spot_img

ഒരു വര്‍ഷത്തിനകം കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാം ; ഗവേഷണം

ഒരു വര്‍ഷത്തിനകം കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ കാന്‍സര്‍ നിയന്ത്രിക്കാനായി സാധിക്കും. അതിന് പുറമെ രോഗിയുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്താനും ചികിത്സയിലൂടെ സാധ്യമാകും.

മെഡിക്കല്‍ സാങ്കേതിക വിദ്യയുടെ സമീപകാല പുരോഗതി മനുഷ്യരെ കാന്‍സറില്‍ നിന്നും പരിപൂര്‍ണ്ണമായി അതിവേഗം സുഖപ്പെടുത്തുന്നതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അര്‍ബുദം ബാധിക്കുന്ന എല്ലാവരുടെയും ലക്ഷ്യം, അത് പൂര്‍ണമായും ശരീരത്തില്‍ നിന്ന് ഇല്ലാതെയാക്കുകയും അസുഖം തിരിച്ചു വരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. നിലവില്‍ അത് തിരികെ വരില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കില്ല. പക്ഷേ പുതിയ പഠനങ്ങള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

കാന്‍സര്‍ ബാധിച്ച ശരീരത്തെ ഒരു വര്‍ഷത്തിനുള്ളില്‍ സുഖപ്പെടുത്തനായി സാധിക്കുമെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്. ഇതിന് പുറമെ അസുഖം തിരിച്ചു വരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇസ്രയേലി ശാസ്ത്രജ്ഞരുടെ സംഘമാണ് ഇക്കാര്യം അറിയിച്ചത്. എലികളില്‍ നടത്തിയ ഗവേഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് പുതിയ പ്രതീക്ഷയ്ക്ക് നിദാനം.

MuTaTo (മള്‍ട്ടി ടാര്‍ഗെറ്റ് ടോക്‌സിന്‍) എന്ന പുതിയ ചികിത്സാ രീതിയാണ് കാന്‍സര്‍ തിരികെ വരാത്ത രീതിയില്‍ സുഖപ്പെടുത്താനായി ഉപയോഗിക്കുകയെന്ന് ജറുസേലം പോസ്റ്റിനോട് ഡോ. ഇലണ്‍ മൊറാദ് പറഞ്ഞു. ഓരോ കാന്‍സര്‍ സെല്ലിനെയും ലക്ഷ്യമിട്ടാണ് ചികിത്സ. മ്യൂട്ടേഷനിലൂടെ വീണ്ടും കാന്‍സര്‍ വരുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. കാന്‍സര്‍ സെമന്‍ സെല്ലുകളെ ലക്ഷ്യമിട്ടായിരിക്കും മള്‍ട്ടി ടാര്‍ഗെറ്റ് ടോക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കണ്ടാല്‍ കാന്‍സര്‍ തിരികെ വരില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കാന്‍സര്‍ ചികിത്സാ രംഗത്ത് ഇതിന് പുറമെ വന്‍ മാറ്റങ്ങള്‍ക്കും പുതിയ ചികിത്സ കാരണമാകും. ഈ ചികിത്സയിലൂടെ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ രീതിയിലോ പൂര്‍ണ്ണമായി ഇല്ലാതെയോ രോഗം ഭേദമാക്കാം. മറ്റ് ചികിത്സകളെക്കാളും ചെലവ് കുറയും. അതിവേഗം രോഗം സൗഖ്യമാകുമെന്നത് മറ്റ് ചികിത്സകളെക്കാളും പുതിയ ചികിത്സ സ്വീകാര്യമായി മാറുന്നതിന് കാരണമാകുമെന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഓരോ രോഗിയുടെയും അവസ്ഥയ്ക്ക് അനുസൃതമായിട്ടിരിക്കും. രോഗം ഭേദമാക്കാന്‍ വേണ്ട മോളിക്യൂ കോക്ടെയ്‌ലുകളുടെ കൃത്യമായ അളവ് മാത്രമേ രോഗിക്ക് നല്‍കൂ എന്നും മൊറാദ് വിശദീകരിച്ചു.

എന്നാല്‍, ഇസ്രായേല്‍ ശാസ്ത്രജ്ഞരുടെ അവകാശ വാദത്തെ എതിര്‍ത്ത് അനേകം കാന്‍സര്‍ വിദഗ്ദര്‍ രംഗത്ത് വന്നു. കൂടാതെ, MuTaTo ചികിത്സ എലികളില്‍ മാത്രമാണ് പരീക്ഷിച്ചിട്ടുള്ളത്. ഇത് മനുഷ്യന് ഫലപ്രദമായി മാറുമോയെന്ന കാര്യത്തില്‍ പല ഗവേഷകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.