spot_img

പുരുഷന്മാരേക്കാള്‍ പുകവലി ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയെന്ന് പഠനം

പുകവലി ശീലം പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടി വരുന്നു. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണെന്ന് പഠനം.

നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി കാരണം രോഗികളായി മാറിയിരിക്കുന്നതെന്ന് ഗവേഷകനായ ഡോ. എവര്‍ ഗ്രെച്ച് പറയുന്നു.ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഈ വിഷയത്തില്‍ 2009 ജനുവരി മുതല്‍ 2014 ജൂലൈ വരെ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയര്‍ മേഖലയില്‍ ഉണ്ടായ 3,300 ലധികം കേസുകളില്‍ ബ്രിട്ടീഷ് ഗവേഷകര്‍ പഠനം നടത്തിയിരുന്നു.

അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു. 18-49 വയസിനിടയിലുള്ള സ്ത്രീകള്‍ക്കാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ഡോ. സാന്ദ്ര സോഗാര്‍ഡ് ടോട്ടന്‍ബര്‍ഗ് പറയുന്നു. പുകവലിക്കാരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

ഗര്‍ഭിണികള്‍ പുകവലിക്കുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയും ബാധിക്കും.ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസം തികയുന്നതിനുമുമ്പ് പ്രസവിക്കാന്‍ സാധ്യതയേറെയാണെന്ന് യുഎസിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.