spot_img

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം

written by:

DR. E K JALEENA – MBBS, DDVL

Dermatologist & Cosmetologist

1.എന്താണ് സൺസ്ക്രീൻ ?സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിട്ടാണ് സൺസ്ക്രീൻ ഉപയോഗിക്കേണ്ടത്.

 

2.സൂര്യ പ്രകാശം കൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് ?

സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ നിരവധി വ്യതിയാനങ്ങൾ സംഭവിക്കും.
ചർമ്മത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ
A. ചർമം കരുവാളികുക
B. ചർമത്തിൽ കൂടുതലായി ചുളിവുകൾ വരിക
C. മുഖത്ത് പാടുകൾ വരുക (freckles)
D. ചർമത്തിന് പ്രായം കൂടുതൽ തോന്നിക്കുക എന്നിവയാണ്

ഒരുപാട് ചർമ്മ രോഗങ്ങളും വരാൻ സാധ്യതയുണ്ട്. ശരീരത്തിൽ പൊള്ളൽ ഏൽക്കുക ചൊറിച്ചിൽ ചുവന്നു തടിച്ച പാടുകൾ തുടങ്ങി ചർമത്തിൽ കാൻസർ വരെ വരാൻ കാരണമാകാം. ദീർഘനാൾ ശക്തമായ സൂര്യപ്രകാശം ഏൽക്കുക ചെറുപ്രായത്തിലെ സൂര്യപ്രകാശം മൂലം പൊള്ളൽ ഉണ്ടാകുക ജനിതക കാരണങ്ങൾ എന്നിവയാണ് ക്യാൻസറിലേക് നയിക്കുന്നത്.
ചില ചർമ്മ രോഗങ്ങൾ വർധിക്കാനും ചിലപ്പോള് വഷളാകാനും സാധ്യതയുണ്ട്.

  1. എത്രവിധം സൺസ്ക്രീൻ ഉണ്ട് ?

പ്രധാനമായും സൺസ്ക്രീൻ 2 തരം ആണുള്ളത്
Physical or inorganic
Chemical or organic

ഫിസിക്കൽ സൺസ്ക്രീൻ
Zinc oxide, titanium dioxide, calamine, iron oxide എന്നിവ അടങ്ങിയ സൺസ്ക്രീൻ നിൻറെ പേരാണ് ഫിസിക്കൽ സൺസ്ക്രീൻ. ഇവ ഉപയോഗിക്കുന്ന സമയത്ത് മുഖത്ത് ഒരു വെള്ള നിറം ആയിട്ട് നിൽക്കാറുണ്ട്. എന്നാൽ ഇപ്പോഴുള്ള ഫിസിക്കൽ സൺസ്ക്രീൻ എല്ലാം ഉപയോഗിച്ച് കഴിഞ്ഞാൽ ഇങ്ങനെ ഒരു വെള്ള നിറം വരുന്നില്ല.

ഓർഗാനിക് സൺസ്ക്രീൻ
Cinnamates, salicylate, paba, oxybenzone, avobenzone, meradimate, tinosorb, silatriazole എന്നിവയെല്ലാം അടങ്ങിയതാണ് ഓർഗാനിക് സൺസ്ക്രീൻ. ഇവ പുരട്ടിയാൽ ഫിസിക്കൽ സൺസ്ക്രീൻ പോലെ പുറമേ കാണുന്ന വെള്ള നിറം കാണില്ല.

  1. എപ്പോഴാണ് ഉപയോഗിക്കേണ്ടത് ?

സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക് ഇറങ്ങുന്നതിന് മുന്നേ ഉപയോഗിക്കണം.
ഫിസിക്കൽ സൺസ്ക്രീൻ പുരട്ടിയ ഉടനെ തന്നെ നമുക്ക് പുറത്തേക്കിറങ്ങാൻ കഴിയുന്നതാണ് എന്നാൽ ഓർഗാനിക് സൺസ്ക്രീൻ പുരട്ടി അര മണിക്കൂർ കഴിഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങാൻ കഴിയൂ.

നിങ്ങൾക്ക് പറ്റിയ സൺസ്ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് അറിയാൻ PART 2വിനായി കാത്തിരിക്കുക.
നിങ്ങൾക്ക് ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ബോക്സ്ൽ ചോദിക്കൂ..😊 😊

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.