പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടനെ തന്നെ, അയ്യോ ഇനി എനിക്ക് ഒന്നും കഴിക്കാൻ സാധിക്കില്ലേ? രാത്രി ചപ്പാത്തി മാത്രമാണോ ആശ്രയം ? മധുരം ഒട്ടും കഴിക്കാൻ പാടില്ലേ? എന്നിങ്ങനെ ഒട്ടനവധി സംശയങ്ങളാണ് ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകുന്നത്. എന്നാൽ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചില മാറ്റങ്ങൾ മാത്രം വരുത്തി നമ്മുടെ അസുഖത്തിന് അനുസരിച്ചുള്ള സമീകൃതാഹാരം നമുക്ക് തന്നെ മടുപ്പുളവാക്കാത്ത രീതിയിലേക്ക് മാറ്റിയാൽ പ്രമേഹ ചികിത്സ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുണ്ടാക്കുകയില്ല.
പൊതുവേ പ്രമേഹത്തിന്റെ തുടക്കത്തിൽ പല രോഗികളും കണിശമായി തന്നെ ഭക്ഷണക്രമീകരണം നിയന്ത്രിക്കാറുണ്ട്. എന്നാൽ കുറച്ചു മാസങ്ങൾ കഴിയുമ്പോൾ, എന്നും ഈയൊരു ഭക്ഷണം തന്നെയല്ലേ എന്ന് കരുതുകയും, സ്വാഭാവികമായും ഇതിനോടാരു മടുപ്പ് തോന്നുകയും ഭക്ഷണ ക്രമീകരണത്തിൽ നിന്നും പിൻവാങ്ങി പ്രമേഹം മൂലമുള്ള സങ്കീർണ്ണതകളിലേക്ക് പോകുന്നതുമാണ് കാണാൻ കഴിയാറ്. നിയന്ത്രിച്ചു കൊണ്ടുപോകാൻ മാത്രം കഴിയുന്ന ഒന്നായ പ്രമേഹത്തെ നമ്മുടെ കൈപിടിയിൽ ഒതുക്കാൻ ഭക്ഷണ ക്രമീകരണവും, വ്യായാമവും, ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിലുള്ള മരുന്നുകളും പരിശോധനകളും ചെയ്യേണ്ടതാണ്.
പ്രമേഹമുള്ളവർക്കായി പ്രത്യേക തരത്തിലുള്ള ഡയറ്റ് തന്നെയുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്. പ്രമേഹബാധിതർക്കായി ഒരു പ്രത്യേക ഭക്ഷണരീതി ഇല്ല. പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ വലിയതോതിലുള്ള ഉയർച്ച താഴ്ചകൾ വരുത്താതെ എല്ലാവിധ പോഷകഘടകങ്ങളും അടങ്ങിയ ഒരു സമീകൃതാഹാരക്രമം ആണ് പ്രമേഹ ബാധിതർക്കുള്ള ഡയറ്റ്. സാധാരണയായി നമ്മുടെ കുടുംബത്തിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണക്രമത്തിൽ അനുയോജ്യമായ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഇവ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം. പ്രമേഹം സ്ഥിരമായി ഉള്ളതിനാൽ ഭക്ഷണക്രമീകരണത്തിൽ മടുപ്പുളവാക്കാത്ത ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയാകും.
അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുക്കൾ, ഭക്ഷ്യനാരുകൾ, ബയോഫ്ളേവനോയിഡുകൾ എന്നീ പോഷക ഘടകങ്ങൾ രോഗിയുടെ പ്രായത്തിനും ശരീരഭാരത്തിനും കായികാധ്വാനത്തിനും അനുസൃതമായി തയ്യാറാക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ പ്രമേഹ ബാധിതർക്കുള്ള ഡയറ്റ്.
എല്ലാ പ്രമേഹബാധിതർക്കും ഒരേ രീതിയിലുള്ള ഭക്ഷണക്രമീകരണമല്ല നൽകാറുള്ളത്. കാരണം ഓരോ പ്രമേഹബാധിതരും വ്യത്യസ്തരാണ്. പ്രായം, ശരീരഭാരം, കായികാധ്വാനം , അതോടൊപ്പം തന്നെ പ്രമേഹം ഒഴികെ മറ്റെന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടോ? എന്നെല്ലാം നോക്കിയതിനു ശേഷം, ഓരോരുത്തർക്കും വ്യത്യസ്തമായിട്ടാണ് നാം ഭക്ഷണക്രമീകരണം നിർദ്ദേശിച്ചു നൽകാറുള്ളത്. അതോടൊപ്പം തന്നെ ഓരോരുത്തരുടെ ഭക്ഷണ രീതിയും വ്യത്യസ്തമാണ് . അവർ സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തി പലപ്പോഴും ഫുഡ് എക്സ്ചേഞ്ച് ലിസ്റ്റ് ആയിട്ടാണ് ഓരോ പ്രമേഹബാധിതർക്കും നൽകാറുള്ളത്.
പൊതുവെ പ്രമേഹം നിയന്ത്രണത്തിലാണെങ്കിൽ, സ്വാഭാവിക ജീവിതം സാധ്യമാണെങ്കിൽ കൂടി അറിവില്ലായ്മ മൂലവും തെറ്റിദ്ധാരണകൾ മൂലവും അശാസ്ത്രീയ ചികിത്സ പ്രചാരണം കൊണ്ടും പല പ്രമേഹ ചികിത്സകളും പരാജയവും അതൊരു തീരാനഷ്ടമായും നമുക്കിടയിൽ കാണുകയുമാണ് പതിവ്. ആയതിനാൽ സോഷ്യൽ മീഡിയ ചികിത്സ ഏറ്റെടുക്കാതെ പ്രമേഹ ചികിത്സാ വിദഗ്ധന്റെ നിർദേശത്തിൽ പ്രമേഹം കണിശമായി നിയന്ത്രിച്ച് ജീവിതം ആസ്വധിക്കുക.
തയ്യാറാക്കിയത്
Sudha Sreejesh
Dietitian, Diabetes Educator & Insulin Pump Trainer
Endodiab Center
Perinthalmanna
Good ranking of Casino Affiliate Programs Review casino and sports betting affiliate programs, Super affiliate programs only with us, review, rating
Great online game https://reactoonz-online.com/ where you can make money, buy yourself a new phone or a car, close the mortgage on your apartment and only one month, quick to register and win.
… [Trackback]
[…] Here you can find 80312 additional Info to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Here you can find 8768 additional Information to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More on on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More Information here on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Information to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Find More here on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More on on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Here you will find 8467 more Information on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] There you will find 36934 additional Information to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More here on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More Info here to that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More Info here on that Topic: healthytv.in/dietary-fatigue-in-diabetics/ […]
… [Trackback]
[…] Read More Info here on that Topic: healthytv.in/dietary-fatigue-in-diabetics/ […]