spot_img

ആരോഗ്യകരമായ ഭക്ഷണക്രമം വിഷാദത്തിന്റെ ലക്ഷണങ്ങളെ ഇല്ലതാക്കും: പഠനം

നമ്മുടെ പ്രിയപ്പെട്ട ഐസ്‌ക്രീം കഴിക്കുന്നത് മനസിന് സുഖം തരുമെന്ന് മിക്കവരും സമ്മതിക്കും. പക്ഷേ പലര്‍ക്കും അറിയാത്ത കാര്യം അനാവശ്യമായ ശരീര ഭാരം കുറയ്ക്കുന്നതും പോഷകാഹാരം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ക്രമേണ ഇല്ലതാക്കുന്നതിന് സഹായിക്കുമെന്നത്. ഗവേഷണത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

സൈക്കോസോമറ്റിക് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗവേഷകരുടെ സംഘം മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന ആഹാരത്തത്തെക്കുറിച്ച് ക്ലിനിക്കല്‍ പരീക്ഷണകള്‍ നടത്തി.

ഭക്ഷണ ക്രമം ചിട്ടപ്പെടുത്തിയാല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ക്രമേണ ഇല്ലതാക്കുന്നതിന് സഹായിക്കും. മാത്രമല്ല വിഷാദരോഗ പ്രതിരോധ ശേഷിക്കും പോഷകാഹാരം കഴിക്കുന്നത് പ്രയോജനകരമാണ്.

‘മാനസികാരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി ഇനിയും പഠന വിധയേമാക്കിയിട്ടില്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ജനങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സഹായിക്കുമെന്നാണ് സമീപകാലത്ത് തങ്ങള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകനായ ജോസഫ് ഫിര്‍ത്ത് പറഞ്ഞു. പക്ഷേ ഉത്കണ്ഠയുടെ സ്വാധീനവും ഇതുമായുള്ള ബന്ധം സംബന്ധിച്ച വ്യക്തമായ യാതൊരു ഫലവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാത്തരം ഭക്ഷണ പുരോഗതികളും മാനസികാരോഗ്യത്തിന് തുല്യ പ്രാധാന്യം നല്‍കുന്നതായി പഠനം കണ്ടെത്തി. ശരീരഭാരം കുറയ്ക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്നതും പോഷകാഹാരം കഴിക്കുന്നതും വിഷാദ രോഗ ലക്ഷണങ്ങളെ മറികടക്കുന്നതിന് ഒരേ പോലെ പ്രയോജനകരമാണ്. സമാനമായ രീതിയിലാണ് ഇവ വിഷാദ രോഗത്തെ മറി കടക്കുന്നതിന് സഹായകരമായി പ്രവര്‍ത്തിക്കുന്നതും.

ഇത് ശരിക്കും ഒരു നല്ല വാര്‍ത്തയാണ്. വിഷാദ രോഗത്തെ സംബന്ധിച്ച് ഏതൊരു തരത്തിലുള്ള ഭക്ഷണ ക്രമത്തിലെ മാറ്റവും സമാനമായ ഫലങ്ങള്‍ വ്യക്തികള്‍ ഉണ്ടാകുമ്പോള്‍ ശരാശരി വ്യക്തിക്ക് സവിശേഷമായ ആവശ്യമില്ലാത്തതാണെന്ന് സൂചന നല്‍കുന്നതായി ഫിര്‍ത്ത് പറഞ്ഞു.

ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതു മാനസികാരോഗ്യത്തിന് വലിയ പ്രയോജനം ചെയ്യും. പ്രത്യേകിച്ചും നാരുകള്‍, പച്ചക്കറികളില്‍ ഉയര്‍ന്ന പോഷകാഹാരമുള്ള ആഹാരം കഴിക്കുന്നത്, ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കുന്നത് തുടങ്ങിയവ മനസിനും ഗുണം ചെയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.