spot_img

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’

“Our Planet, Our Health’’ – World Health Day – April 7th

ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ഈ ദിനം April 7th നു ആഘോഷിക്കുന്നു.

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഈ ദിനം ആചരിച്ച് വരുന്നു.

നല്ല ആരോഗ്യവും ക്ഷേമവും കൈവരിക്കാനുള്ള ചില മാർഗങ്ങൾ ഇനി പറയുന്നവയാണ്.

  • ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുക. ∙ അത് നിങ്ങളുടെ ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ തണുപ്പിക്കുന്നു…
  • മിതമായ വ്യായാമം മുടങ്ങാതെ ചെയ്യുക. ഓർക്കുക അമിതവണ്ണം ശരീരത്തിനോടൊപ്പം മനസ്സിനും ദോഷം ചെയ്യുന്നു. അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിനു വരെ കോട്ടം വരുത്തിയെന്ന് വരാം. ധ്യാനവും യോഗയും വളരെ നല്ലതാണ്….
  • വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുകയും സമ്മർദവും വിഷാദവും കുറയ്ക്കാനുള്ള വഴി കണ്ടെത്തുകയും ചെയ്യുക. ∙ …
  • നല്ല ഉറക്കം ശീലമാക്കുക. ∙
  • നല്ല മാനസികാരോഗ്യം നേടുന്നതിനുള്ള മികച്ച മാർഗമാണ് സുഹൃത്തുക്കളുമായി ല്ല സമയം ചെലവഴിക്കുന്നതും സാമൂഹികമായി ഇടപെടുന്നതും. ∙ സമ്മർദം കൈകാര്യം ചെയ്യുന്നതിനുള്ള വിദ്യകൾ പഠിക്കുക.
  • പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ അകറ്റി നിർത്താം….

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.