spot_img

ആശുപത്രി സന്ദര്‍ശനം ആയാസരഹിതമാക്കാം

സെപ്തംബര്‍ 17 ലോക രോഗീ സുരക്ഷാ ദിനമാണ്. ഇന്ന് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വളരെ കൂടുതലാണ്. ഒറ്റയ്ക്കും സംഘമായും ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. ഇത് ആരുടെ ഭാഗത്തെ തെറ്റാണ്. പരസ്പരം പഴി ചാരാതെ ഡോക്ടറും രോഗിയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിന് തടസ്സമുണ്ടാക്കാതെ വേണം ഇരു കൂട്ടരും പെരുമാറാന്‍.

ആശുപത്രി സന്ദര്‍ശനം മാന്യവും ആരോഗ്യകരവുമായിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. ആശുപത്രി രോഗുള്ളവര്‍ക്ക് ചികിത്സ തേടി വരാനുള്ള സ്ഥാപനമാണ്‌. ഉല്ലാസത്തിനുള്ള ഇടമല്ല എന്ന് നാം ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഒ.പിയിലായാലും ഐ.പിയിലായാലും ആവശ്യത്തിനുള്ള ആളുകള്‍ മാത്രം വരിക.

2. രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള ബന്ധം പരമാവധി ഊഷ്മളമായിരിക്കാന്‍ ശ്രദ്ധിക്കുക. അവരും മനുഷ്യരാണ്, ജോലി ചെയ്യുകയാണ് എന്ന് മനസ്സിലാക്കുക.

3. ആശുപത്രി സന്ദര്‍ശനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നത് പരമാവധി ഒഴിവാക്കുക. ആശുപത്രിയിലെ അണുക്കളില്‍ നിന്ന് കുട്ടികള്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അറിഞ്ഞു കൊണ്ട് അതിന് വഴിവെക്കരുത്.

4. നവജാത ശിശുക്കളെ കാണാനും ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി അഡ്മിറ്റായവരെ കാണാനും പോകാതിരിക്കുക. നമുക്ക് എന്തെങ്കിലും അണുബാധകളോ രോഗമോ ഉണ്ടെങ്കില്‍ അത് അവര്‍ക്ക് പകരാന്‍ കാരണമാകും.

5. ചുമയുള്ളവര്‍ പരമാവധി രോഗീ സന്ദര്‍ശനത്തിന് പോകാതിരിക്കുക. ചുമയുള്ളവരില്‍ നിന്ന് അണുക്കള്‍ രോഗികള്‍ക്ക് ബാധിക്കുന്നത് അവരുടെ അവസ്ഥ കൂടുതല്‍ മോശമാക്കും.

6. ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ അവിടെ വളരെ ചുരുക്കം സമയം മാത്രം ചെലവഴിക്കുക.

7. രോഗിയുടെ രോഗവിവരം ചോദിച്ചറിയാന്‍ രോഗിയെ അനുവദിക്കുക. കൂടെ വരുന്ന രോഗിയുടെ മുഴുവന്‍ ബന്ധുക്കളെയും രോഗത്തെക്കുറിച്ചു ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഡോക്ടര്‍ക്ക് പ്രയാസമുള്ള കാര്യമാണ്. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗിയോടു തന്നെ സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ രോഗിയുടെ ഒന്ന രണ്ടോ ബന്ധുക്കളോട്. രോഗത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും രോഗി തന്നെ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഡോക്ടര്‍-രോഗീ സൗഹൃദം സൗഹൃദപരമായി നിലനിര്‍ത്തും. മരുന്നുകളെക്കുറിച്ചും ടെസ്റ്റുകളെക്കുറിച്ചും അങ്ങനെ ചികിത്സയുമായി ബന്ധപ്പെട്ട ഏതു ചെറിയ സംശയവും രോഗിയ്ക്ക് ഡോക്ടറോടു ചോദിക്കാനുള്ള അവസരം ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കണം.

8. ഡോക്ടറുടെ അടുത്തു നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാല്‍ ഡോക്ടറുടെ ഭാഗത്തു നിന്നു കൂടി ആലോചിക്കാനുള്ള ക്ഷമ കാണിക്കുക. ഡോക്ടറെ ദൈവമായോ ദൈവതുല്യനായോ കണക്കാക്കേണ്ടതില്ല. അവരും മനുഷ്യരാണ്, അവരും ജോലി ചെയ്യുകയാണ്, അവര്‍ക്കും കുടുംബവും വ്യക്തി ജീവിതവുമുണ്ട് എന്ന പരിഗണന നല്‍കുക.

9. ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കേണ്ടതല്ല. വിദ്യാഭ്യാസം നേടി അവരും ജീവിത നിവൃത്തിക്കായുള്ള ജോലിയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക.

10. പ്രകോപനമുണ്ടാക്കാതെ പെരുമാറാന്‍ എല്ലാവരുടെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാവുക. എന്തു പ്രശ്നമുണ്ടായാലും കണ്ണടച്ചു കളയാനല്ല ഉദ്ദേശിച്ചത്. സാഹചര്യങ്ങള്‍ കൊണ്ട് സംഭവിച്ചു പോകുന്നവയെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കുക എന്നാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.