spot_img

കുട്ടികളിലെ കാന്‍സര്‍ രോഗത്തിന് പിന്നിലെ പ്രധാന വില്ലന്‍ ജനികത പാരമ്പര്യമെന്ന് ഗവേഷണം

കുട്ടികളിലെ കാന്‍സര്‍ രോഗത്തിന് പിന്നിലെ പ്രധാന വില്ലന്‍ ജനികത പാരമ്പര്യമെന്ന് ഗവേഷണം. ഇത് പൂര്‍ണ്ണമായി സ്ഥീകരിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് കുട്ടികളിലെ കാന്‍സറിന് പിന്നിലെ പ്രധാന കാരണം പാരമ്പര്യമാണ്. ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 600 പേരെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇവര്‍ കാന്‍സറിനെ അതിജീവിച്ചവരാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

അസാധാരണമായ രീതിയില്‍ പ്രത്യേകിച്ച് കാരണങ്ങളിലാതെ ശരീരത്തിലെ മറ്റുകലകളെ ബാധിക്കുന്ന കോശ വളര്‍ച്ചയാണ് കാന്‍സര്‍. ഡി.എന്‍.എ-ആര്‍.എന്‍.എ വ്യവസ്ഥിതിയിലൂടെ കോശങ്ങളുടെ സൃഷ്ടിയും വളര്‍ച്ചയും വികാസവും ശരീരത്തില്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുമ്പോഴാണ് അനിയന്ത്രിയമായ കോശ വളര്‍ച്ച സംഭവിക്കുന്നത്. ഇതോടെ ശാരീരികാസ്വാസ്ഥ്യം വരും.

ജീവിത ശൈലി, രാസവസ്തുക്കള്‍ തുടങ്ങിയവയാണ് സാധാരണ ശരീര കോശങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുന്ന അര്‍ബുദ ജീനുകളെ ഉത്തേജിപ്പിക്കുന്നത്.

കാന്‍സര്‍ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണുകയും രോഗ പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കുകയുമാണ് ഇതിനെതിരെ ചെയ്യേണ്ടത്.  കാന്‍സര്‍ രോഗത്തിന്റെ വ്യാപനത്തിനും ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിനും എതിരെ ബോധവത്കരണവും പ്രതിരോധ നടപടികളും വേണം. രോഗത്തിനിടയാകുന്ന ഘടകങ്ങള്‍ സംബന്ധിച്ച് കൃത്യമായ അവബോധമുണ്ടാക്കണം.

അതേസമയം,  സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം വന്നാല്‍ എത്രയും വേഗം ചികിത്സ തേടണം. കൂടുതല്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ വന്നിട്ടും ആര്‍.സി.സിയില്‍ തിരക്കിന് കുറവില്ലെന്നതും രോഗബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയാണെന്ന് സംശയിക്കപ്പെടുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.