spot_img

എന്താണീ വൈറസ് ..?

Dr.Mohan kumar- Former HOD of Zoology, Govt. College for Women, Trivandrum.

പരിണാമത്തിന്റെ ഒരു അബദ്ധം ആണ് വൈറസ് ,ജീവനുണ്ടോ ? ഉണ്ട് .ജീവനില്ലേ ? ഇല്ല.ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകത ജീവനുള്ള ഒരു കോശത്തിൽ എത്തിയാൽ വൈറസിന് ജീവൻ വെക്കും .കോശത്തിൽ നിന്നും പുറത്തിറങ്ങിയാൽ ജീവൻ പോകും .കക്ഷി ശ്വസിക്കില്ല ,ആഹാരം കഴിക്കില്ല, ഒന്നുമില്ല, വേണ്ട സാഹചര്യം കിട്ടുന്ന വരേ എവിടെ വേണേൽ തക്കം നോക്കി ഇരുന്നോളും ഒരസാധാരണ ജന്മം .കാര്യം വേറൊന്നുമല്ല .വൈറസ് എന്ന് പറയുന്നത് “പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു DNA അല്ലെങ്കില്‍  RNA ” മാത്രമാണ് .ഒരു പ്രോടീൻ ചെപ്പിനുള്ളിൽ ഒരു Nucleic Acid അത്രമാത്രം . DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും .എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് DNA (Deoxyribonucleic Acid) നമ്മുടെ ഒക്കെ കോശത്തിലെ ക്രോമോസോമിൽ ഉള്ളത് .DNA യുടെ നിർദേശം അനുസരിച്ചു പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന RNA (ribonucleic acid) യുടെ ജോലി .ഇങ്ങിനെ RNA യെ കൊണ്ട് പണിയും ചെയ്യിച്ചു DNA രാജകീയമായി വാഴുമ്പോൾ ആണ് വൈറസ് എന്ന ആ “പൊടിക്കുപ്പി “എത്തുന്നത് .കക്ഷി മൂക്കിലൂടെയോ വായിലൂടെയോ അകത്തു പെട്ടുപോയതാണ് (ഇപ്പോഴത്തെ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് കൊറോണ ചേട്ടനെ പോലെ)ജീവനുള്ള കോശത്തെ കാണുമ്പൊൾ ഇവൻ ഉണരും . ഹായ് ഹായ് പിന്നെയങ്ങോട്ട് പരമ  ബഹളമാണ് .നമ്മുടെ ശരീര ത്തിലെ കോശത്തിന്റെ പുറത്തു ചാടി കയറും .ഒരു വിമാനം ഇറങ്ങുന്നതുപോലെ .ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്തു പറ്റിപ്പിടിച്ചു ഇരിക്കും… ചത്താലും വിടൂല്ല മോനെ…. .പിന്നെ ഉള്ളിലെ DNA അകത്തേക്ക് കുത്തിവയ്ക്കുംDNA പോയി കഴിഞ്ഞാൽ പൊടിക്കുപ്പി ഇളകി തെറിക്കും .ബാക്കിയൊക്കെ ഉള്ളിൽ എത്തിയ വൈറസിന്റെ  DNA യുടെ പണിയാണ് .അത് ഉള്ളിൽ ചെന്ന് കംപ്ലീറ്റ്  അധികാരം കൈയ്യടക്കുംഎന്നിട്ട് നമ്മുടെ കോശത്തിന്റെ RNA യോട് സ്വന്തം കൂട് ഉണ്ടാക്കാനുള്ള പ്രോടീൻ തരാൻ ആജ്ഞാപിക്കും RNA ക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല .അതുവരെ നിയന്ത്രിച്ചിരുന്ന സ്വന്തം Boss നെ  അതായാത് നമ്മുടെ DNA യെ കടന്നുവന്ന വൈറസ് DNA വിരട്ടി നിർത്തിയിരിക്കുകയാണ് .ഗത്യന്തരമില്ലാതെ നമ്മുടെ  RNA ,വൈറസ് DNA പറയുന്ന പോലെ പ്രോടീൻ കൂടുകൾ (capsid ) ഉണ്ടാക്കി കൊടുക്കും .അതും കോശം സൂക്ഷിച്ചിരിക്കുന്ന നമ്മുടെ ആവശ്യത്തിന് വെച്ചേക്കുന്ന  അമിനോ ആസിഡുകൾ കൊണ്ട് കൂടുകൾ റെഡിയായി കഴിഞ്ഞാൽ പിന്നെ വൈറസ് DNA ക്ക് പിടിപ്പത് പണിയാണ് .ഒരു DNA ഉള്ളിൽ കടന്നുവെങ്കിലും അത് പലതായി വിഭജിച്ചു ഓരോ പുതിയ DNA യും ഓരോ കൂടിൽ കടക്കും .അങ്ങിനെ കോശം നിറയെ പുതിയ വൈറസുകൾ കൊണ്ട് നിറയും.പിന്നെ എല്ലാവരും ജാഥയായി കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും .വഴിപിരിഞ്ഞു പിന്നെ നമ്മുടെ ശരീരത്തിന്റെ മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും .പഴയ കഥകളിലെ ചില അസുരന്മാരെ പോലെ .ഒരുതുള്ളി ചോരയിൽ നിന്നും ഒരായിരം അസുരന്മാർ ഉണ്ടാകുന്നതു പോലെ , ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് എണ്ണം .എല്ലാംകൂടി നമ്മുടെ കോശങ്ങളെ തളർത്തി അസുഖം ആക്കി മാറ്റും .

പക്ഷേ ശരീരം കിടിലം അല്ലേ…  വെറുതേ ഇരിക്കുമോ.. .സ്വന്തം ആന്റിബോഡികളെ ഇറക്കി എല്ലാത്തിനെയും ഓടിക്കും .വൈറസ് പനിയെ പറ്റി പറയുമ്പോൾ ഒരു ചൊല്ലുണ്ട് “മരുന്ന് കഴിച്ചാൽ ഒരാഴ്ച കൊണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ 7 ദിവസം കൊണ്ടും പനി മാറും”അതായത് മരുന്ന് നിരർത്ഥകം എന്ന് ചുരുക്കം .ശരീരം തീർക്കുന്ന സ്വയം പ്രതിരോധം മാത്രമേ വൈറസിനെ ഓടിക്കാൻ തൽകാലം ഉപായമായുള്ളു ഇനി രസം അതല്ല.. ഈ സമയം വൈറസ് തളർത്തിയ ശരീരത്തിൽ മുതലെടുപ്പിനായി ബാക്ടീരിയ എത്തും.മറ്റേ നനഞ്ഞ ഇടം കുഴിക്കുക പോളിസി. അതിനെ നശിപ്പിക്കാൻ Antibiotic സഹായിക്കും .വൈറസിനെതിരെ മരുന്ന് ഉണ്ടാക്കാനുള്ള പരിമിതി അതിന്റെ സ്വഭാവം കാരണമാണ് .വൈറസ് ,ബാക്ടീരിയ പോലെ ഒരു ജീവിയല്ല .ആകെ സജീവമായി ഉള്ളത് DNA അല്ലെങ്കിൽ RNA അത് രണ്ടും കോശത്തിലെ നമ്മുടെ ശരീരത്തിലെ DNA ,RNA പോലെയുള്ളതും .അപ്പോൾ അതിനെ നശിപ്പിക്കാൻ ഉള്ള മരുന്ന് നമ്മുടെ  കോശത്തിലെ DNA ,RNA എന്നിവയെയും ബാധിക്കും .ഇനി ഏക വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടാൻ ആന്റിബോഡികൾ കൊണ്ട് നിറയ്ക്കുകയാണ് .അവിടെ ആണ്  വാക്സിനേഷന്റെ പ്രസക്തി .ഒരു രോഗത്തിന്റെ വൈറസിനെ നിർജീവം ആക്കി നിർമ്മിക്കുന്നതാണ് വാക്സിൻ .അത് നമ്മുടെ ശരീരത്തിൽ കുത്തി വെക്കുമ്പോൾ പാവം ശരീരം വിചാരിക്കും ജീവനുള്ള വൈറസ് ആണെന്ന് .അങ്ങിനെ തെറ്റിദ്ധരിച്ചു അതിനെതിരെ ആന്റിബോഡികൾ ഉണ്ടാക്കും .എന്നാലോ വാക്സിനിൽ ഉള്ള നിർജ്ജീവ വൈറസ് രോഗം ഉണ്ടാക്കുകയും ഇല്ല.വാക്സിനേഷൻ വഴി ഉണ്ടായ ആന്റിബോഡികൾ കാവൽ നിൽക്കുമ്പോൾ ഒർജിനൽ  വൈറസ് വന്നുപെട്ടാലോ…. അടിച്ചു മോനെ… അവന്റെ അപ്പൂപ്പൻ വരേ പെട്ടിക്കുള്ളിൽ ആകും.കാരണം ആ വൈറസിനെതിരെ നിർമ്മിച്ച ആന്റിബോഡികൾ ആണ് കാവൽ നിൽക്കുന്നത് .

ഇനി  ചില RNA വൈറസുകൾക്കെതിരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട് .DNA വൈറസ് വിഭജിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് RNA വൈറസു വിഭജിക്കുന്നത് അതിന് വേണ്ട എൻസൈമുകളെ മരുന്ന് കൊടുത്തു  നിർജ്ജീവമാക്കി RNA വിഭജനം തടയും .പക്ഷേ എല്ലാ RNA വൈറസിലും ഇത് നടപ്പില്ല ബാക്റ്റീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചില Antibiotic , RNA വൈറസു വിഭജനം തടയുമെന്നും  കണ്ടിട്ടുണ്ട് .ഫലം വൈറസിനെ ആശ്രയിച്ചിരിക്കും .

ചുരുക്കി പറഞ്ഞാൽ ഇവനെ ഓടിക്കാൻ ഉള്ള ഏറ്റവും ബെസ്റ്റ് ഐഡിയ വൈറസ് ഉള്ളിൽ കേറാതെ നോക്കൽ ആണ്.Frequent hand washing #mask #no public gathering# personal hygiene #.നാടിനൊപ്പം… മഹാമാരിക്ക് എതിരെ… # Break the chain

 

 

 

 

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.