spot_img

പത്തു വയസുകാരന് കിഡ്നി തുടയില്‍; അപൂര്‍വ്വ ജനിതക തകരാറെന്ന് ഡോക്ടര്‍മാര്‍,സംഭവം ലോകത്തില്‍ ആദ്യം

പത്തു വയസുകാരന് കിഡ്നി തുടയില്‍ വികസിക്കുന്നു. ഈ രോഗം കണ്ടെത്തിയത് മാഞ്ചസ്റ്റര്‍ സ്വദേശികളായ മം കേ-റോബിന്‍സണ്‍ ദമ്പതികളുടെ മകനായ ഹാമിഷിലാണ്. സംഭവം അപൂര്‍വ്വ ജനിതക തകരാറെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കുട്ടിയുടെ ശരീരത്തില്‍ 7p22.1 ക്രോമസോമിന്റെ അഭാവമുണ്ട്. അതാണ് ഈ പ്രശ്‌നത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

hamish 2.jpg
ഇത്തരം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായിട്ടാണ്. ഈ രോഗത്തിന് ഹാമിഷ് സിന്‍ഡ്രമെന്ന് ഡോക്ടര്‍മാര്‍ പേരിട്ടു. കുട്ടിയുടെ ഒരു കിഡ്നി തുടയ്ക്കും ഇടുപ്പിനും ഇടയിലാണ്. ഇതു വരെ തകരാര്‍ ഇല്ലാതെയാണ് കിഡ്നി പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ കുട്ടിക്ക് കിഡ്നി സ്ഥാനം മാറിയിട്ടുണ്ട് എന്നത് മാത്രമെ കിഡ്നി സംബന്ധമായ പ്രശ്‌നമായി ഉള്ളൂ. പ്രവര്‍ത്തനത്തില്‍ കുഴപ്പമില്ലാത്ത സാഹചര്യത്തില്‍ കിഡ്നി സ്ഥാനം മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയ വേണ്ടെന്ന തീരുമാനത്തിലാണ് ഡോര്ടര്‍മാര്‍.
hamish 3.jpg

മാസം തികയാതെയാണ്‌ ഹാമിഷ് ജനിച്ച് വീണത്. അതിനാല്‍ തന്നെ തൂക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും കുട്ടിയെ അലട്ടിയിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിവന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധ നടത്തിയത്. ഈ പരിശോധനയിലാണ് ഹാമിഷിന്റെ കിഡ്നി കാലിലെ തുടയിലാണ് വികസിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്.

കുട്ടിക്ക് പത്ത് വയസ് തികയുന്നതിനിടെ കേള്‍വി പ്രശ്നങ്ങള്‍, കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള പ്രശ്നങ്ങള്‍, ആസ്തമ എന്നിവ അനുഭവപ്പെട്ടു. ഇതില്‍ ചിലത് ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ കിഡ്നി സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഭാവിയില്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഡോക്ടര്‍മാര്‍ മുന്നില്‍ കാണുന്നുണ്ട്. ഇതാദ്യമായിട്ടാണ് ഇത്തരം കേസ് എന്നതിനാല്‍ അതീവ സൂക്ഷമതോടെയാണ് കുട്ടിയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഇടപെടുന്നത്.

നിലവില്‍ പ്രശ്‌നം ഇല്ലെങ്കിലും മൂത്രത്തില്‍ അണുബാധ പോലെയുള്ള പ്രശ്നങ്ങള്‍ വന്നാല്‍ ഹാമിഷിന്റെ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.