spot_img

ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ…ഹ്യദ്രോഗങ്ങളെ മറികടക്കൂ…

ലോക ഹ്യദയദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. തൊഴിലെടുക്കുന്നവര്‍ക്കാണ് കൂടുതലായും ഹ്യദ്രോഗം, ഹ്യദയാഘാതം എന്നിവ കണ്ടു വരുന്നത്. മറ്റ് പല രോഗങ്ങള്‍ക്കും ഉദാഹരണത്തിന് പനി, ഡയബറ്റിസ്, കരള്‍, വ്യക്ക രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഹ്യദയാഘാതത്തിന് അത്തരത്തിലുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല. വളരെ പെട്ടെന്ന് ഏപ്പോള്‍ വേണമെങ്കിലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാം. കുടുംബവുമായി സംസാരിക്കുന്നതിനിടയിലോ, യാത്ര ചെയ്യുമ്പോഴോ എന്തിന് ഉറക്കത്തിനിടയില്‍ പോലും ഹ്യദയാഘാതം ഉണ്ടാകാം. ഹ്യദ്രോഗങ്ങളെ എങ്ങനെ മറികടക്കാം എന്ന വിഷയത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം ഉണ്ടാകാന്‍ വേണ്ടിയാണ് ലോക ഹ്യദയ ദിനം ആചരിക്കുന്നത്.

സൈക്കോ സോഷ്യല്‍ സ്ട്രെസ്
പല കാരണങ്ങള്‍ കൊണ്ടും ഹ്യദ്രോഗം ഉണ്ടാകാം. ഡയബറ്റിസ്, കൊളസ്ട്രോള്‍, മറ്റ് ജീവിത ശൈലി രോഗങ്ങള്‍ എന്നിവ ഹ്യദ്രോഗത്തിന് കാരണമാകാറുണ്ട്. എന്നാല്‍ മരുന്നു കൊണ്ടും ക്യത്യമായ ഡയറ്റു കൊണ്ടും ഇവ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ മനുഷ്യനുണ്ടാകുന്ന സ്ട്രെസ് ക്യത്യമായി പറഞ്ഞാല്‍ സൈക്കോ സോഷ്യല്‍ സ്ട്രെസ് വളരെ അപകടകാരിയാണ്. നിരവധിയാളുകള്‍ ഇന്ന് മാനസിക പിരിമുറുക്കം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത് ഹ്യദയാരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നു. എങ്ങനെ ഇതില്‍ നിന്ന് പുറത്തു കടക്കണമെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വിഷയത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.

എന്തുകൊണ്ടാണ് സൈക്കോ സോഷ്യല്‍ സ്ട്രെസ് ചികിത്സിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയേണ്ടി വരുന്നത്.. കാരണം മാനസിക പിരിമുറുക്കം നിയന്ത്രിച്ച് നിര്‍ത്താന്‍ അവനവന്‍ തന്നെ മുന്‍കൈ എടുക്കണം. അതായത് രോഗിയും ഡോക്ടറും നിങ്ങള്‍ തന്നെയാണ്. മരുന്നുകള്‍ മാറി മാറി കഴിച്ചതു കൊണ്ട് ടെന്‍ഷന്‍ മാറില്ല. കൗണ്‍സിലിങ്ങിലൂടെയും സൈക്കാട്രിസ്റ്റിന്റെ ചികിത്സകളിലൂടെയും ആശ്വാസം ലഭിക്കുമെങ്കിലും അവ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. മാനസിക പിരിമുറുക്കം, ടെന്‍ഷന്‍ എന്നിവയുടെ വളരെ ചെറിയ ഒരു അംശം മാത്രമേ നമുക്ക് തിരിച്ചറിയാന്‍ സാധിക്കൂ. എന്നാല്‍ ഇതിന്റെ പലമടങ്ങ് ഈ വിഷയം ഹ്യദയത്തെ  അലട്ടുന്നുണ്ട്.

ജോലിയിലുണ്ടാകുന്ന സ്ട്രെസ് പലരും പല രീതിയിലാണ് പ്രകടിപ്പിക്കാറുള്ളത്. ദേഷ്യം, ക്ഷീണം, ഒന്നും മിണ്ടാതിരിക്കുക, നിസംഗത എന്നിങ്ങനെ പലരും പല രീതിയാണ് സ്വീകരിക്കുന്നത്. ടെന്‍ഷനും സ്ട്രെസും കൂടുമ്പോള്‍ രക്ത സമ്മര്‍ദം കൂടുകയും ഹ്യദയമിടിപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. ഇതാണ് ഹ്യദ്രോഗത്തിന് കാരണമാകുന്നത്.

സൈക്കോ സോഷ്യല്‍ സ്ട്രെസിനെ എങ്ങനെ നിയന്ത്രിക്കാം

സ്‌ട്രെസിനെ നിയന്ത്രിക്കുക അത്ര എളുപ്പമുള്ളകാര്യമല്ല. മാനസിക പിരിമുറുക്കവും ടെന്‍ഷനും ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാവുന്നതല്ല. പക്ഷേ, ഇത്തരം സമ്മര്‍ദങ്ങളെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് പ്രധാനമാണ്. നിങ്ങളുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സമ്മര്‍ദങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. ഹാര്‍ട്ട് അറ്റാക്കിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളെ തടയാനോ ഇല്ലാതാക്കാനോ സാധിക്കില്ല, പക്ഷേ, അവയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഹ്യദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പക്ഷേ, പതിയെ പതിയെ മാനസിക സമ്മര്‍ദത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അതിനായി മുന്‍കൈ എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ശ്രമിക്കുക.. ശ്രമിക്കുക.. ശ്രമിച്ചു കൊണ്ടേയിരിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.