spot_img

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം..(പരമ്പരയുടെ അവസാന ഭാഗം)

DR. E K JALEENA – MBBS, DDVL

Dermatologist & Cosmetologist

ഇ പരമ്പരയുടെ ആദ്യ  രണ്ടു ഭാഗങ്ങൾ വായിക്കാത്തവർ ഇ ലിങ്കിൽ ക്ലിക്ക് ചെയുക.

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം.. (തുടർ പരമ്പര )

എസ് പി എഫ് നോക്കി എങ്ങനെയാണ് സൺസ്ക്രീൻ വാങ്ങേണ്ടത് ? 

മുൻപുള്ള പോസ്റ്റിൽ പറഞ്ഞ പ്രകാരം 2 മുതൽ 50 നു മേലെ വരെ ആണ് SPF ഉള്ളത്. എസ് പി എഫ് എന്നാൽ അൾട്രാവയലറ്റ് ബീ രശ്മികളെ തടഞ്ഞു നിർത്താനുള്ള കഴിവിനെയാണ് പറയുന്നത്. എസ് പി എഫ് 15 എന്നാൽ 93% അൾട്രാവയലറ്റ് ബീ രശ്മികളെയും തടുത്തുനിർത്താൻ കഴിയുന്നതാണ്. എസ് പി എഫ് 30 ആകുമ്പോൾ 97 ശതമാനം രശ്മികളെയും തടയാൻ കഴിയുന്നതാണ്. എന്നാലോ എസ് പി എഫ് 50 ആയാൽ 98% രശ്മികളെ യാണ് തടഞ്ഞുനിർത്തുന്നത്. അൻപതിനു മുകളിൽ എസ് പി എഫ് ഉള്ള സൺ സ്ക്രീനുകൾ എല്ലാം സൂര്യപ്രകാശത്തെ തടുത്തുനിർത്താൻ ഉള്ള കഴിവുകൾ ദശാംശത്തിൽ മാത്രമാണ് കൂടുന്നത്. അതിനാൽ അമ്പതിന് മുകളിൽ spf ഉള്ളത് വാങ്ങിക്കുന്നത് വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നില്ല. ഒരു സൺസ്ക്രീനും 100% സുരക്ഷ നൽകുന്നില്ല.

അൾട്രാവയലറ്റ് എ രശ്മികളെ തടുത്തു നിർത്തുന്നതിൻെറ കഴിവിനെയാണ് ബൂട്ട് സ്റ്റാർ റേറ്റിംഗ് വഴി കണക്കാക്കുന്നത്. ഇത് മൂന്ന് മുതൽ അഞ്ച് വരെയാണ്. കൂടുതൽ സംരക്ഷണം 5 റേറ്റിംഗ് ഉള്ളതിനാണ്.

ഇതുപോലെതന്നെ വസ്ത്രങ്ങൾക്കും സൺഗ്ലാസുകൾക്കുംഎസ് പി എഫ് ഉണ്ട്.

എത്ര അളവിൽ എത്രനേരം ഉപയോഗിക്കണം ?

മറ്റുള്ള ക്രീമുകൾ ഉപയോഗിക്കുന്നത് പോലെ അല്ല സൺസ്ക്രീൻ ഉപയോഗിക്കേണ്ടത്. വെയിൽ കൊള്ളുന്ന ഭാഗങ്ങളിൽ mg/cm 2 എന്ന അളവിലാണ് തേക്കേണ്ടത്. അത് എങ്ങനെ പ്രായോഗികമായി ചെയ്യാം എന്ന് പറഞ്ഞു തരാം. 2 വഴികൾ ആണ് ഉള്ളത്.

ടീ സ്പൂൺ കണക്ക്
3 എം എൽ അഥവാ അരടീസ്പൂൺ കണക്കിൽ സൺസ്ക്രീൻ എടുത്താൽ മാത്രമേ മുഖത്തേക്കും കൈകളിലേക്കും തികയൂ. 3ml സൺസ്ക്രീൻ ഓരോ കൈകളിലേക്കും ആവശ്യമാണ്. നെഞ്ചിൻെറ ഭാഗം, പുറംഭാഗം, ഓരോ കാലുകളിലും 6 ml വീതം സൺസ്ക്രീൻ ആവശ്യമാണ്. അതായത് ഒരു ടീസ്പണിനേകാളും കുറച്ചധികം..

ഫിംഗർ ടിപ് കണക്ക്
സൺ സ്ക്രീൻ അളവ് രേഖപ്പെടുത്താൻ പറ്റിയ ഒരു മെഷർമെൻറ് ആണ് ഫിംഗർ ടിപ് യൂണിറ്റ്. (FINGER TIP UNIT or FTU). ഒരു എഫ് ടി യു എന്നാൽ ചൂണ്ടുവിരലിൻെറ അറ്റത്തുനിന്ന് ആദ്യത്തെ മടക്ക് വരെ വരുന്നതാണ്. ഇത്രയും ഭാഗത്ത് ക്രീം എടുക്കുകയാണെങ്കിൽ ഏകദേശം അര ഗ്രാമോളം (0.5g) വരുന്നതാണ്. മുഖത്തിനും കഴുത്തിനും മൂന്ന് FTU ആവശ്യമാണ്.

കണക്കുകൾ പ്രകാരം സൺസ്ക്രീൻ അളവിൽ പുരട്ടുന്നവർ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ്.  അതിനാൽ തന്നെ സൺസ്ക്രീൻ ഉപയോഗിക്കുന്നത് മൂലം ഉള്ള ഗുണങ്ങൾ കിട്ടണമെന്നില്ല.

ഇത്രയും സൺസ്ക്രീൻ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. അറിയാമായിരുന്നോ ഈ കണക്കുകൾ⁉️

പുറത്തിറങ്ങുന്നതിനു മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കാം എന്ന് പറഞ്ഞു. എന്നാൽ നിങ്ങൾ സൂര്യപ്രകാശം രണ്ടുമണിക്കൂറിനേക്കാൾ കൂടുതൽ കൊള്ളുക യാണെങ്കിൽ രണ്ടാമതും സൺസ്ക്രീൻ പുരട്ടേണ്ടതാണ്. അതുപോലെ തന്നെയാണ് വാട്ടർ റെസിസ്റ്റൻസ് സൺസ്ക്രീനും. 40 മിനിറ്റ് നിങ്ങൾ വെള്ളത്തിൽ ചിലവഴിക്കുകയാണെങ്കിൽ രണ്ടാമതും പുരട്ടേണ്ടതാണ്.വെരി ഹൈ വാട്ടർ റെസിസ്റ്റൻസ് സൺസ്ക്രീൻ 80 മിനിറ്റിനുശേഷം വീണ്ടും ഉപയോഗിച്ചാൽ മതി.

മേക്കപ്പ് ഉപയോഗിക്കുമ്പോൾ എപ്പോഴാണ് സൺസ്ക്രീൻ പുരട്ടേണ്ടത് ? 

മേക്കപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് ആയിട്ടാണ് സൺസ്ക്രീൻ ഉപയോഗിക്കേണ്ടത്. ആദ്യം മോയിസ്ചറൈസർ പുരട്ടുക. മുഖത്തെ അസുഖങ്ങൾക്കു (കുരുക്കൾ, പാടുകൾ) നിങ്ങൾ എന്തെങ്കിലും ക്രീമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അടുത്തതായി അതാണ് പുരട്ടേണ്ടത്. അതിനു മുകളിലാണ് സൺസ്ക്രീൻ പുരട്ടുക.ഏറ്റവും അവസാനം ആണ് മേക്കപ്പ് അല്ലെങ്കിൽ ഫൗണ്ടേഷൻ ഉപയോഗിക്കേണ്ടത്.

കുട്ടികളിലെ സൺസ്ക്രീൻ ഉപയോഗം.

ആറുമാസത്തിനു മുകളിലുള്ള കുട്ടികൾക്ക് സൺസ്ക്രീൻ ഉപയോഗിക്കാം. ഫിസിക്കൽ സൺസ്ക്രീൻ ആണ് കുട്ടികൾക്ക് ഏറ്റവും നല്ലത്.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ വൈറ്റമിൻ ഡി കുറയാൻ സാധ്യതയുണ്ടോ? ☀
വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കുന്നത് അൾട്രാവയലറ്റ് B രശ്മികൾ ശരീരത്തിൽ പതിക്കുമ്പോഴാണ്. ഉച്ച സമയത്ത് കുറച്ചുനേരം കൈകൾ മുഖം എന്നിവിടങ്ങളിൽ സൺസ്ക്രീൻ പുരട്ടാതെ സൂര്യപ്രകാശം ആഴ്ചയിൽ രണ്ടുമൂന്നു ദിവസം കൊണ്ടാൽ തന്നെ വൈറ്റമിൻ ഡി ഉല്പാദിക്കപ്പെടുന്നതാണ്.

ഏതു സൺസ്ക്രീൻ വാങ്ങണം എങ്ങനെ ഉപയോഗിക്കണം എപ്പോൾ ഉപയോഗിക്കണമെന്ന് എല്ലാം മനസ്സിലായി എന്ന് വിചാരിക്കുന്നു.ഈ വേനൽക്കാലത്ത് സൂര്യപ്രകാശത്തിലെ പാർശ്വഫലങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ അറിവ് ഉപകാരപ്പെടട്ടെ. ഇ പരമ്പര എവിടെ അവസാനിക്കുന്നു… നിങ്ങളുടെ സംശയങ്ങൾ healthy tv യുടെ ഫേസ്ബുക് പേജിലൂടെ ഞങ്ങളെ അറിയിക്കുക ..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.