- വളരെ അവശ്യമാണെങ്കിൽ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക.
- രോഗലക്ഷണങ്ങൾ ഉള്ളവർ മുടി വെട്ടാൻ പോകരുത്.
- ഉപഭോക്‌താക്കളും ജീവനക്കാരും മാസ്ക് ധരിക്കണം.
- ജീവനക്കാരെയും, കസ്റ്റമേഴ്സിനെയും ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധന സ്ക്രീനിങ്ങിന് വിധേയമാക്കാൻ പറ്റിയാൽ നന്നാവും.
- കടുതല്‍ ഉപഭോക്താക്കള്‍ ഒരേ സമയം സലൂണ്‍/ പാര്‍ലറില്‍ എത്തുന്നത് നിരുല്‍സാഹപ്പെടുത്തുക.
- ഫോൺ മുഖേനയുള്ള അപ്പോയിൻ്റ്മെൻ്റ് സമ്പ്രദായം, ടോക്കൺ സിസ്റ്റം എന്നിവ ഏർപ്പെടുത്തി സമയക്രമം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
- എയർ കണ്ടിഷൻ കഴിവതും ഒഴിവാക്കുക. ജനാലകൾ വാതിലുകൾ എന്നിവ തുറന്നിട്ട് വായൂ സഞ്ചാരം ഉറപ്പ് വരുത്താൻ ശ്രമിക്കണം.
- വാതിൽ തുറന്നിടാൻ കഴിയുന്നില്ലെങ്കിൽ, തുറക്കാൻ കൈപ്പിടിയിൽ പിടിക്കുമ്പോൾ ശ്രദ്ധിക്കണം. തൊട്ടു മുൻപ് വന്ന ആൾ അവിടെ സ്പർശിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഓരോരുത്തരും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
- ഓരോരുത്തരും കയറിയ ശേഷവും ഇറങ്ങിയ ശേഷവും വാതിലിന്റെ കൈപ്പിടികൾ അണുവിമുക്തമാക്കുന്നത് നന്നായിരിക്കും.
- വാതിലിനടുത്തും കാഷ് കൌണ്ടറിലും ഹാന്‍ഡ് സാനിറ്റൈസർ വയ്ക്കുന്നത് നന്നായിരിക്കും.
- ഓരോ തവണയും ഉപഭോക്താവ് കസേരയിലിരിക്കുന്നതിന് മുൻപ് 70% ആൾക്കഹോൾ ഉള്ള സാനിറ്റൈസർ / വൈപ്സ് ഉപയോഗിച്ച് ഇരിപ്പിടം, കൈപ്പിടികൾ ക്ലീൻ ചെയ്യണം.
- ഒന്നില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഉള്ള സലൂണ്‍ /പാര്‍ലര്‍ ആണെങ്കില്‍ ഓരോ ഇരിപ്പിടത്തിലും പ്രത്യേകം ലോഷനുകളും ഉപകരണങ്ങളും ഉപയോഗിക്കേണ്ടതാണ്.
- ഇരിപ്പിടങ്ങൾ തമ്മിൽ 2 മീറ്ററിൽ കൂടുതൽ അകലം പാലിക്കുക.
- ജീവനക്കാർ കർശനമായി വ്യക്തി ശുചിത്വം പാലിക്കണം.
- ജീവനക്കാർ മാസ്ക് & ഗ്ലൗസ് ധരിക്കുകയും ഓരോ ഉപഭോക്താവിനെ സമീപിക്കുന്നതിനു മുൻപും ശേഷവും സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുക.
- ഓരോ ഉപഭോക്താവിനും പ്രത്യേകം തുണി ടവലുകൾ ഉപയോഗിക്കുക. ഉപഭോക്താക്കൾ സ്വന്തം ടവൽ കൊണ്ടു വന്നു ഉപയോഗിക്കുന്നതു അഭികാമ്യം.
- പരമാവധി പണമിടപാടുകൾ ഓൺലൈൻ വഴി ആക്കുന്നത് നന്നായിരിക്കും. നേരിട്ട് പണം കൈമാറുകയാണ് എങ്കിൽ അതിനു ശേഷവും കൈകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
- മടി വെട്ടി വൃത്തിയാക്കിയശേഷം ഉപഭോക്താവ് സോപ്പ് തേച്ച് നന്നായി കുളിച്ച ശേഷം മാത്രം മറ്റ് ജോലികളിൽ ഏർപ്പെടുക.
- ഉപയോഗിച്ച മാസ്കുകൾ, ഗ്ലൗസ് എന്നിവ കൃത്യമായി അണുവിമുക്തമാക്കി നിർമ്മാർജ്ജനം ചെയ്യുക.
- സഥാപനത്തിലെ തറ, ഫർണിച്ചറുകൾ എന്നിവ 1% ബ്ലീച്ച് ലായനി കൊണ്ട് ദിനേന വൃത്തിയാക്കണം.
- സഥാപനത്തിൽ രോഗ ലക്ഷണമുള്ള ജീവനക്കാര്‍ ഉണ്ടെങ്കിൽ അവധി നൽകണം.
- ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്ക ചരിത്രം ( കോവിഡ് 19 ) ബോധ്യപ്പെടുകയാണെങ്കില്‍ ജീവനക്കാര്‍ സ്വമേധയാ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതും അതാതു ജില്ലാ കൊറോണ കണ്ട്രോള്‍ റൂമിലും അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും അറിയിക്കേണ്ടതുമാണ്. അവരുടെ നിർദ്ദേശപ്രകാരം മേൽ നടപടികൾ സ്വീകരിക്കണം.
- ഏന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ദിശയുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുക. ഫോൺ നമ്പർ: 1056