spot_img

അന്താരാഷ്ട്ര യോഗാ ദിനം 2019: സന്ദേശവുമായി പ്രധാനമന്ത്രി

യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ ലോകപ്രസിദ്ധമാണ്. പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിട്ടുമുണ്ട്.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മോദി കഴിഞ്ഞ ദിവസങ്ങളായി ട്വിറ്ററിലൂടെ തന്റെ യോഗാ ടിപ്‌സ് പങ്കുവെയ്ക്കുകയും ചെയ്തു. അനിമേറ്റഡ് യോഗാ വീഡിയോകളായാണ് മോദി ഇവ പങ്കുവെച്ചത്.

‘ജൂണ്‍ 21ന് 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണ്. യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണ്’- വീഡിയോകള്‍ പങ്കുവച്ച് മോദി ട്വീറ്റ് ചെയ്തു.

ത്രികോണാസനം, തടാസനം, ശലഭാസന തുടങ്ങിയവയുടെ വീഡിയോകളാണ് മോദി പങ്കുവെച്ചത്. തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നാണ് മോദി പറയുന്നത്. ശലഭാസനം ചെയ്യുന്നതിലൂടെ കൈക്കുഴകള്‍ക്കും മസിലുകള്‍ക്കും ബലം ലഭിക്കുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യുട്യൂബ് ചാനലാണ് ‘യോഗ ഗുരു’ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയിരുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.