‍സര്‍ സാധ്യത രോഗിയുടെ പ്രായം, ലിംഗം, ആരോഗ്യം എന്നിവയനുസരിച്ചുമിരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.