ഉന്മേഷത്തോടെ വ്യാപരിക്കാന്‍ മനുഷ്യന് ശരിയായ ഉറക്കം ആവശ്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ ഉറക്കക്കുറവ് ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ അലട്ടുന്നുണ്ട്. ഇവരില്‍ അര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ വരുന്നതിനുള്ള സാധ്യത കൂടുതലാണ്.
ചൈനയിലെ ഡോക്ടര്‍മാരുടെ പഠനത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. സ്യൂ-വായ് ചോയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഉറക്കക്കുറവ് ഡിഎന്‍എ നശിക്കുന്നതിന് കാരണമാകും. 49 ഡോക്ടര്‍മാരിലാണ് പഠനം നടത്തിയത്. ഇവരില്‍ രാത്രി ജോലി ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടായിരുന്നു. രാത്രി ജോലി ചെയുന്ന ഡോക്ടര്‍മാരുടെ രക്തം പരിശോധയില്‍ ജീന്‍ നാശവും കൂടുതലാണെന്ന് ബോധ്യപ്പെട്ടു.
ഉറക്കക്കുറവാണ് ഇതിന് കാരണമായി മാറുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവ് പ്രമേഹത്തിനും ജീവിതശൈലി രോഗങ്ങള്‍ക്കും വഴിതെളിക്കും. സൂര്യപ്രകാശം പകല്‍സമയം 2-3 മണിക്കൂറെങ്കിലും നേരിട്ടേല്‍ക്കാതെ കൊള്ളുന്നതിന് രാത്രിയില്‍ ഉറക്കത്തിന് സഹായകരമാകും. സൂര്യപ്രകാശമേറ്റാല്‍ രാത്രി നന്നായി മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഇതിന് ഉറക്കവുമായി ബന്ധമുണ്ട്.
അതേസമയം രാത്രിയില്‍ വെളിച്ചമില്ലാത്ത മുറിയിലായിരിക്കണം ഉറക്കം. പകല്‍ സമയം ഇളം വെയില്‍ കൊള്ളുന്നത് ഉറക്കക്കുറവുള്ളവരില്‍ ഉറക്കം ശരിയാകുന്നതിന് സഹായകരമാകും.
സമയത്തിനും ഉറക്കവുമായി ബന്ധമുണ്ട്, ശരീത്തിലെ ക്ലോക്ക് പ്രവര്‍ത്തിക്കുന്നതിന് അനുസരിച്ചാണ് ഉറക്കം. കൃത്യസമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ശീലമാക്കാം. വൈകുന്നേരം ആറിന് ശേഷം കാപ്പി, ചായ ഇവ ഒഴിവാക്കാം.
ഉറങ്ങാന്‍ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ഭക്ഷണം ശരിയായി ദഹിക്കുന്നതിനും അതിലൂടെ നല്ല ഉറക്കം കിട്ടുന്നതിനുമാണിത്.
നല്ല കിടക്ക സുഖനിദ്രയ്ക്ക് ആവശ്യമാണ്. വ്യായമം ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ചെയ്യാന്‍ പാടില്ല. സംഗീതം കേള്‍ക്കുന്നത് മനസിന് കുളിര്‍മയും നല്ല നിദ്രയും പ്രദാനം ചെയ്യും.
ഉറക്കത്തിന്റെ അളവ് വ്യക്തികള്‍ക്ക് അനുസരിച്ച് വ്യത്യസ്തമാണ്. മുതിര്‍ന്ന ആളുകള്‍ ഏഴ് മണിക്കൂറില്‍ കുറവും എട്ട് മണിക്കൂറില്‍ കൂടുതലും ഉറങ്ങുന്നത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലി പുനഃക്രമീകരിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.