spot_img

അല്‍ഷിമേഴ്‌സ് ബാധിച്ചാലും ഓര്‍മ്മകളുടെ ലോകത്തിലേക്ക് മടങ്ങി വരാം; പ്രതീക്ഷയുണര്‍ത്തി പുതിയ ഗവേഷണ ഫലം

അല്‍ഷിമേഴ്‌സ് രോഗ ബാധിതരെ ഓര്‍മ്മകളുടെ ലോകത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ സാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പുതിയ സമീപനത്തിലൂടെ ക്രമേണ ഓര്‍മ്മ വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. മെമ്മറി നഷ്ടമാകുന്നതാണ് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണം തന്നെ. അതിനെ മറികടക്കാന്‍ സാധിച്ചാല്‍ രോഗം ചികിത്സിച്ച് സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു

ഡിഎന്‍എ ശ്രേണികള്‍ അല്ലാതെയുള്ള എപ്പിജെനെറ്റിക്‌സ് എന്ന് അറിയപ്പെടുന്ന ജനിതക മാറ്റത്തിലൂടെ നഷ്ടമായ ഓര്‍മ്മ തിരിച്ച് കിട്ടുമെന്നാണ് പഠനങ്ങള്‍. മെമ്മറി നഷ്ടപ്പെടാന്‍ കാരണമായ എപ്പിജെനറ്റിക് ഘടകങ്ങളെ തിരിച്ചറിയുക മാത്രമല്ല രോഗം ബാധിച്ചവരില്‍ ഓര്‍മ്മ താല്‍ക്കാലികമായി തിരിച്ചു പിടിക്കുന്നതിനുള്ള വഴികള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുകയും ചെയ്തുവെന്ന് ഗവേഷകനായ ജെന്‍ യാന്‍ പറയുന്നു.

ബ്രെയിന്‍ ജേര്‍ണലിലാണ്‌ ഇതു സംബന്ധിച്ച ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. എലികളിലാണ് പരീക്ഷണം നടത്തിയത്. ഒരു കുടുംബത്തിലെ ഒന്നിലധികം എലികളിലായിരുന്നു പഠനം. ഇവരുടെ മസ്തിഷ്‌ക കോശങ്ങളെ കേന്ദ്രീകരിച്ചാണ് പരീക്ഷണം നടത്തിയത്. അല്‍ഷിമേഴ്‌സ് രോഗം മൂലം, മുന്‍വശത്തുള്ള കോര്‍ട്ടക്‌സിലെ ഗ്ലൂറ്റമാറ്റ് റിസപ്റ്ററുകളുടെ പല ഉപവിഭാഗങ്ങളും താഴേക്ക് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ തലച്ചോറില്‍ നിന്നും ആവശ്യമായ സിഗ്‌നലുകള്‍ തടസ്സപ്പെടുന്നു. ഇതാണ് ഓര്‍മ്മകളെ ഇല്ലതാക്കുന്നതെന്ന് യാന്‍ പറഞ്ഞു.

ഗ്ലൂറ്റമാറ്റ് റിസപ്റ്ററുകളുടെ നഷ്ടം എപ്പിജെനിറ്റീസ് പ്രക്രിയയ്ക്ക് കാരണമാകും. ഇതിലൂടെ സംഭവിക്കുന്ന റെപ്രെസ്സിവ് ഹിസ്റ്റോണ്‍ പരിഷ്‌കരണവും അല്‍ഷിമേഴ്‌സിന് വഴിതെളിക്കും. ഇത് മൃഗങ്ങളിലുള്ള പഠനത്തിലും അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച് മരിച്ചവരുടെ തലച്ചോറിലെ ടിഷ്യുവില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പഠനത്തിലും കണ്ടെത്തിയതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

അല്‍ഷിമേഴ്‌സ് രോഗം നിലവില്‍ ഓര്‍മ്മകള്‍ തിരികെ ലഭിക്കാത്ത സ്ഥിതിയിലേക്ക് രോഗിയെ കൊണ്ട് പോകും. മസ്തിഷ്‌ക്ക തകരാറാണ് രോഗത്തിന് നിദാനമാകുന്നത്. പതുക്കെ മെമ്മറി നഷ്ടമാകുന്ന രോഗം കാരണം ലളിതമായ ജോലികള്‍ ചെയ്യാനുള്ള കഴിവ് പോലും അവസാനം നഷ്ടമാകും.

അല്‍ഷിമേഴ്‌സാണ് ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപം. നിലവില്‍ ഇതിന് ചികിത്സയില്ല. രോഗം മൂര്‍ച്ഛിക്കുന്ന രോഗി ക്രമേണ മരണത്തിന് കീഴടങ്ങും. പുതിയ ഗവേഷണത്തിലൂടെ രോഗം ചികിത്സിച്ച് മാറ്റുന്നതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.