spot_img

കൊറോണ പ്രതിരോധത്തിനു ചില ആയുവേദ മാർഗങ്ങൾ

കൊറോണയുടെ പ്രതിരോധം എങ്ങനെ കൂടുതൽ ആധികാരികമാക്കാം എന്നതാണ് ആയുർവേദ വൈദ്യസമൂഹത്തിന്റെ ലക്‌ഷ്യം .

Social distancing ,hygiene രീതികളെ കുറിചുള്ള ബോധവത്കരണങ്ങൾ ഈ സമയം കൊണ്ടു എല്ലാവരും മനസ്സിലാക്കിയിരിക്കുമെന്നതിനാൽ അത്‌ ഇവിടെ പ്രതിപാദിക്കുന്നില്ല.

പ്രതിരോധ പ്രവർത്തനങ്ങളുടെ ലക്‌ഷ്യം
1) സ്വാഭാവികമായ രോഗപ്രതിരോധശക്തി വർധിപ്പിക്കുക
2) വിശിഷ്ട പ്രതിരോധം (antiviral പ്രതിരോധ ശക്തി വർധിപ്പിക്കുക )
3) ദോഷ -ധാതു സമത ഉറപ്പിക്കുക
4) ഓജസ് ബലം ഇവ വർധിപ്പിക്കുക
5) മാനസിക ആരോഗ്യം വർധിപ്പിക്കുക

ആയുർവേദം വിധിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ

1) രസായന സേവ :

a) രസായങ്ങളിൽ ശ്രേഷ്ഠവും കൊറോണ വൈറസിന്റെ മേദകഫ പിത്ത സ്വഭാവത്തെ നശിപ്പിക്കുവാൻ കഴിവുള്ളതും ആയ ത്രിഫല രസായനം ആണ് ആദ്യം പരിഗണിക്കാവുന്നത് .
അതായത് ത്രിഫല ചൂർണത്തോടൊപ്പം തേനും നെയ്യും സ്വർണ/രജത / താമ്ര ഭസ്മമോ ശുദ്ധി ചെയ്ത് ഇവ വൈദ്യനിര്ദേശത്തിൽ നിശ്ചിത അളവിൽ കഴിക്കുക .

b) ഈ രസായനം കൂടാതെ ച്യവനപ്രാശം ,അഗസ്ത്യരസായനം ,ചിറ്റമൃതിൻ പാനകം ,വില്യാദി ഗുളിക ,സുദർശനം ഗുളിക ,ഗണ്ഡീരാസവം ,ഉശീരാസവം ,ശിരീഷാസവം തുടങ്ങിയവയും നൽകാം .

c) പഥ്യമായി അധികം തണുത്തതു ,എരിവ് ,പുളി ,മസാലയുള്ള ഭക്ഷണം, രാത്രി ഉറക്കമൊഴിപ്പ് ഇവ അനുവദിക്കരുത് .പകൽ ഉറക്കം അല്പം അനുവദിക്കാം.കൂടാതെ മല്ലിക്കാപ്പി ,തുളസി കാപ്പി ,തുടങ്ങിയവയും ശീലിക്കാം .മനോ ആകുലതകൾ ഒഴിവാക്കാൻ യോഗ ,പ്രാണായാമം എന്നിവ ശീലിപ്പിക്കാം .

2) ദേഹത്തേക്ക് എണ്ണ (അഭ്യംഗം )

ലാക്ഷാദി എണ്ണ അല്ലെങ്കിൽ ചന്ദനാദി എണ്ണ ഉപയോഗിക്കാം.

3) ദേഹത്ത് പുരട്ടിയിരിക്കാൻ ( ബാഹ്യലേപനം )

പൂവാംകുരുന്നൽ ,മുയൽച്ചെവി , തുളസി ,വിഷ്ണുക്രാന്തി ,പ്ലാശിൻതൊലി ,കടലാടി ഇവ ചൂട് വെള്ളത്തിൽ അരച്ചു ഉപയോഗിക്കാം.

4) കുളി (സ്നാനം )

ഗന്ധദ്രവ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളമോ നെന്മേനി വകത്തോൽ ഇട്ടു തിളപ്പിച്ച വെള്ളമോ ഉപയോഗിച്ച് കുളിക്കാം.

5) പ്രതിമർശ നസ്യം

അണുതൈലം /ലാക്ഷാദി തൈലം ഇവയിൽ യുക്തമായത് ഉപയോഗിച്ച് നിത്യേന ശീലിക്കാവുന്ന നസ്യം ചെയ്യാവുന്നതാണ്.

6) മുറി പുകയ്‌ക്കാൻ
കോലരക്ക് ,രാമച്ചം ,പച്ചില ,ഗുഗ്ഗുലു ,ചെഞ്ചല്യം ,വെള്ള ശംഖുപുഷ്‌പി / അപരാജിത ധൂപം /വ്രണിതാഗാര ധൂപനം എന്നിവ ഉപയോഗിക്കാവുന്നതാണ്
ഇവ പ്രതിരോധം മാത്രമാണ് .ചികിത്സ അല്ല .രോഗലക്ഷണം കാണുന്നവർക്കുള്ള ചികിത്സയും മറ്റു നിർദ്ദേശങ്ങളും വിശദീകരിച്ചിട്ടില്ല.വൈദ്യന്റെ നിരന്തര ശ്രദ്ധ വേണ്ട വിഭാഗക്കാരെ നിരന്തരം ശ്രദ്ധിച്ചു ചികിത്സിക്കേണ്ടതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.