spot_img

ജനിതക മാറ്റം വരുത്തിയ കോഴികളുടെ മുട്ട കാന്‍സറിനെ തുരത്തും

ജനിതക വ്യതിയാനം വരുത്തിയ കോഴികളുടെ മുട്ട കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മാറ്റത്തിന് കാരണമാകുമെന്ന് ഗവേഷണം. ഇത്തരം മുട്ടകളിലെ കാന്‍സര്‍ വിരുദ്ധ ഘടകങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനം.

എഡ്വിന്‍ബര്‍ഗിന്റെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആദ്യം പരീക്ഷണങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.

നിലവിലുള്ള മരുന്നുകള്‍ പോലെ തന്നെ തങ്ങള്‍ കണ്ടെത്തിയ മരുന്നുകളും പ്രവൃത്തിക്കുന്നതായി ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ബോധ്യപ്പെട്ടു.

മതിയായ അളവില്‍ വേണ്ടത്ര വസ്തുക്കള്‍ മുട്ടകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. മൂന്നു മുട്ടകളില്‍ നിന്ന് ഒരു ഡോസ് മരുന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കും

IFNalpha2a എന്ന മനുഷ്യ പ്രോട്ടീനാണ് കോഴികളുടെ ഡിഎന്‍എ കോഡിംഗില്‍ ശാസ്ത്രജ്ഞന്മാര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിന് വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനായി സാധിക്കും. മാക്രോഫോജ്-സിഎസ്എഫ് എന്ന മറ്റൊരു പ്രോട്ടീനും ഈ മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്. ഇത്
വെളുത്ത രക്തകോശങ്ങളുടെ ഉത്പാദനത്തിന് കാരണമാകും.

ഈ വസ്തുക്കള്‍ മുട്ടയുടെ വെള്ളയുടെ ഭാഗമായിട്ടാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ ജീനുകള്‍ കോഴികളില്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കില്ല.

തങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടി മരുന്നുകള്‍ നിര്‍മ്മിക്കുന്നില്ല. പക്ഷേ ഈ പഠനത്തിലൂടെ മരുന്നിന് വേണ്ട ഘടകങ്ങള്‍ കോഴി മുട്ടയില്‍ നിന്ന് ലഭ്യമാകുമെന്ന് തിരിച്ചറിയുന്നതിന് സാധിച്ചതായി റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ഹെലന്‍ സാങ് പറഞ്ഞു. ഈ കണ്ടെത്തല്‍ മരുന്നുകളുടെ പഠനത്തിനും പ്രോജക്ടുകള്‍ക്കുമുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിക്കുന്നതിന് പ്രയോജനകരമാണ്. മാത്രമല്ല വാണിജ്യപരമായി ലാഭകരമാണെന്നും ഗവേഷണത്തിലൂടെ ബോധ്യപ്പെട്ടതായി പ്രൊഫ. ഹെലന്‍ സാങ് കൂട്ടിച്ചേര്‍ത്തു.

പുതിയ ഗവേഷണം അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ ആശയം വരുന്ന കാലത്ത് മരുന്നുകളുടെ ഉത്പാദനം സാധ്യമാക്കുന്നതാണ് ഗവേഷകര്‍ വിശ്വസിക്കുന്നു.

ഓരോ വര്‍ഷവും ഒരു കോഴിക്ക് 300 മുട്ടകള്‍ വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതിലൂടെ നിലവിലുള്ള രീതികളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മരുന്ന് നിര്‍മ്മാണവും വിതരണവും സാധ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

അര്‍ബുദവും മറ്റു രോഗങ്ങളും ചികിത്സിക്കുന്നതിനുള്ള പ്രോട്ടീന്‍ അധിഷ്ഠിത മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത് വലിയ ചെലവ് വരുന്ന പ്രക്രിയാണ്.

മുട്ടകള്‍ ഇതിനകം തന്നെ വാക്‌സിനുകളില്‍ ഉപയോഗിക്കുന്ന വൈറസ് വളര്‍ത്താന്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ആടുകളില്‍ ജനതിക മാറ്റം വരുത്തി കൂടുതല്‍ ഉപയോഗപ്രദമായ പ്രോട്ടീനുകള്‍ ലഭിക്കുന്ന പാലും ഉപയോഗത്തിലുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.