പഞ്ചസാര ചർമ്മം ശുചിയാക്കുന്നു. ചർമ്മത്തിന് ഈർപ്പം പകരുന്നു.അതിനാൽ പഞ്ചസാര ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സ്ക്രബുകൾ സഹായിക്കുന്നു. ചർമ്മത്തിന് തിളക്കം പകരാനും ഷുഗർ സ്ക്രബുകൾ പ്രയേജനപ്പെടുന്നു.
ലെമൺ ഷുഗർ സ്ക്രബ്
3 കപ്പ് പഞ്ചസാര ഒരു വലിയ മിക്സിംഗ് ബൗളിൽ എടുത്ത് മുക്കാൽ കപ്പ് ഒലിവ് എണ്ണയും 2 ടേബിൾ സ്പൂൺ വാനില എസൻസും ഒഴിച്ച് ഇളക്കുക.ഇതിൽ 2 നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും നീരും ചേർക്കുക.ഇത് മേൽപ്പറഞ്ഞ മിശ്രിതത്തിൽ ചേർക്കുക.നന്നായി യോജിപ്പിച്ച് മുഖത്തു ശരീരത്തിലും തേച്ച് മസാജ് ചേയ്യേണ്ടതാണ് . കുറച്ച് വെളളം ഒഴിച്ച് കഴുകുകയും വേണം.നാരങ്ങയിൽ അടങ്ങിഴിരിക്കുന്ന ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കുന്നു .മുഖത്തെ നിറം മാറ്റത്തെ കുറയ്ക്കുന്നു.പ്രായാധിക്യത്തെ വിളിച്ചോതുന്ന തരം പാടുകളെ ഇളം നിറമാക്കുന്നു.നാരങ്ങയിലെ അമ്ലത ചർമ്മത്തിലെ എണ്ണമയത്തെ വലിച്ചെടുക്കുന്നു.ചർമ്മം ശുചിയാക്കുകയും ചെയ്യുന്നു.
ഓട്സ് – ബ്രൗൺഷുഗർ സ്ക്രബ്
അര കപ്പ് ഓട്സ് പൊടിച്ചെടുക്കുക.ഇടത്തരം ബൗളിൽ 1കപ്പ് വെളിച്ചെണ്ണ ഒഴിക്കുക.ഇതിൽ അര കപ്പ് ബ്രൗൺഷുഗറും 2 ടേബിൾ സ്പൂൺ ഒലിവ് എണ്ണയും പൊടിച്ചു വച്ച ഓട്സുമിട്ട് നന്നായി യോജിപ്പിക്കുക.ഇത് മുഖത്തും ശരീരത്തിലുമൊക്ക പുരട്ടി മസാജ് ചെയ്യുക.ഓട്സ് ചർമ്മത്തിന് മയം വരുത്തും . ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ചെയ്യും.