- ആസ്ത്മയുള്ള ആളുകൾ അവരുടെ ഡോക്ടർ മുൻപ് നിർദ്ദേശിച്ചിരിക്കുന്നതു പോലെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഇൻഹേലർ (അഥവാ വലിക്കുന്ന/ ശ്വസിക്കുന്ന ) മരുന്നുകളും തുടരണം.
- പെട്ടന്നുണ്ടാവുന്ന കൂടിയ ആസ്ത്മ അറ്റാക്കുകളുള്ളവരിൽ ഗുരുതരായവസ്ഥകൾ ഉണ്ടാകാതിരിക്കാൻ കോർട്ടികോസ്റ്റീറോയിഡു ഗുളികകൾ ഹ്രസ്വകാലത്തേക്ക് കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ അത് പാലിക്കണം.
- അപൂർവ സന്ദർഭങ്ങളിൽ, കടുത്ത ആസ്ത്മയുള്ള രോഗികൾക്ക് അവരുടെ ശ്വസിക്കുന്ന മരുന്നുകളുടെ കൂടെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഗുളികകളായി ഉപയോഗിച്ച് ദീർഘകാല ചികിത്സ ആവശ്യമായി വന്നേക്കാം. കഠിനമായ അറ്റാക്കുകൾ / തീവ്രത ഉണ്ടാകാൻ സാധ്യതയുള്ള ഈ രോഗികളിൽ സാധ്യമായ ഏറ്റവും കുറഞ്ഞ ഡോസിൽ ഈ ചികിത്സ തുടരേണ്ടി വന്നേക്കാം.
- COVID-19 മറ്റ് രോഗികൾക്കും ഫിസിഷ്യൻമാർക്കും നഴ്‌സുമാർക്കും മറ്റും പകർത്താനുള്ള സാധ്യത കൂടുതലുള്ളതിനാൽ നെബുലൈസറുകൾ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പകരം ഇൻഹേലറുകൾ സ്‌പേസർ എന്ന ഉപകാരണത്തോടൊപ്പം ഘടിപ്പിച്ചു ഉപയോഗിക്കാം