spot_img

ആസ്മ: ഉണ്ടാകാനുള്ള കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ

നമ്മുടെ ശരീരത്തിലെ ശ്വസനനാളങ്ങള്‍ ചുരുങ്ങുകയും ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വിടാനുള്ള പ്രയാസമാണ് ആസ്മ. ഇത് ശ്വസനത്തെ ബാധിക്കുകയും ചുമ ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചില ആസ്മകള്‍ ചെറിയ തരം രോഗങ്ങള്‍ മാത്രമാകുമ്പോള്‍ മറ്റൊരു വിഭാഗം വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായി മാറുന്നു. ഇത്തരം ആസ്മ രോഗങ്ങള്‍ പൂര്‍ണമായും സുഖപ്പെടുത്താനാവില്ല. രോഗലക്ഷണങ്ങള്‍ ഓരോ സമയത്തിന് (കാലാവസ്ഥ) അനുസരിച്ച് മാറിയെന്നു വരാം. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ മനസിലാക്കി അതിനനുസരിച്ചുളള ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. മറ്റു പലര്‍ക്കും ആസ്മയില്ലാതിരുന്നിട്ടും ചിലര്‍ക്ക് മാത്രമെന്തേ ഈ രോഗം എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം കണ്ടത്താനായിട്ടില്ല. പാരമ്പര്യമായോ, പാരിസ്ഥിതിക കാരണങ്ങളോ എല്ലാം ആസ്മയുണ്ടാകുന്നതിന് കാരണമാകാറുണ്ട്.

ആസ്മയ്ക്കുള്ള കാരണങ്ങള്‍

ഃചില വസ്തുക്കളോടുള്ള അലര്‍ജി ആസ്മയുടെ ലക്ഷണമായി കാണുന്നു
ഃവായുവുമായി ബന്ധപ്പെട്ട് അസ്വസ്ഥത ഉണ്ടാകുന്ന പൊടിശല്യം, പൂമ്പൊടി, ചില പൂക്കളുടെ മണം, വളര്‍ത്തുമ്യഗങ്ങളുടെ രോമം, പാറ്റയുടെ വിസര്‍ജ്യം …. ഇവയൊക്കെ അലര്‍ജിക്ക് കാരണമാകാറുണ്ട്.

ഃസാധാരണ നിലയിലെ തണുപ്പ്
ഃആയാസമുള്ള ജോലികള്‍ ചെയ്യുന്നത്
ഃതണുത്ത കാറ്റ്
ഃവൈകാരിക നിമിഷങ്ങള്‍, മനോവിഷമങ്ങള്‍
ഃഅസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള പുക
ഃആസ്പിരിന്‍, ഐബുപ്രൊഫന്‍, ബെറ്റാബ്ലോക്കേഴ്‌സ്, നാപ്രോക്‌സന്‍ പോലെയുള്ള മരുന്നുകള്‍
ഃപ്രിസര്‍വേറ്റിവുകള്‍, സള്‍ഫേറ്റുകള്‍
ഃജി.ആര്‍.ഡി.ഇ. അല്ലെങ്കില്‍ ഗാസ്‌ട്രോ എസോഫജിയന്‍ രോഗം
ഃആസ്മ കൂടാനിടയാകുന്ന കാരണങ്ങള്‍
ഃആസ്മയുമായി ബന്ധപ്പെട്ട മറ്റൊരു രോഗം ഉണ്ടാകുക
ഃഅലര്‍ജി മൂലമുണ്ടാകുന്ന ജലദോഷം, ചര്‍മ്മപ്രശ്‌നങ്ങള്‍
ഃഉയര്‍ന്ന അളവിലുള്ള പുകവലി
ഃ ബി.എംആര്‍. കൂടിയ അവസ്ഥ
ഃവല്ലപ്പോഴുമുള്ള പുകവലി
ഃവായു മലിനീകരണം, പൊടിശല്യം
ഃരാസവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള ജോലി

രോഗ നിര്‍ണയവും ചികിത്സയും

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നിര്‍ബന്ധമായും പരിശോധന ആവശ്യമാണ്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡീസീസ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോയെന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ പരിശോധനകളിലൂടെ സാധിക്കും. ടെസ്റ്റുകള്‍ നടത്തുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ കൂടി ചോദിച്ചറിഞ്ഞാകും ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുക

ശ്വാസകോശ പരിശോധന:

ശ്വസന പ്രക്രീയയിലൂടെ എത്ര അളവില്‍ ശ്വാസം ഉള്ളില്‍ ചെല്ലുന്നെന്നും പുറത്തേക്ക് പോകുന്നെന്നും ശ്വാസകോശ പരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കും.
സ്പിറോമെട്രി- ഒരു ദീര്‍ഘ നിശ്വാസത്തില്‍ ശ്വാസനാളിയിലൂടെ പുറത്തേക്ക് പോകുന്ന വായുവിന്റെ (നിശ്വാസ വായു) അളവ് കണ്ടെത്താന്‍ ഈ ടെസ്റ്റിലൂടെ സാധിക്കും.

പീക്ക്-ഫ്‌ളോ:

നിശ്വാസ വായുവിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പീക്ക് ഫ്‌ളോ മീറ്റര്‍. മീറ്ററിലെ റീഡിങ് താഴ്ന്ന നിലയിലാണെങ്കില്‍ ശ്വാസകോശം നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആസ്മ ബാധിച്ചിട്ടുണ്ടെന്നും മനസിലാക്കാം. പീക്ക് ഫ്‌ളോ മീറ്ററിലെ കണ്ടെത്തലുകള്‍ വിദഗ്ധനായ ഒരു ഡോക്ടറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
ബ്രോണ്‍ചോഡിലേറ്റര്‍ എന്ന മരുന്ന് ശ്വാസകോശ പരിശോധനയ്ക്ക് മുന്‍പോ ശേഷമോ കഴിയ്ക്കുന്നത് ശ്വസന നാളങ്ങള്‍ തുറക്കാന്‍ സഹായിക്കും.പൂര്‍ണമായും ചികിത്സിച്ച് ഭേതമാക്കാനാകില്ല എങ്കിലും ചികിത്സയിലൂടെ രോഗത്തിന് താല്‍ക്കാലിക ശമനം നല്‍കാന്‍ സാധിക്കും

രോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താനാകും, ലാബ് ടെസ്റ്റുകളുടെ ആവശ്യമില്ല. ഗുരുതരാവസ്ഥയിലുള്ള ആസ്മ വര്‍ഷങ്ങളോളം അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കാം.

രോഗലക്ഷണങ്ങള്‍ഃ

നെഞ്ചുവേദന
ശ്വാസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
ശ്വാസംമുട്ടല്‍
തൊണ്ടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
വായില്‍ കൂടി ശ്വാസം വിടുക
നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.