spot_img

മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ 5 ജീവകങ്ങള്‍

വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുമാത്രം മുടിയുടെ വളര്‍ച്ചയോ മുടിയുടെ സംരക്ഷണമോ സാധ്യമല്ല. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെത്തുന്ന പോഷകങ്ങളും കൂടി ഇവയെ നിയന്ത്രിക്കുന്നു. ചില വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നവയാണ്.

1. വിറ്റാമിന്‍ എ

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമുള്ള ജീവകമാണ് (Vitamin) വിറ്റാമിന്‍ എ. സെബം ഉല്‍പ്പാദനം സാധ്യമാക്കുന്ന ജീവകമാണിത്. ചര്‍മവും മുടിയും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് ശരീരം ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ എണ്ണയാണ് സെബം. സെബം ഉള്ളതുകൊണ്ടാണ് മുടി വരണ്ടതാവാതെ നില്‍ക്കുന്നത്. സെബം ഉല്‍പ്പാദനം നടക്കുന്നതിന് വിറ്റാമിന്‍ എ ആവശ്യമാണ്. അതിനാല്‍ മൃദുവായ, ശക്തമായ മുടി ആഗ്രഹിക്കുന്നവര്‍ അവരുടെ ഭക്ഷണത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുത്തണം.

ഓറഞ്ച്
പച്ചക്കറികളും മഞ്ഞനിറത്തിലുള്ള പഴങ്ങളും
ഇരുണ്ട പച്ച നിറത്തിലെ ഇലക്കറികള്‍
ബ്രൊക്കോളി
മുട്ട
ഫോര്‍ട്ടിഫൈ ചെയ്ത ധാന്യങ്ങളും പാലും
കോഡ് ലിവര്‍ ഓയില്‍

2. വിറ്റാമിന്‍ ബി

ആരോഗ്യമുള്ള മുടിയ്ക്ക് വിറ്റാമിന്‍ ബി വളരെ അത്യാവശ്യമാണ്. വിറ്റാമിന്‍ ബി യുടെ അഭാവം മുടികൊഴിച്ചിലിനു കാരണമാകുന്നു. വിറ്റാമിന്‍ ബി 12 ന്റെ അഭാവം മുടി പെട്ടെന്ന് നരക്കാന്‍ കാരണമാകും.

ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ :

കക്ക
വീട്ടില്‍ വളര്‍ത്തുന്ന കോഴി
പാല്‍
മുട്ട
മാംത്സ്യം

3. വിറ്റാമിന്‍ സി

സിട്രസ് പഴങ്ങള്‍, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും, ചീര, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കോളിഫ്ളവര്‍, ബ്രൊക്കോളി, ബെറീസ് എന്നിവയിലാണ് പ്രധാനമായും വിറ്റാമിന്‍ സി കണ്ടുവരുന്നത്. കൊളാജന്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ ജീവകമാണിത്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനാണ് കൊളാജന്‍. കൂടാതെ വിറ്റാമിന്‍ സി യിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡഡന്റുകള്‍ ശരീരത്തെ ഫ്രീ റാഡിക്കല്‍ ഡാമേജില്‍ നിന്ന് സംരക്ഷിക്കുന്നു. എന്‍സൈമുകളല്ലാത്ത ഇത്തരം ആന്റി ഓക്സിഡന്റുകളാണ് പ്രായമാകുന്നതിനെ തടയുന്നത്. മുടി നരക്കുന്നതിനെയും മുടി വളര്‍ച്ച കുറയുന്നതിനെയും ഇത് തടയുന്നു.

4. വിറ്റാമിന്‍ ഡി

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത് മുടി കൊഴിച്ചിലിനു കാരണമാകുന്നു. കോശങ്ങളുടെ വളര്‍ച്ചയ്ക്കും പ്രതിരോധ ശക്തി വര്‍ധിക്കുന്നതിനും ഈ വിറ്റാമിന്‍ കൂടിയേ തീരൂ. കൊഴുപ്പ് കൂടിയ മത്സ്യങ്ങളായ ചൂര, കോര, അയല തുടങ്ങിയ മത്സ്യങ്ങള്‍, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു, ബീഫ് ലിവര്‍ എന്നിവ വിറ്റാമിന്‍ ഡി സമ്പുഷ്ടമാണ്. ദിവസവും അല്‍പം സൂര്യപ്രകാശമേല്‍ക്കുന്നതും ഈ ജീവകം ലഭിക്കുന്നതിന് നല്ലതാണ്.

5. വിറ്റാമിന്‍ ഇ

മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മുടിയുടെ സംരക്ഷണത്തിനും ആവശ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികളുണ്ടാക്കുന്ന കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ ഈ ജീവകത്തിന് കഴിയുന്നു. വിറ്റാമിന്‍ സി പോലെ തന്നെ വിറ്റാമിന്‍ ഇ യും ഒരു ആന്റി ഓക്സിഡന്റാണ്. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ ഡാമേജ്‌ തടഞ്ഞ് മുടി നരയ്ക്കുന്നതും മുടി വളര്‍ച്ച കുറയുന്നതും തടയുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ :

വിത്തുകള്‍
പച്ചിലക്കറികള്‍
ബ്രൊക്കോളി
നട്സ്

ശരീരത്തില്‍ വിറ്റാമിന്‍ കുറയുന്നതുകൊണ്ട് മുടിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍

1. വിറ്റാമിന്‍ ഡി 3, ബി 12 എന്നിവയുടെ അഭാവത്തെത്തുടര്‍ന്ന് മുടി പെട്ടെന്ന് നരക്കുന്നു.

2. വിറ്റാമിനുകള്‍ കുറയുന്നത് ശരീരത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കൂട്ടത്തില്‍ മുടിയ്ക്കും പ്രശ്നമുണ്ടാകുന്നു.

3. ഈ വിറ്റാമിനുകളെല്ലാം തന്നെ ആന്റി ഓക്സിഡന്റുകളാണെന്നതിനാല്‍ ഇവ മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. അവ മുടിയെ വിഷാംശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

4. ഈ വിറ്റാമിനുകള്‍ ഇല്ലെങ്കില്‍ മുടി വരണ്ടതും ഭംഗിയില്ലാത്തതും പെട്ടെന്ന് പൊട്ടുന്നതുമായേക്കും. മുടിയ്ക്ക് പ്രായമാകാതെ തടയുന്നതും ഈ ജീവകങ്ങള്‍ തന്നെ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.