spot_img

പ്രത്യാശയേകി ആശമാർ.. ഒരു ടെലി -കൗൺസിലിംഗ് അനുഭവക്കുറിപ്പ്.

WhatsApp Image 2020-04-03 at 4.16.20 PMഎഴുത്ത് :ദിവ്യ ഗായത്രി (സൈക്കോ സോഷ്യൽ കൗൺസിലർ)

 

 

കഴിഞ്ഞ ദിനങ്ങളിൽ ടെലി  കൗൺസിലിങ്ങിന്റെ  ഭാഗമായി വിളിച്ചത് ആശ വർക്കർമാരെ (അക്റക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ് )ആയിരുന്നു…. ഈ കൊറോണ കാലത്ത് സ്വന്തം ആരോഗ്യം പോലും മറന്ന് ജോലി ചെയുന്ന ഈ കൂട്ടരെ ആരും എങ്ങും കാര്യമായി  പരിഗണിച്ചു  കണ്ടില്ല.. അവരുമായി നടന്ന സംഭാഷണത്തിൽ നിന്നും കുറിക്കുന്നതാണ്….

 

പല ആശമാരും ചോദിച്ചു..   “എന്നെ നേരിട്ട് അറിയാമോ മാഡത്തിന് ?  ഒരുപാട് കാലത്തെ പരിചയമുള്ളവർ   സംസാരിക്കുന്നത്  പോലെ തോന്നുന്നു” എന്ന്….

അത്കൊണ്ട് തന്നെ അവർക്ക് പലതും തുറന്ന് പറയാൻ മടി ഉണ്ടായിരുന്നില്ല..

ലോക്ക്ഡൗൺ  തുടങ്ങിയ അന്ന് മുതൽ തുടങ്ങിയ ജോലിത്തിരക്കാണ്…

ഇന്നും ഓടി തളരാതെ അവർ അതിൽ വ്യാപ്രിതർ ആണ്…

ഹോം ക്വാറന്റൈൻ കഴിഞ്ഞിരുന്ന  ആൾക്കാരുടെ എല്ലാവിധ ആവിശ്യകളും  ഒരു കുടുംബാഗത്തെ പോലെ അല്ലെകിൽ അതിൽ ഉപരിയായി  ഓടി നടന്നു ചെയ്തു… എന്നാൽ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന ഒരു കൂട്ടർ …

ക്വാറന്റൈൻ പീരിയഡ് കഴിഞ്ഞിട്ടും  അവർ അത് തുടര്ന്നും ഉണ്ട്…

“അല്ല മാഡം.., അവരുടെ പെരുമാറ്റം കണ്ടാൽ തോന്നും ഇവരെ മനഃപൂർവം  ക്വാറന്റൈൻ ആക്കിയത് ആശമാരാണെന്ന് …

എത്ര അമർഷം ചെലുത്തുന്ന വാക്കുകൾ പറഞ്ഞാലും  മുഖത്ത്‌ അതിന്റെ ഒരു ഭാവ മാറ്റം വരാതെ എന്തും കേൾക്കും ഞങ്ങൾ..

ഞങളുടെ സുരക്ഷ പോലും കാര്യമാക്കാതെ ആണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.. സുരക്ഷാ  സാമഗ്രികൾ ഞങ്ങൾ തന്നെ വാങ്ങണം അതെങ്കിലും ലഭിച്ചിരുന്നെകിൽ നന്നായിരുന്നു.. “എങ്കിലും ഞങളുടെ ബുദ്ധിമുട്ട് അന്വേഷിച്ചു ഒരാൾ വിളിച്ചല്ലോ ഒരുപാട് സന്ദോഷം ഉണ്ട് മാഡം… മനസിന് നല്ലൊരു ഉന്മേഷവും ആശ്വാസവും  തോന്നുന്നു.. “ഈ ഉന്മേഷം  ഇന്നത്തെ നിങ്ങളുട ജോലിക്ക് ഒരു മുതൽകൂടാവട്ടെ  എന്ന് പറഞ്ഞ് ഞാൻ കൂട്ടിച്ചേർത്തു…

പലരും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയുന്നത് കുറച്ച് പേരെങ്കിലും നൽകുന്ന പിന്തുണ കൊണ്ടും മറ്റുള്ളവർക്ക് നമ്മലാൽ  നൽകാൻ കഴിയുന്ന സേവനത്തെ കരുതിയുമാണ്

“മാഡം, ഞാൻ കഴിഞ്ഞ വർഷം ഒന്ന് വീണതാ.. എഴുന്നേറ്റു  നടക്കാൻ തന്നെ കഴിയുമെന്ന് വിചാരിച്ചത് അല്ല.. ഒരു കാലിൽ കമ്പി ഇട്ടിട്ടുണ്ട്..പതിവ് സന്ദർശനം കാണാതെ ആയപ്പോൾ വന്ന ഒരു ഫോൺ കോൾ..  വാർഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മച്ചി ആണ്.. എന്ത് പറ്റി അമ്മയെ മറന്നോ?.. ഈ വഴിക്ക് കണ്ടിട്ട് ഒരാഴ്ച്ച ആയല്ലോ…

ആ വാക്കുകൾ എനിക്ക് നൽകിയ ഊർജം പറഞ്ഞറിയിക്കാൻ കഴിയില്ല മാഡം.. ഞാൻ ഒരുപാട് സാമ്പത്തിക  ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ്.. എന്നെ ആശ്രയിച്ചു  ഒന്നല്ല ഒരുപാട് കുടുംബങ്ങൾ  ഉണ്ടെന്ന തിരിച്ചറിവ് ഇന്നും എന്നെ ഈ ജോലിയിൽ തുടരുന്നതിന് കാരണമായി …

എന്നാൽ മറ്റൊരു ആശ യുടെ വാക്കുകൾ ഈ രീതിയിൽ ആയിരുന്നു… കുടുംബം പോലും മറന്ന് ജോലി ചെയ്‌തിരുന്ന ആളാണ് മാഡം ന്റെ മകളെ പോലും കാര്യമായി ശ്രദ്ധിക്കാൻ എനിക്ക് ആയില്ല… നന്നായി പഠിക്കുമായിരുന്നു അവൾ +2 ഫുൾ A+  എന്നാൽ ഡിഗ്രി പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവൾ ഒരു പ്രണയം ആ പയ്യനെ   കല്യാണം കഴിക്കുകയും ചെയ്തു..ഞങ്ങളാരും അറിഞ്ഞു പോലുമില്ല ഒന്നും.. എന്റെ മാത്രം തെറ്റാണ് മാഡം.. ഞാൻ അവൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു…. ജോലിയിൽ മുഴുകി എനിക്ക് നഷ്ടമായത് എന്റെ മകളെ ആണ്.  പലരും മകളെ നേരെ നോക്കാൻ കഴിയാത്തവർ ആണോ നാട് നന്നാകുന്നെ എന്ന രീതിയിൽ ആണ് പെരുമാറുന്നത്.. ഇപ്പോ വന്നു വന്നു വിഷമിക്കാൻ പോലും നേരമില്ലാത്തത്കൊണ്ട് ഒരാശ്വാസം എന്ന് പറഞ്ഞ് നിർത്തി…

എങ്കിൽ മറ്റൊരു ആശ ആവട്ടെ നന്ദി പറഞ്ഞ് പറഞ്ഞ് എന്നെ വീർപ്പുമുട്ടിച്ചു  എന്ന് തന്നെ പറയാം.. ആ ചേച്ചിക്ക് പറഞ്ഞ് അറിയിക്കാൻ കഴിയുനില്ല അവരുടെ  സന്ദോഷം.. ദിവസം മുഴുവൻ ഫീൽഡ് ജോലിയിൽ അലയുന്ന ഞങ്ങൾക്ക് വേണ്ടി  ഞങ്ങളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ഒരു കൗൺസിലർ വിളിക്കുന്നു എന്ന് മറ്റൊരു ആശ പറഞ്ഞ് അറിഞ്ഞു പോലും… അതെ മാഡം.. മാഡം വിളിച്ചു സംസാരിച്ച ആശ മാർ ബാക്കിയുള്ളവരോട് പറഞ്ഞു.. നമ്മളെ അടുത്ത് അറിയാവുന്ന ഒരാൾ സംസാരിക്കുന്നപോലെ ആ മാഡം സംസാരിക്കുന്നത് എന്നും പറഞ്ഞു.. അത് കൊണ്ട് എല്ലാരും തയ്യാറായി ഇരിക്കുകയാണ്  മാഡത്തിന്റെ കോളിനായി…പലർക്കും  പ്രത്യേകിച്ച്  പ്രശ്നങ്ങൾ ഉണ്ടായിട് ഒന്നുമല്ല.. നമ്മളുടെ കരുതലിനായി ഉള്ള ആ ഒരാളുടെ വിളി കാത്ത്….

 

നമ്മൾ പലർക്കും ഒരു പക്ഷെ ആശ വർക്കർ എന്ന് പറഞ്ഞാൽ  അറിവുണ്ടാകണമെന്നില്ല എന്നാൽ നമ്മുടെ ആരോഗ്യവിവരം അന്വേഷിക്കാൻ വരുന്ന ചേച്ചി, ആന്റി എന്ന് പറഞ്ഞാൽ നമ്മുടെ വീട്ടിലെ കുട്ടികൾക്ക് പോലും അറിയാം ഇവരെ….അംഗീകാരം നൽകിയില്ലെങ്കിലും അപമാനിക്കാതെ  കാക്കണേ  ഈ മാലാഖമാരെയും..

 

 

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.