spot_img

ആസ്ത്മയും   കോവിഡ് 19 നും

  • ആസ്ത്മയുള്ള ആളുകൾ അവരുടെ ഡോക്ടർ മുൻപ് നിർദ്ദേശിച്ചിരിക്കുന്നതു പോലെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഇൻഹേലർ (അഥവാ വലിക്കുന്ന/ ശ്വസിക്കുന്ന ) മരുന്നുകളും തുടരണം.
  • പെട്ടന്നുണ്ടാവുന്ന കൂടിയ ആസ്ത്മ അറ്റാക്കുകളുള്ളവരിൽ ഗുരുതരായവസ്ഥകൾ ഉണ്ടാകാതിരിക്കാൻ കോർട്ടികോസ്റ്റീറോയിഡു ഗുളികകൾ ഹ്രസ്വകാലത്തേക്ക് കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ അത് പാലിക്കണം.
  • അപൂർവ സന്ദർഭങ്ങളിൽ, കടുത്ത ആസ്ത്മയുള്ള രോഗികൾക്ക് അവരുടെ ശ്വസിക്കുന്ന മരുന്നുകളുടെ കൂടെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഗുളികകളായി ഉപയോഗിച്ച് ദീർഘകാല ചികിത്സ ആവശ്യമായി വന്നേക്കാം. കഠിനമായ അറ്റാക്കുകൾ / തീവ്രത ഉണ്ടാകാൻ സാധ്യതയുള്ള ഈ രോഗികളിൽ സാധ്യമായ ഏറ്റവും കുറഞ്ഞ ഡോസിൽ ഈ ചികിത്സ തുടരേണ്ടി വന്നേക്കാം.
  • COVID-19 മറ്റ് രോഗികൾക്കും ഫിസിഷ്യൻമാർക്കും നഴ്‌സുമാർക്കും മറ്റും പകർത്താനുള്ള സാധ്യത കൂടുതലുള്ളതിനാൽ നെബുലൈസറുകൾ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പകരം ഇൻഹേലറുകൾ സ്‌പേസർ എന്ന ഉപകാരണത്തോടൊപ്പം ഘടിപ്പിച്ചു ഉപയോഗിക്കാം

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.