7 ജില്ലകൾ ലോക്ക്ഡൗണിൽ പോകുമ്പോൾ വീട്ടിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങളെ ക്കുറിച്ചും, ആശുപത്രിയിൽ അവശ്യ സേവനങ്ങൾക്കെത്തുന്ന ജനങ്ങൾ ശ്രദ്ധയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും ,നാട്ടിൽ സംഭവിക്കുന്ന വാർത്തകൾക്കും പിറകേ നിങ്ങൾ ക്യാമറയുമായി ഓടി നടക്കുന്നതും, പൊതു നിരത്തുകൾ സ്പ്രേ ചെയ്യുന്നതിന്റേയും , ബാറുകൾക്ക് മുമ്പിലും ,മറ്റിടങ്ങളിലും ആളുകൾ കൂടുന്നതിനെ ക്കുറിച്ചും റിപ്പോർട്ട് ചെയ്യുമ്പോൾ സ്വയം ശ്രദ്ധിക്കാൻ മറക്കരുത്. റിപോർട്ടിങ്ങിന്റെ ഇടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ തന്നെ രോഗാണുവാഹകരാകാം എന്നു മനസിലാക്കുക. നിങ്ങളുടെ കുടുംബത്തിനും, സഹപ്രവർത്തകർക്കുമാകും ആ നഷ്ടം.ഒരു മാസ്കോ, തൂവാലയോ,കൈകഴുകലോ മതിയാകില്ല ഈ വൈറസിൽ നിന്നു രക്ഷനേടാൻ അതുകൊണ്ടു ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക പാലിക്കുക.
1)നിർബന്ധമായും 3 ലയർ ഉള്ള സർജിക്കൽ മാസ്‌ക് ധരിക്കുക.
2) റിപ്പോർട്ട് ചെയ്യുമ്പോൾ തൊട്ടടുത്ത വ്യെക്തിയിൽ നിന്നു ഏറ്റവും കുറവ് 1mt എങ്കിലും ദൂരം പാലിക്കുക
3) സ്പ്രേ ചെയ്യുന്ന വിശ്വലുകൾ എടുക്കുന്ന വ്യക്തികൾ ഒരു എപ്രൺ , ഗ്ലൗസ് , ബൂട്‌സ് , ഗോഗൾസ് , മാസ്‌ക് തുടങ്ങിയ വസ്തുക്കൾ നിർബന്ധമായും ധരിച്ചിരിക്കണം
4) ഉപയോഗിക്കുന്ന മൈക്ക്, ക്യാമറ ,ട്രൈപോഡ് തുടങ്ങിയ വസ്തുക്കൾ 1% ഹൈപൊക്ലോറൈറ്റ് , ആൽക്കഹോൾ സാനിറ്റൈസർ തുടങ്ങിയവ കൊണ്ടു ഇടക്കിടക്ക് വൃത്തിയാക്കണം.
5) ട്രൈപോടിന്റെ കാലുകൾ, സ്റ്റാൻഡുകൾ ,തെർമോകോൾ , ലൈറ്റുകൾ, മൈക്കിന്റെ വയർ ,ക്യാമറ ബാഗുകൾ തുടങ്ങിയവ നിലത്തും, റോഡിലും മറ്റിടങ്ങളിലും സ്പർശിക്കാൻ സാധ്യത ഉള്ളതിനാൽ ഇടക്കിടക്ക് ഇതും വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
6) പുറത്തു പോയി വന്നാൽ (സ്‌പ്രേ ചെയ്യുന്ന വിഷയങ്ങൾ) പോലുള്ളവ കൈകാര്യം ചെയ്യുന്നവർ ഏപ്രൺ ഒന്നുംധരിക്കാത്തവർ ആണെങ്കിൽ പ്രത്യേകിച്ചും വസ്ത്രം മാറിയതിന് ശേഷം മാത്രം ജോലി സ്ഥലങ്ങളിലോ, വീടുകളിലോ പ്രവേശിക്കാൻ പാടുകയുള്ളൂ. വായുവിൽ ഉള്ള രോഗാണു വെള്ളവുമായിചേർന്നു നിങ്ങളുടെ ശരീരത്തിലും, വസ്ത്രത്തിലും, നിങ്ങൾ ഉപയോധിക്കുന്ന മറ്റ് വസ്തുക്കളിലും പിടിച്ചിരിക്കാൻ സാധ്യതയുണ്ട്.
7) ഇതേ പോലെ ഫീൽഡ് റീപോർട്ടിങ്ങിന് ശേഷം തിരിച്ചു വരുന്നവർ നിർബന്ധമായും വീടിനു വെളിയിൽ നിന്നു തന്നെ കൈകൾ സോപ്പിട്ടു കഴുകി ,സാനിറ്റിസർ ഉപയോഗിച്ചതിന് ശേഷം മറ്റൊന്നും സ്പർശിക്കാതെ വീട്ടിൽ കയറി പറ്റുമെങ്കിൽ നന്നായി കുളിച്ചതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
8) കമ്മ്യൂണിറ്റി സ്പ്രെഡ് സംശയത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന, പെൻ, പേപ്പർ , ഫോൺ, കണ്ണട , മോതിരം , മാല , ബെൽറ്റ് ,ബാഗ് ,ഷോൾ, ചെരുപ്പ് ,വസ്ത്രം മുതലായ ഏത് വസ്തുവിൽ നിന്നും രോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കുക.
9) ക്യാമറ എടുത്തു വെക്കും മുമ്പും, ഉപയോഗിക്കാൻ പിന്നീട് എടുക്കുമ്പോഴും ശുചിയാക്കണം
10) കൊറോണ വൈറസ് ജീവനില്ലാത്ത വസ്തുക്കളിൽ 3 ദിവസം വരെ ശേഷിക്കാൻ കഴിവുള്ള ഒരു രോഗാണു ആണ്. എന്നാൽ 1% ഹൈപൊക്ലോറൈറ്റ് , ആൽക്കഹോൾ സാനിറ്റൈസ്ർ എന്നിവ 1മിൻ അതിന്റ വീര്യം കെടുത്തും.
11) അസുഘലക്ഷങ്ങൾ സംശയിക്കുന്നവരുടെ അടുത്തു നിന്നു അധികം അഭിപ്രായങ്ങൾ ശേഖരിക്കാൻ നിൽക്കുന്നത് നിങ്ങൾക്കും ദോഷം ചെയ്യും എന്നു ഓർക്കുക.
12) കൂടെ ജോലി ചെയ്യുന്നവരോ, fire ആൻഡ് സേഫ്റ്റി , പോലീസ്, ആരോഗ്യ പ്രവർത്തകർ, തടിച്ചു കൂടുന്ന ജനങ്ങൾ, ഉപയോഗിക്കേണ്ട പേഴ്‌സണൽ പ്രൊട്ടെക്റ്റീവ് എക്വിപ്മെന്റ്‌സ് ഉപയോഗിക്കാതിരിക്കുക യാണെങ്കിൽ അവരെയും ബോധവൽക്കരിക്കാൻ ശ്രദ്ധിക്കുമല്ലോ
13) ഏതെങ്കിലും രീതിയിൽ നിങ്ങൾ രോഗാണു വാഹകരാകാം എന്ന ചിന്ത വന്നാൽ സ്വയം ക്വാറന്റൈനിൽ പോകുക. പനി,ജലദോഷം, ചുമ,ശ്വാസതടസം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരുമായി നിർബന്ധമായും ബന്ധപ്പെടുക.
14) തിരിച്ചു ഓഫീസിൽ വരുമ്പോഴും ,പുറത്ത് വെച്ച് തന്നെ കൈകാലുകൾ ശുചിയാക്കി പറ്റുമെങ്കിൽ വസ്ത്രങ്ങളും മാറ്റി പുതിയത് ഉപയോഗിച്ചതിന് ശേഷം മാത്രം പ്രവേശിക്കുക. AC ഉള്ള ഓഫീസിൽ വൈറസ് എത്തിയാൽ അതു കുറച്ചു കൂടി വേഗത്തിൽ ചിലപ്പോൾ പകർന്നേക്കാം.(സാധ്യതയാണ് ,മറ്റു ചില അസുഖങ്ങൾ പടരുന്ന സ്റ്റഡീസ് പ്രകാരം).
15) നിങ്ങളുടെ ഓഫീസ് ടേബിൾ, മൈക്ക്, ഫ്ലോർ ,ഡോർഹാൻഡിലുകൾ തുടങ്ങിയവ ക്ലീൻ ആണെന്ന് ഉറപ്പുവരുത്തുക.
16) ഈ വൈറസിന്റെ പൂർണമായ പടർച്ചാ രീതികൾ അറിയാത്തതു കൊണ്ടു തന്നെ ഒരു പടി കൂടി ശ്രദ്ധ ചെലുത്തുന്നത് വളരെ അത്യാവശ്യമാണ്.
17) ഇടക്കിടക്ക് കണ്ണു, മൂക്ക്, വായ തുടങ്ങിയ സ്ഥലങ്ങൾ സ്പർശിക്കാതിരിക്കുക
18) പൂർണമായ ലോക്ക്ഡൗണിൽ ദൗർഭാഗ്യകരമായ വാർത്തകൾ വരാൻ സാധ്യത ഉള്ളതിനാൽ അത്തരം റിപോർട്ടിങ് സമയത്തും നിങ്ങൾക്ക് കോണ്ടാക്ട് വരാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കുക.
19) മുറികൾ വെളിച്ചവും, വായുവും കടക്കുന്ന രീതിയിൽ സജ്ജീകരിക്കുക
20) അമിതശങ്ക ആവശ്യമില്ല ,ജാഗ്രത അത്യാവശ്യമാണ് നിങ്ങളും ഒരു രോഗാണു വാഹകർ ആകാം എന്ന ബോധവും , വിവേകവും ഈ സമയത്തിൽ മുതൽക്കൂട്ടാകട്ടെ.