spot_img

പോണ്‍ വീഡിയോ കാണുന്നവരെ കാത്തിരിക്കുന്നത് വന്‍ ദൂഷ്യഫലങ്ങള്‍

പോണ്‍ വീഡിയോ സ്ഥിരമായി കാണുന്നവരെ കാത്തിരിക്കുന്നത് വന്‍ ദൂഷ്യഫലങ്ങള്‍. ഇവരുടെ ജീവിതത്തില്‍ തന്നെ താളപിഴകള്‍ സംഭവിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളാണ് പോണ്‍ വീഡിയോകള്‍ കാണുന്നവരില്‍ കണ്ടുവരുന്നതെന്ന് പുതിയ പഠനം. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പലപ്പോഴും ഇത് പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. കൗമാരത്തിലോ ചെറുപ്പത്തിലോ പോണ്‍ വീഡിയോകള്‍ക്ക് അടിമയായി മാറിയവരിലും ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട് .

നിലവില്‍ ഇന്റര്‍നെറ്റില്‍ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതിന് കാരണമായി പറയുന്നത് സ്മാര്‍ട്ട്ഫോണുകളുടെ വ്യാപനമാണ്. പോണ്‍ വീഡിയോ കാണുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇതില്‍ പുരുഷന്മാരാണ് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായി പോണ്‍ വീഡിയോ കാണുന്നത്. ഇവരില്‍ ശാരീരിക, മാനസിക പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി.

ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം ഉത്പാദിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ലൈംഗികാനുഭവത്തില്‍ ഒരാള്‍ക്ക് ആനന്ദം ലഭിക്കുന്നതിന് കാരണം. ഇത് പോണ്‍ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതിലൂടെ ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം നഷ്ടമാകും. പരിണത ഫലമായി പങ്കാളിയില്‍ നിന്നും ലൈംഗിക സംതൃപ്തി ലഭിക്കാതെ വരും. പിന്നീട് പോണില്‍ നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ നഷ്ടമാകുന്ന അവസ്ഥയും വരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.