spot_img

മദ്യപാനം ഡിഎന്‍എ വ്യത്യാസത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍

മദ്യപാനം ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല മറ്റു പല ഗുരുതര പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുന്നതായി പഠന റിപ്പോര്‍ട്ട്. ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന ജനിതക മാറ്റത്തിന് കാരണമാകാറുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പലതരത്തിലും ശരീരത്തിന് ദോഷം ചെയും.

വലിയ തോതില്‍ മദ്യപിക്കുന്നവരുടെ ഡിഎന്‍എയ്ക്ക് വ്യതിയാനം സംഭവിക്കുന്നുണ്ടെന്ന്‌
ഗവേഷണത്തില്‍ തെളിഞ്ഞതായി യു.എസിലെ റട്‌ഗേര്‍സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ദീപക് കെ സര്‍ക്കാര്‍ പറഞ്ഞു.

മദ്യപാനം എന്തു കൊണ്ടാണ് ഇത്ര ശക്തമായ ആസക്തിക്ക് കാരണമായി മാറുന്നതെന്ന് വിശദീകരിക്കാന്‍ ഗവേഷണ ഫലങ്ങള്‍ സഹായിച്ചേക്കാം. ഈ ശീലത്തെ കൈകാര്യം ചെയ്യാനും മദ്യത്തിന് അടിമപ്പെടുന്നതില്‍ നിന്നും തടയുന്നതിനും ഗവേഷണം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

പഠനത്തിനായി ഗവേഷകര്‍ മദ്യപരുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു ജീനുകളിലാണ്‌
ശ്രദ്ധ കേന്ദ്രീകരിച്ചത്. അവ ശരീരത്തിന്റെ ജൈവ ഘടികാരത്തെ സ്വാധീനിക്കുന്ന P2, സ്‌ട്രെസ്-പ്രതികരണ വ്യവസ്ഥയെ നിയന്ത്രിക്കുന്ന POMC എന്നിവയായിരുന്നു.

മിതമായ രീതിയില്‍ മദ്യപിക്കുന്നവരെ അപേക്ഷിച്ച് കനത്ത മദ്യപാനികളില്‍ വലിയ തോതിലുള്ള വ്യതിയാനമാണ് ജീനുകളില്‍ കണ്ടെത്തിയത്. , ഈ രണ്ട് ജീനുകളും മദ്യത്തിന്റെ സ്വാധീനം ചെലുത്തിയ ജനിതക പരിഷ്‌കരണ പ്രക്രിയയായ മീഥലേഷന്‍ രൂപം കൊണ്ടു. Alcoholism: Clinical & Experimental Research എന്ന ജേര്‍ണലിലാണ് ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

കൂടാതെ, മദ്യപാനികളുടെ ശരീരത്തിലെ ജീനുകള്‍ പ്രോട്ടീനുകള്‍ സൃഷ്ടിക്കുന്ന നിരക്ക് കുറയുകയും ചെയുന്നുണ്ട്. വലിയ അളവില്‍ മദ്യം കഴിക്കുന്നവരില്‍ ഈ മാറ്റം കൂടിയ തോതിലാണ് സംഭവിക്കുന്നത്.

മറ്റൊരു പരീക്ഷണത്തില്‍ മദ്യപിക്കുന്നവരുടെ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി തെളിഞ്ഞു.

മദ്യത്തിന് അടിമയായി മാറുന്നവര്‍ക്ക് മദ്യപാനത്തിനുള്ള തീവ്രമായ ആസക്തി രൂപം കൊള്ളുന്നതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.  ഇത്തരം ആസക്തിയെ രോഗമായിട്ടാണ് കാണുന്നത്. സാധാരണ ഗതിയില്‍ മദ്യപരില്‍ ഒരു ചെറിയ ശതമാനത്തില്‍ മാത്രമേ തീവ്രമായ ആസക്തി കാണുന്നുള്ളൂ. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാാണ് ഈ രോഗം കണ്ടു വരുന്നത്. കരള്‍, ആമാശയം, ഞരമ്പുകള്‍ എന്നീ അവയവങ്ങള്‍ക്ക് ഇത്തരക്കാരില്‍ രോഗം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മരണ കാരണമായി മാറുന്നതിനും സാധ്യതയുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.