- വ്യക്തികളുമായി ഇടപെഴകുമ്പോൾ കഴിയുന്നതും ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുന്നത് നന്നായിരിക്കും.
- സറ്റേഷനിലെ കസേരകൾ ഒരു മീറ്റർ എങ്കിലും അകലത്തിൽ ക്രമീകരിക്കുക.
- പൊതുജനങ്ങളുമായി അടുത്തിടപഴകേണ്ട സാഹചര്യം ഉണ്ടായാൽ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക. അവരെക്കൊണ്ടും ശുചിത്വ നിബന്ധനകൾ പാലിപ്പിക്കാൻ ശ്രമിക്കുക.
- വാഹന പരിശോധനയ്‌ക്കിടയിൽ ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുക. വാഹനങ്ങളുടെ വിൻഡോ ഗ്ലാസ് തുറക്കാതെ തന്നെ രേഖകൾ നോക്കി മനസ്സിലാക്കാൻ പറ്റുമെങ്കിൽ അതിനു ശ്രമിക്കണം.
- ഗ്ലൗസ് ധരിച്ച കൈകൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.v