spot_img

ലോക്കഡോൺ നാളുകളിൽ ഒരു മദ്യപാനിയെക്കുറിച്ചുള്ള ടെലി കൗൺസിലിംഗ് അനുഭവം…

WhatsApp Image 2020-04-03 at 4.16.20 PM എഴുത്ത് :ദിവ്യ ഗായത്രി (Mental health counsellor)

 

” ന്റെ മാഡം…, ഇവർക്ക് മദ്യം എത്തിച്ചു നൽകാൻ  പെടാപ്പാട് പെടുന്ന ഈ  സമയത്ത് എന്ത് കൊണ്ട് ഈ കുടിയന്മാരുടെ പ്രശ്നത്തിന്  പരിഹാരം കണ്ടു കൂടാ..”

 

തന്റെ ഭർത്താവ് നേരിട്ട ബുദ്ധിമുട്ടുകൾ അവസാനിച്ചതിൽ എന്നോട് ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് അവർ കൂട്ടിചേർത്ത  വാചകം ഇതായിരുന്നു…

 

ഈ ദിനങ്ങളിൽ ടെലി കൗൺസിലിംഗ് ഭാഗമായി വിളിക്കുന്നവർ ക്ക് പറയാനുള്ളത് ആൾക്കഹോളിക്‌ വിത്ത്‌ഡ്രോവൽമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്..

 

മദ്യപാനികൾ അനുഭവപ്പെടുന്ന ശാരീരിക മാനസിക പ്രശനങ്ങൾ വളരെ വലുതാണ്.

പലരും  ആദ്യ ഘട്ടത്തിൽ ഉണ്ടാകുന്ന സിംപ്റ്റംസ്‌ മനസിലാകാതെയും പോകുന്നു.. കഴിഞ്ഞ ദിവസം വിളിച്ചൊരു ചേച്ചി പറഞ്ഞതും ഇതാണ്…..

 

അവരുടെ ഭർത്താവിന് അവരോട്  വിരോധമാണ്…

അങ്ങനെ തോന്നാൻ ഉണ്ടായ കാര്യത്തെ  പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്…”എന്നെ എപ്പോഴും ദേഷ്യമാണ് ഞാൻ വെച്ചോണ്ടാകുന്നത് പോലും കഴിക്കുന്നില്ല” …

 

തുടർന്നുണ്ടായ സംസാരത്തിൽ അദ്ദേഹം ക്രോണിക്ക് ആൾക്കഹോളിക്‌ ആണെന്നും മനസിലാക്കാൻ സാധിച്ചു അദ്ദേഹം അവരോട് ഇടക്കിടെ രോഷാകുലൻ ആകുന്നത്  മദ്യാസക്തി എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആണെന്നും ചികിത്സയുടെ  ആവശ്യകതയെ  പറ്റിയും ബോധ്യപ്പെടുത്തി  തുടർന്ന് ട്രീട്മെന്റും അടുത്തുള്ള  phc വഴി ലഭ്യമാക്കാൻ കഴിഞ്ഞു.

 

പല വീടുകളിലും മദ്യപാനികൾ ആയിട്ടുള്ളവരെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കൊണ്ട് ഒറ്റപെടുത്തിയിരിക്കുകയാണ്. അത്കൊണ്ട് തന്നെ ഈ ഒരവസരത്തിൽ അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വീട്ടുകാർ പോലും കാണാതെ പോകുന്നു….

 

കംപ്ലീറ്റ് ലോക്ക് ഡൌൺ ആയ സാഹചര്യത്തിൽ ചികിത്സ  ലഭ്യമാകുന്നതിലും വീഴ്ച ഉണ്ടായാൽ അത് ഒരുപക്ഷെ ഒരാളുടെ ജീവനെ തന്നെ അപകടത്തിൽ ആക്കിയേക്കാം… അതിനുള്ള തെളിവുകളാണ് കഴിഞ്ഞ ദിനങ്ങളിൽ നമ്മുടെ സംസ്ഥാനത്ത്‌  റിപ്പോർട്ട്‌ ചെയ്യപ്പെട്ട മദ്യാസക്തി യിൽ ചികിത്സ യുടെ ആവശ്യകത മനസിലാകാതെ പോയ ആൾക്കാരുടെ  ആത്മഹത്യകൾ ..

 

അതിനാൽ കൊറോണ പ്രതിരോധം കടുപ്പിക്കുന്ന ഈ സമയത്ത് മദ്യപാനികൾ ആയിട്ടുള്ള ഒരു കൂട്ടം ജനതയെ പറ്റിയും കരുതലോടെ പ്രവർത്തിക്കാൻ നമുക്കാവണം…

 

റോഡ് സൈഡിലും മറ്റും ബോധം ഇല്ലാതെ കിടക്കുന്ന നമ്മൾ പാമ്പ്, കീടം എന്ന് പലപ്പോഴായി കളിയാക്കുന്ന അവരും ഒരു കുടുംബത്തിന്റെയും  സമൂഹത്തിന്റെയും  ഭാഗമാണെന്ന് മനസിലാക്കുക..

 

[മദ്യാസക്തി ഒരു രോഗാവസ്ഥയാണ്.. ശെരിയായ  ചികിൽസയിലൂടെയും കൗൺസിലിംഗ് ലൂടെയും  ഭേദമാക്കാവുന്ന രോഗാവസ്ഥ… ]

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.