spot_img

കരുതലോടെ കാക്കാം കുഞ്ഞു കണ്ണുകളെ

കാഴ്ച അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് കുട്ടിക്കാലത്താണ്, ഏകദേശം 7-9 വയസ്സുവരെ. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിന് ധാരാളം പ്രത്യേകതകളുണ്ട്. ഈ പ്രായത്തില്‍ കണ്ടുവരുന്ന ഒരു കാഴ്ച പ്രശ്‌നമാണ് മടിയന്‍ കണ്ണ് . കണ്ണിന്റെ നേത്രപടലത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച ഏതെങ്കിലും തരത്തില്‍ വ്യക്തം അല്ലെങ്കില്‍ മസ്തിഷ്‌കം തഴയാന്‍ ശ്രമിക്കും. വ്യക്തമായ കണ്ണിനെ മാത്രം ആശ്രയിക്കും. തഴയപ്പെടുന്ന കണ്ണിന്റെ കാഴ്ച കുറയുകയും ചെയ്യും. ഇതിനാണ് മടിയന്‍ കണ്ണ് എന്നു പറയുന്നത്. കണ്ണിന്റെ കാഴ്ച പൂര്‍ണത എത്തുന്ന പ്രായത്തിനും മുമ്പ് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ഏകദേശം മുഴുവനായും കാഴ്ച വീണ്ടെടുക്കാം. എന്നാല്‍ ഈ പ്രായം കഴിഞ്ഞാല്‍ അത് ജീവിതകാലം മുഴുവനും നിലനില്‍ക്കുന്ന ഒരു കാഴ്ചവൈകല്യം ആയി മാറും. മടിയന്‍ കണ്ണ് പലകാരണങ്ങളാലും ഉണ്ടാകാം ഇവയില്‍ ചിലതാണ് താഴെ പറയുന്നവ.

1. ഷോട്ട് സൈറ്റ്, ലോങ് സൈറ്റ്, വിഷമദൃഷ്ടി എന്നിങ്ങനെയുള്ള കാഴ്ച വൈകല്യങ്ങള്‍ മൂലം മടിയന്‍ കണ്ണ് വന്നേക്കാം

2. കുട്ടികളിലെ തിമിരം

3. കോങ്കണ്ണ്

4. ജന്മനാ കണ്‍പോള താഴ്ന്നിരിക്കുന്ന അവസ്ഥ

5. ചെറുപ്രായത്തില്‍ കൃഷ്ണമണിയ്ക്ക് മുറിവേറ്റാല്‍

കാഴ്ച വൈകല്യങ്ങള്‍ക്കുള്ള ചികിത്സ കണ്ണടയാണ്. കണ്ണട ഉപയോഗിക്കുമ്പോള്‍ വ്യക്തമായ പ്രതിബിംബം കാഴ്ച്ച ഞെരമ്പില്‍ പതിയുന്നു. അതുമൂലം മസ്തിഷ്കത്തില്‍ തെളിയുന്ന കാഴ്ചയുടെ വ്യക്തത കൂടുന്നു. എന്നാലിത് 7-9 വയസു വരെയുള്ള പ്രായത്തില്‍ മാത്രമേ തിരുത്താന്‍ കഴിയൂ.  കണ്ണടയോടൊപ്പം മടിയന്‍ കണ്ണിന്‍റെ ഉപയോഗം കൂട്ടാനുള്ള ചില വ്യായാമങ്ങളും ആവശ്യം വന്നേക്കും.

തിമിരം

തിമിരത്തിന് ചികിത്സ ശസ്ത്രക്രിയയാണ്. എത്ര കുറഞ്ഞ പ്രായത്തില്‍ തിമിരം ഉണ്ടാകുന്നു അത്ര ഗാഢമായ മടിങ്ടണ്‍ ആയിരിക്കും ഉണ്ടാകുക പക്ഷേ കുട്ടികളിലെ തിമിരത്തിന് ചികിത്സ ഓപ്പറേഷന്‍ കൊണ്ട് അവസാനിക്കുന്നില്ല. അതുകഴിഞ്ഞുള്ള കണ്ണടയുടെ ഉപയോഗം കണ്ണിന്റെ ചികിത്സ എന്നിവയെല്ലാം എത്ര കൃത്യമായി ചെയ്യുന്നുവോ അത്രയും ഫലമുണ്ടാകും.

കോങ്കണ്ണ്

കോങ്കണ്ണ് ചികിത്സ അതിന്റെ സ്വഭാവത്തിന് അനുസരിച്ചിരിക്കും. പലതരം കോങ്കണ്ണുകളുണ്ട്. ചിലതിന് കണ്ണട ഉപയോഗിച്ചാല്‍ മതി, മറ്റു ചിലതിന് ചികിത്സ കൂടി വേണ്ടിവരും എന്നാല്‍ ഇനിയൊരു വിഭാഗത്തിന് ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ഇതിലും തുടര്‍ ചികിത്സയില്‍ വളരെ പ്രധാനമാണ്. തുടര്‍ ചികിത്സ മുടങ്ങുമ്പോള്‍ ചെയ്ത ഫലമത്രെയും നഷ്ടപ്പെടുകയും ചെയ്യും. ചെറുപ്രായത്തില്‍ തന്നെ ചികിത്സിക്കുകയും വേണം. കോങ്കണ്ണ് ചിലപ്പോള്‍ കണ്ണിന്റെ മറ്റു പല പ്രശ്‌നങ്ങളുടെയും ലക്ഷണമായും കാണാറുണ്ട്. അതിനാല്‍ അതിനെ നിസ്സാരമായി തള്ളിക്കളയരുത്.

സ്‌കൂളില്‍ ചേരുന്ന പ്രായത്തില്‍ തന്നെ ഒരു കണ്ണ് പരിശോധന നടത്തിയാല്‍ കാണാതെ പോകുന്ന പല കാഴ്ച പ്രശ്‌നങ്ങളും സമയത്തിന് കണ്ടുപിടിക്കാനും കൃത്യസമയത്ത് ചികിത്സിച്ച് അതിനെ സുഖപ്പെടുത്താനും കഴിയും. വലിയതോതിലുള്ള കാഴ്ച വൈകല്യങ്ങളെ നമുക്കും വീട്ടില്‍ നിന്നും കണ്ടുപിടിക്കാന്‍ സാധിക്കും.

മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ഒരു 30 ശതമാനം പേര്‍ക്ക് കാഴ്ച വൈകല്യങ്ങളും കോങ്കണ്ണും കാണാനിടയുണ്ട്. അതുകൊണ്ടുതന്നെ ജനിച്ച ഒരു മാസത്തിനുള്ളില്‍ നടത്തുന്ന പരിശോധനയ്ക്ക് പുറമേ കുട്ടികള്‍ വളരുംതോറും കാഴ്ച പരിശോധനയും അനിവാര്യമാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തിയുള്ള മറ്റൊരു വിഷയമാണ് മൊബൈല്‍ അല്ലെങ്കില്‍ ഗാഡ്ജറ്റുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് മടിയന്‍ കണ്ണു ഉണ്ടാക്കുന്ന ഇല്ലെങ്കിലും കണ്ണിനെ കണ്ണിന്റെ ബാലന്‍സിനെ ബാധിക്കുന്ന മറ്റു പല പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുന്നുണ്ട്. കുട്ടികള്‍ക്ക് പ്രത്യേകിച്ച് വളരെ ചെറിയ കുട്ടികള്‍ക്ക് കരച്ചില്‍ മാറ്റാനും ഭക്ഷണം കഴിക്കാനും ഇത് കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം കുട്ടികള്‍ക്ക് അനുവദനീയമല്ല. അതും ഒരു 15 മിനിറ്റിലധികം തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക. കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. ഇങ്ങനെ ചെറുപ്പത്തില്‍തന്നെ കുട്ടികളുടെ കണ്ണുകളെ ശ്രദ്ധിക്കുക. നല്ല കാഴ്ചയും കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ സൃഷ്ടിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.