spot_img

ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ

പായസത്തിലെ അവിഭാജ്യ ഘകങ്ങളിൽ ഒന്നാണ് ഉണക്ക മുന്തിരി. ഇന്ന് പായസത്തിൽ മാത്രമല്ല, പല പുത്തൻ വിഭവങ്ങളിലും ഉണക്ക മുന്തിരി ഒരു പ്രധാന ചേരുവ തന്നെയാണ്. കേക്കിലും മറ്റ് ബേക്ക് ചെയ്തുണ്ടാക്കുന്ന പലഹാരങ്ങളിലും ഇവ ചേർക്കാറുണ്ട്. രുചിയ്ക്ക് വേണ്ടി ചേർക്കുന്നു എന്നല്ലാതെ ഇവയുടെ ഗുണങ്ങളെ പറ്റി അറിവുള്ളവർ ചുരുക്കമായിരിക്കും. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ പതിൻമടങ്ങ് ഉണക്ക മുന്തിരിയിലുണ്ട്. ശരീരത്തിന് ആവശ്യമായ ഗാമ ലിനോലെക് ആസിഡും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കാർഡിയോ വാസ്‌കുലർ ഡിസീസ്, കണ്ണുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ, മൂത്രാശയ രോഗങ്ങൾ, കിഡ്‌നി സ്‌റ്റോൺ, കാൻസർ എന്നിവയ്‌ക്കെല്ലാം ഉണക്ക മുന്തിരി ഉത്തമമാണ്. 

കാൻസറിനെ പ്രതിരോധിക്കുന്നു

ഉണക്കമുന്തിരി കാൻസറിനെ ചെറുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതായി ഹംഗറി, അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോക്യാനിൻസ് എന്ന ആന്റിയോക്‌സിഡന്റ് പല രോഗങ്ങളേയും പ്രതിരോധിച്ചു നിർത്തുന്നു. ലിവർ കാൻസർ സെല്ലുകൾ ഉണ്ടാകുന്നത് തടയാൻ ഉണക്കമുന്തിരിയുടെ തൊലിക്ക് സാധിക്കുമെന്നാണ് കണ്ടെത്തലുകൾ. ഉണക്കമുന്തിരിയുടെ ഉള്ളിലെ ഭാഗം മറ്റ് കാൻസറുകളുടെ വളർച്ചയേയും തടയുന്നു. 

ഫൈബർ സമ്പുഷ്ടം

ഉണക്കമുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. ഹ്യദ്രോഗം തടഞ്ഞ് ഹ്യദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുകയും അമിതവണ്ണം, രക്ത സമ്മർദം, പക്ഷാഘാതം എന്നിവയെ തടയുകയും ചെയ്യുന്നു. ഒരു കപ്പ് ുണക്കമുന്തിരിയിൽ 40 ശതമാനം ഫൈബർ അടങ്ങിയിരിക്കുന്നതായി ഫുഡ് ആന്റ് ന്യുട്രീഷ്യൻ ബോർഡ് സാക്ഷ്യപ്പെടുത്തുന്നു. 

എല്ലുകളുടെ ബലം വർധിപ്പിക്കുന്നു

ഉണക്കമുന്തിരിയിൽ എല്ലുകളുടെ വളർച്ചയ്ക്കും ബലത്തിനും സഹായകരമായ പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നു. ജോയിന്റുകൾക്കുണ്ടാകുന്ന വേദന, നീർവീക്കം, ആർതറ്റൈറ്റിസ് എന്നിവ തടയാൻ ഉണക്ക മുന്തിരി സഹായിക്കുന്നു. ബോൺ ടിഷ്യൂകളുടെ വളർച്ചയ്ക്ക് മഗ്നീഷ്യവും എല്ലുകളുടെ വളർച്ചയ്ക്കും കരുത്തിനും പൊട്ടാസ്യവും ആവശ്യമാണ്. നിശ്ചിത അളവിൽ ഉണക്കമുന്തിരി ദിനവും കഴിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. 

പ്രമേഹത്തെ ചെറുക്കുന്നു

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും ടെപ്പ് 2 ഡയബറ്റിസ് കുറയ്ക്കാൻ ഏറെ സഹായകരമാണ്. കറുത്ത നിറത്തിലുള്ള പഴങ്ങളിൽ ആന്തോക്യാനിൻസ് എന്ന ആന്റിയോക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ടൈപ്പ് ടു ഡയബറ്റിസ് നിയന്ത്രിച്ച് നിർത്തുകയും രക്തത്തിലെ ഇൻസുലിന്റെ അളവ് ക്യത്യമാക്കുകയും ചെയ്യുന്നു. ഒപ്പം രക്തസമ്മർദം കുറച്ച് കൊളസ്‌ട്രോൾ ലെവൽ നിയന്ത്രണവിധേയമാക്കുകയും ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.