മുഖം തിളങ്ങാൻ :
മുഖത്തിനു തിളക്കം ലഭിക്കാനായി അര ടീസ്പൂൺ മിൽക് പൗഡറും 1/4 ടീസ്പൂൺ മുട്ടയുടെ വെള്ളയും 1/2 ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മുഖത്തിടുക.പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയുക.
സൗന്ദര്യ വർദ്ധനവിന് :
മഞ്ഞൾപൊടി വെളിച്ചെണ്ണയിൽ ചാലിച്ച് ദേഹത്ത് നന്നായി പുരട്ടുക.ഉണങ്ങുബോൾ കഴുകിക്കളയുക.ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കി സൗന്ദര്യം വർദ്ധിപ്പിക്കാം.
മുഖകാന്തി വർധിപ്പിക്കാൻ :
വെള്ളരിക്ക ഇടിച്ചു പിഴിഞ്ഞ നീര് തുല്യ അളവിൽ പശുവിൻ പാലിൽ ചേർത്ത് ഒരു കഷണം പഞ്ഞിയിൽ മുക്കി മുഖത്ത് തേയ്ക്കുക.താഴെ നിന്നും മുകളിലേക്ക് തേയ്ക്കണം.ഇത് തുടർച്ചയായി ചെയ്താൽ മുഖകാന്തി വർദ്ധിക്കും.
മുഖം തുടുക്കാൻ :
തേൻ, ഉണക്കമുന്തിരി, നെയ്യ്, നേന്ത്രപ്പഴം എന്നിവ ഒന്നിച്ചെടുത്ത് കുറച്ച് ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ശരീരത്തിന് നിറം കൂടുകയും മുഖം തുടുക്കുകയും ചെയ്യും.
മുഖം തെളിയാൻ :
ബ്ലീച്ചിനു പകരം ഒരു ടീസ്പൂൺ തേൻ ഒന്നര ടീസ്പൂൺ പാൽപ്പാട ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ കലർത്തി മുഖത്തു പുരട്ടി 1/2 മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുക.
ചർമ്മത്തിലെ ചുളിവുകൾ മാറാൻ :
ഒരു ടീസ്പൂൺ തേൻ ഏതാനും തുള്ളി ഓറഞ്ച് ജ്യൂസ് ചേർത്ത് പുരട്ടുന്നത് ത്വക്കിലെ ചുളിവുകൾ ഇല്ലാതാക്കും.