spot_img

മദ്യപാനം ഉറക്കത്തെ ബാധിക്കുന്നതെങ്ങനെ ?

ആല്‍ക്കഹോള്‍ നിങ്ങളെ പെട്ടെന്ന് ഉറക്കത്തിലേക്ക് എത്തിക്കുമെന്നത് സത്യമാണ്. എന്നാലതിന് നിങ്ങളുടെ ഉറക്കത്തെ മോശമായി ബാധിക്കാനും കഴിയും. വല്ലപ്പോഴുമുള്ള മദ്യപാനം ഉപദ്രവകരമല്ല. എന്നാല്‍ നിരന്തരം മദ്യപിക്കുന്നവര്‍ക്ക് ആല്‍ക്കഹോള്‍ വലിയ അപകടം തന്നെ വരുത്തി വെക്കും.

ആല്‍ക്കഹോള്‍ നിങ്ങളുടെ ഉറക്കചക്രത്തെ ബാധിക്കുന്ന അഞ്ചു വഴികള്‍ താഴെ പറയുന്നു.

1. ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു
ഗാമ അമിനോബ്യൂട്ടയറിക് ആസിഡ് (ഗാബ) പോലെയുള്ള കെമിക്കലുകള്‍ തലച്ചോറിലെ നാഡീകോശങ്ങളെയും ന്യൂറോണുകളെയും ബാധിക്കുന്നു. നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ന്യൂറോണുകളെ ഗാബ തടസ്സപ്പെടുത്തുകയും അതിനെത്തുടര്‍ന്ന് ഉറക്കം വരികയും ചെയ്യുന്നു. ഉണര്‍ന്നിരിക്കുന്നതിനെ നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ ഗ്ലൂട്ടാമേറ്റിനെയും ആല്‍ക്കഹോള്‍ ബാധിക്കുന്നു.

2. ഉറക്കം വര്‍ധിപ്പിക്കുന്ന അഡിനോസിന്‍ വര്‍ധിപ്പിക്കുന്നു
മദ്യപാനം നിങ്ങളുടെ അഡിനോസിന്‍ തോത് വര്‍ധിപ്പിക്കുന്നു. ഇതൊരു ന്യൂറോട്രാന്‍സ്മിറ്ററല്ല. എന്നാല്‍ ന്യൂറോട്രാന്‍സ്മിറ്ററുകളായ ഗാബ, ഗ്ലൂട്ടാമേറ്റ് എന്നിവയുടെ സിഗ്‌നലുകളെ ഇത് നിയന്ത്രിക്കുന്നു. അഡിനോസിന്‍ ഉയരുന്നതിനനുസരിച്ച് നിങ്ങള്‍ കൂടുതലായി ഉറക്കത്തിലേക്ക് വീഴുന്നു. ഇങ്ങനെയാണ് ആല്‍ക്കഹോള്‍ മയക്കത്തിലേക്ക് വീഴ്ത്തുന്നത്. തുടക്കത്തില്‍ ഇത് നല്ല കാര്യമായി തോന്നുമെങ്കിലും ആല്‍ക്കഹോളിനെ തുടര്‍ന്നുള്ള ഉറക്കത്തിന്റെ ഗുണനിലവാരം വളരെ കുറവായിരിക്കും. ഇതിന്റെ പാര്‍ശ്വഫലം നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലുതാണ്. ആല്‍ക്കഹോളിനെ തുടര്‍ന്നുള്ള ഉറക്കം ഒട്ടും സ്വാഭാവികമായിരിക്കുകയുമില്ല.

3. ആദ്യഘട്ടത്തിലെ ഉറക്കം കുറക്കുന്നു
ചില പ്രത്യേക ഘട്ടത്തിലെ ഉറക്കത്തെയും ആല്‍ക്കഹോള്‍ ബാധിക്കുന്നുണ്ട്. ആര്‍ഇഎം (റാപ്പിഡ് ഐ മൂവ്മെന്റ്), നോണ്‍-ആര്‍ഇഎം 1,2,3,4 എന്നിങ്ങനെ ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. ഉറക്കചക്രം രാത്രി പല തവണ ആവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. നിങ്ങള്‍ ഉറങ്ങാനായി പോകുമ്പോള്‍ ആല്‍ക്കഹോളിനെ തുടര്‍ന്നുള്ള മയക്കം ആദ്യഘട്ട ഉറക്കം കുറച്ചു കനത്തതാക്കുന്നു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞ് നിങ്ങള്‍ ഉറക്കചക്രം വീണ്ടും ആരംഭിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ രണ്ടാംഘട്ട ഉറക്കം പൊതുവെ കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന് ഉണരാനുള്ള സാധ്യത കൂടുതലാണ്.

4. ആഴത്തിലുള്ള ഉറക്കം കുറയുന്നു
മൂന്നും നാലും ഘട്ടങ്ങളിലാണ് ഏറ്റവും ആഴത്തിലുള്ള ഉറക്കം സംഭവിക്കുന്നത്. എന്നാല്‍ ആഴത്തിലുള്ള ഉറക്കം ആദ്യം ലഭിച്ചതിനാല്‍ പിന്നീട് 3,4 ഘട്ടമെത്തുമ്പോള്‍ ഉറക്കം മെല്ലെ കുറഞ്ഞുവരും. ഈ സമയത്ത് ഉറക്കം നഷ്ടപ്പെട്ട് ഉണരുമ്പോള്‍ നിങ്ങള്‍ അതീവ ക്ഷീണിതരും മദ്യപിച്ചവരെ പോലെയുമാകുന്നു.

5. ആര്‍ഇഎമ്മിനെ അമര്‍ച്ച ചെയ്യുന്നു
ആര്‍ഇഎം ഘട്ടം ആരംഭിക്കുന്നത് മൂന്നും നാലും ഘട്ടത്തിനു ശേഷമാണ്. നിങ്ങളുടെ വിചിത്രമായ സ്വപ്നങ്ങള്‍ സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്. തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തിന് പ്രധാനമായ പ്രോട്ടീനുകളുടെയും കോശങ്ങളുടെയും നിര്‍മാണത്തെ ഉത്തേജിപ്പിക്കുന്നത് ഈ ഘട്ടമാണ്. ഇത് സ്വപ്നം കാണാന്‍ വേണ്ടി മാത്രമുള്ളതല്ല. പഠനം, മാനസികമായ കഴിവുകള്‍ എന്നിവ ആവശ്യത്തിന് ആര്‍ഇഎം ഉറക്കം ലഭിക്കുന്നതിനെ ആശ്രയിച്ചാണുള്ളത്. നിങ്ങള്‍ എത്ര മദ്യപിക്കുന്നുവെന്നത് ഇവിടെ വിഷയമല്ല. എത്ര മദ്യപിച്ചാലും അത് ആര്‍ഇഎം ഘട്ടത്തിലെ ഉറക്കത്തെ വൈകിപ്പിക്കുന്നു. ആല്‍ക്കഹോള്‍ ഉറക്കചക്രത്തെ ബാധിക്കുന്നതിന്റെ ഏറ്റവും മോശം ഫലം ഇതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.