ഡോക്ടർ അപർണ എന്ന പേരിൽ ഒരു ശബ്ദ സന്ദേശവും രോഗലക്ഷണങ്ങൾ കണ്ടാൽ സന്ദേശത്തിന്റെ കൂടെയുള്ള നമ്പറിൽ ആ ഡോക്ടറെ ആദ്യം വിളിക്കണം എന്നും പറയുന്നു. കേട്ടതും മലയാളികൾ പിന്നെ ഒന്നും ആലോചിച്ചില്ല. സർക്കാരിനെയും ആരോഗ്യവകുപ്പിനെയും കൊഞ്ഞഞ്ഞം കുത്തികാണിച്ച് തലച്ചോർ പ്രവർത്തനം കുറച്ച് നേരത്തേക്ക് നിർത്തി വച്ച് ഷെയർ ചെയ്യ്ത് തുടങ്ങി. ആളുകളുടെ സംശയങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് 3 നമ്പറുകൾ കൂടി തുടങ്ങിയിടത്താണ് ( നിലവിൽ ആകെ 6 നമ്പർ ഇപ്പോൾ ഉണ്ട്) കേരളം മുഴുവൻ ഡോ. അപർണ എന്നയാളെ ഒരു നമ്പറിൽ വിളിച്ച് സംസാരിക്കാൻ പോകുന്നത്. ആർക്കെങ്കിലും ഉപകാരം ആകട്ടെ എന്ന തലച്ചോർ മരവിച്ച ശുദ്ധത നാളെ ആപത്താകും. ഷെയർ ചെയ്യ്തവർ നിങ്ങളുടെ ഉറ്റവർക്ക് വേണ്ടി ആ നമ്പറിൽ വിളിച്ച് രോഗവിവരം പറഞ്ഞ് ഈ ഡോക്ടർ പറയുന്നത് പോലെ ചെയ്യുമോ..?, അതോ സർക്കാർ സംവിധാനം പ്രയോജനപ്പെടുത്തുമോ..?. 5 സെക്കന്റ് നേരം ചിന്തിച്ചാൽ ആ വ്യാജ സന്ദേശത്തിന്റെ മറവിലെ ചതി മനസിലാകും. ഫൊർവേഡ് ബട്ടൺ നിങ്ങളുടെ കൂടി മരണത്തിനോ ജീവിത്തനോ ഉള്ളത് കൂടിയായ് മാറുന്ന കാലത്ത് ചിന്തിക്കാൻ വയ്യെങ്കിൽ ഷെയർ ചെയ്യാതിരിക്കുക.
വ്യാജ സന്ദേശം തടയാൻ നിങ്ങൾ ഷെയർ ചെയ്യാതിരുന്നാൽ മതി. നിങ്ങൾക്ക് ഉപകാരം ഇല്ലെങ്കിൽ ഷെയർ ചെയ്യരുത്!
നിങ്ങളുടെ സംശയങ്ങൾക്കും മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടേണ്ടത് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.