spot_img

മുഖക്കുരു എങ്ങിനെ ഇല്ലാതാക്കാം

WhatsApp Image 2020-02-04 at 2.49.03 AM.jpeg   Dr. Fibin Thanveer – Senior Consultant Dermatologist.

മുഖക്കുരുവിനെ പറ്റി ചില മിഥ്യാ ധാരണകളെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഉദേശിക്കുന്നത്. സാധാരണ ഇതൊരു കൗമാര പ്രായക്കാരുടെ അസുഖമായിട്ടാണ് കണക്കാക്കുന്നത് പതിനഞ്ച് പതിനാറ് വയസിലേ മുഖക്കുരു ഉണ്ടാവൂ എന്ന ഒരു ധാരണയുണ്ട്. എന്നാൽ ഇരുപത്തഞ്ച് വയസ് കഴിഞ്ഞിട്ടും ചിലർക്ക് ആദ്യമായി മുഖക്കുരു ഉണ്ടാവാറുണ്ട് ഇതിന്  adult acne അഥവാ മുതിർന്ന മുഖക്കുരു എന്ന് പറയും.ഹോർമോൺ തകരാറുകൾ ഒന്നും തന്നെ ഇല്ലാതെ തന്നെ മുതിർന്നവരിൽ തന്നെ നാൽപത് വയസ് വരെ ഒക്കെ മുഖക്കുരു കാണാം.

രണ്ടാമതായി ഉള്ള ഒരു മിഥ്യാ ധാരണ ഭക്ഷണത്തിനെ കുറിച്ചാണ്. എണ്ണ മെഴുക്ക് ഉള്ള ഭക്ഷണം കഴിച്ചാൽ മുഖക്കുരു വരും എന്ന് പൊതുവായ ഒരു ധാരണ ഉണ്ട്. മുഖത്തുള്ള എണ്ണ മെഴുക്ക് മുഖക്കുരുവിന് ഒരു കാരണമായേക്കാം രോമങ്ങളിൽ അഴുക്ക് അടിയുമ്പോൾ ബാക്റ്റീരിയ പ്രവേശിക്കും അപ്പോൾ നീർക്കെട്ട് വരും.  ഇതാണ് മുഖക്കുരുവിന്റെ പ്രധാന കാരണം . അല്ലാതെ ഓയിലി ഭക്ഷണം കഴിക്കുന്നത് ഇതിന് കാരണമാണെന്ന് ഒരു തെളിവുമില്ല.

ഭക്ഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ ചില ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടും ബ്രഡ് ഐറ്റംസ്, ബേക്കറി പാൽ , പാൽ ഉൽപന്നങ്ങൾ ഇതൊക്കെ കഴിച്ച് കഴിഞ്ഞാൽ നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടും അങ്ങനത്തെ ഭക്ഷണങ്ങൾ മുഖക്കുരു ഉണ്ടാവാൻ ഒരു കാരണമായേക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ചിലർക്ക് ഒരു സംശയമുണ്ടാവാറുണ്ട് മുഖക്കുരു പൊട്ടിച്ച് കളഞ്ഞാൽ അത് ഉണങ്ങി കിട്ടും എന്ന് ചിലർ അങ്ങനെ ചെയ്യുന്നതും കാണാറുണ്ട്. പക്ഷേ മുഖക്കുരു പൊട്ടിക്കുന്നത് അത്  കൂടുതൽ ഉണ്ടാവാനും കലകൾ ആകുവാനും ഒരു കാരണം ആവുകയുള്ളൂ.

പിന്നെ ഒരു തോന്നൽ മരുന്നുകൾ ചെയ്യുമ്പോൾ കുരുക്കൾ ഉള്ള ഭാഗത്ത് മാത്രം ചെയ്താൽ മതി എന്നാണ് .കാരണം മുഖക്കുരുവിനാണല്ലോ ചികിൽസിക്കുന്നത് പക്ഷേ നമ്മൾ മരുന്ന് തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം മുഖം മൊത്തം തേച്ചിടണം. കണ്ണിന് ചുറ്റും മൂക്കിന്റെ മടക്കിലും തേക്കാൻ പാടുള്ളതല്ല. കുറച്ച് തേക്കുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്വഭാവമുള്ള ക്രീമുകളാണ് ഇതിന് ഉള്ളത്.

ചിലർ ഉണ്ട് കുറച്ച് നാൾ ക്രീമുകൾ ഉപയോഗിച്ച് വിത്യാസം കാണുന്നില്ല എന്ന് സങ്കടപ്പെടുന്നവർ മുഖക്കുരുവിന്റെ ചികിത്സക്ക് ഫലം കാണണമെങ്കിൽ ചുരുങ്ങിയത് മൂന്ന് മാസം ചികിത്സ ചെയ്യണം .ഇതിന് ശേഷം ഇത് വരാതിരിക്കാൻ ചെറിയ രീതിയിൽ ക്രീമുകൾ തേച്ച് കൊടുക്കേണ്ടി വരും.ഇത്രയുമൊക്കെ മുഖക്കുരുവിന്റെ മിഥ്യാ ധാരണകൾ ആണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.