spot_img

ആന്റി ബയോട്ടിക്‌സുകളെ ശ്രദ്ധിക്കുക; എല്ലാ രോഗങ്ങളുടെയും പ്രതിവിധിയല്ല

ഏതൊരു തരം അണുബാധയ്ക്കും എതിരെ ഏറ്റവും ശക്തമായ മരുന്നാണ് ആന്റിബയോട്ടിക് എന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ വളരെ സൂക്ഷിച്ച് ശ്രദ്ധാപൂര്‍വം, അത് ഉപയോഗപ്രദമാകുന്ന സമയങ്ങളില് മാത്രം ഉപയോഗിക്കേണ്ടവയാണ് ആന്റി ബയോട്ടിക്കുകള്‍. ആന്റി ബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, അവയുടെ ദുരുപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്നിവ പൊതുജനത്തെ അറിയിക്കാന്‍ WHO വിഭാവനം ചെയ്തതാണ് ആന്റി ബയോട്ടിക് അവയര്‍നെസ് വീക്ക്. ഈ വര്‍ഷം നവംബര്‍ 8 മുതല്‍ 24 വരെ നീണ്ടു നില്ക്കുന്നതാണ് ആന്റി ബയോട്ടിക് അവയര്‍നസ് വീക്ക്. ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍, ഇഫക്ടീവ് ഇജ്യൂക്കേഷന്‍, ഇഫക്ടീവ് ട്രെയ്‌നിങ് എന്നീ വഴികളിലൂടെ ആന്റിബയോടിക് ഉപയോഗം സംബന്ധിച്ച് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും, പൊതുജനത്തിനും ഉള്‍പ്പടെ ബോധവത്കരണം നല്കുക എന്നതാണ് .

ഇങ്ങനെ ഒരു അവസരത്തില്‍ ഈ വിഷയത്തെക്കുറിച്ചു നാമെല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുകയാണ് കോഴിക്കോട് മെഡി. കോളേജിലെ പത്തോളജി വിഭാഗം മുന് മേധാവി ഡോ. കെ.പി. അരവിന്ദന്.

എന്താണ് ഇങ്ങനെ ഒരു ‘ആന്റിബയോട്ടിക് അവയര്‌നെസ് വാരാചാരണം കൊണ്ട് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിജയത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ള കണ്ടുപിടിതങ്ങളില്‍ ഒന്നാണ് ആന്റി ബയോട്ടിക്‌സ്. ലക്ഷക്കണക്കിന് മരണങ്ങള്‍ ഇല്ലാതാക്കാന്‍ അന്റി ബയോട്ടിക് ഉപയോഗം നമ്മെ സഹായിച്ചിട്ടുണ്ട്. പഴയ കാലഘട്ടത്തില്‍ അണുബാധ തടയാന്‍ പ്രധാനമായി ഉപയോഗിച്ചിരുന്ന ഈ മരുന്നുകളില്‍ ചിലതു ഇന്ന് ചിലതരം കാന്‌സര് ചികിത്സക്കു പോലും ഉപയോഗിക്കുന്നുണ്ട്. ന്റി ബയോട്ടിക്‌സിന്റെ സുവര്‍ ണ യുഗം അവസാനിക്കുകയാണോ എന്ന പേടിയാണ് ഇന്ന് ചികിത്സാരംഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് WHO ഇതിനെ സംബന്ധിച്ച് വിശദമായ ബോധവത്കരണം നടത്താന് തീരുമാനിച്ചതും. ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം എങ്ങനെ ക്രമപ്പെടുത്താം, ദുരുപയോഗം എങ്ങനെ കുറയ്ക്കാം, ആന്റി മൈക്രോബിയല് റെസിസ്റ്റന്റ്‌സ് എങ്ങനെ തടയാം എന്നിവയൊക്കെ ഇന്ന് നാം നേരിടേണ്ട ഗൗരവമുള്ള വിഷയങ്ങളാണ്.

ഈ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മികച്ച കമ്മ്യൂണിറ്റി അവയര്‌നെസ് ആവശ്യമുണ്ട്. ആന്റി മൈക്രോബിയല് റെസിസ്റ്റന്‍സിന്റെ കാരണങ്ങള്, ഏത് സാഹചര്യങ്ങളിലാണ് ഇത് ഉണ്ടാകുന്നത്, ഇത് ഒഴിവാക്കാന് എന്ത് ചെയ്യാം, മറ്റ് സാധ്യതകള് എന്തൊക്കെയാണ് എന്നിവയെ സംബന്ധിച്ച് ഡോക്ടര്മാര്, നഴ്‌സുമാര്, മറ്റ് അനുബന്ധ മേഖലകളില് ഉള്ളവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ബോധവത്കരണം നല്കുക എന്നതാണ് ലക്ഷ്യം. വളരെ സമഗ്രമായാണ് ഇവ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

ഏതണുബാധക്കും, പ്രത്യേകിച്ചു സാധാരണ ജലദോഷത്തിനു പോലും ഏറ്റവും ശക്തിയുള്ള, ഏറ്റവും ഫലപ്രദമായ മരുന്നു ആന്റിബയോട്ടിക് ആണ് ഏന്നൊരു ധാരണ പലര്ക്കുമുണ്ടല്ലോ?

പനി, ജലദോഷം എന്നിവ വൈറസ് ബാധമൂലം ഉണ്ടാകുന്നതാണ്. ഇത്തരം അണുബാധയ്ക്കു ആന്റിബയോട്ടിക്കുകള് നല്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആന്റിബയോട്ടിക്‌സ് ആവശ്യമില്ലാതെ അല്ലെങ്കില്‍ ആവശ്യത്തില്‍ അധികംഉപയോഗിക്കുമ്പോള്‍, വേറെയും പ്രശ്‌നങ്ങളുണ്ട്.അതു ദീര്‍ഘകാലം ശരീരത്തിനുള്ളിലെ മിത്രബാക്ടീരിയകളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അപകടകാരികളും ശക്തിശാലികളുമായ ബാക്ടീരിയ ഇവക്കിടയില്‍ വളരാനും അത് രോഗം പരത്തുന്ന താരം മറ്റു ബാക്ടീരിയകളിലേക്ക് തങ്ങളുടെ ജീന് പങ്കു വെക്കാനും സാധ്യതയുണ്ട്. ഇത്തരം ബാക്ടീരിയാക്കെതിരെ ,നാം നേരത്തെ ദീര്‍ഘനാള്‍ ഉപയോഗിച്ച ആന്റിബയോട്ടിക് മരുന്നു മാത്രമല്ല, അനുബന്ധ ഘടനയുള്ള മറ്റു ആന്റിബയോട്ടിക്കുകളും ഫലപ്രദമാവില്ല. ഇതിനാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നു പറയുന്നത്. രോഗചികിത്സയില്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന അവസ്ഥയാണിത്. ആവശ്യമുള്ളപ്പോള്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ കൃത്യമായ ഇടവേളകളില്‍ മാത്രം ഉപയോഗിക്കേണ്ട ആന്റിബയോടിക് മരുന്നുകള്‍ വിദേശ രാജ്യങ്ങളില്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ നല്കാറില്ല. പക്ഷേ നമ്മുടെ നാട്ടില് നേരെ മറിച്ചാണ്.ഇതും നല്ല ഒരു രീതിയല്ല.

ക്യത്യമായ മാനദണ്ഡങ്ങള്‍ പ്രകാരം പ്രിസ്‌ക്രിപ്ഷന് കൃത്യ സമയത്തേക്ക് മാത്രം നല്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള് ഒരു പരിധി വരെ തടയാനാകില്ലേ?

തീര്‍ച്ചയായും. ഓവര്‍ ദ കൗണ്ടറായി കൊടുക്കേണ്ട കുറച്ച് മരുന്നുകളുണ്ട്. പക്ഷേ, അതില്‍പ്പെട്ടതല്ല ആന്റി ബയോട്ടിക്‌സ്. ഏത് ആന്റി ബയോട്ടിക് കൊടുക്കണം എന്ന് ചിന്തിക്കുമ്പോള്‍ കഴിവതും നാരോ സ്‌പെട്രം ഉപയോഗിക്കുക. അതിനു വേണ്ടി ഏത് ബാക്ടീരിയയാണ് രോഗത്തിന് കാരണം എന്ന് കണ്ടെത്തണം. കൃത്യതയുള്ള ലാബ് ടെസ്റ്റുകള്‍ ഇതിന് അനിവാര്യമാണ്. മെഡിക്കല് രംഗത്തുള്ളവരുടെ ഭാഗത്ത് നിന്നാണ് ഇത്തരം വിഷയങ്ങളില് കൂടുതല് ജാഗ്രത ആവശ്യമുള്ളത്.

ഒരു രോഗം വന്ന് അതിനായി ആന്റി ബയോട്ടിക്‌സ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് രോഗം കുറയുമ്പോള് മരുന്ന് കഴിയ്ക്കാതിരിക്കുകയും പിന്നീട് അതുമായി സാമ്യമുള്ള മറ്റ് രോഗങ്ങള് വരുമ്പോള് ഇതേ ആന്റിബയോട്ടിക്കുകള് തോന്നിയത് പോലെ കഴിയ്ക്കുന്ന ശീലവും ഇന്ന് പലര്ക്കുമുണ്ട്. ഇതു എത്രത്തോളം ആശാസ്യമാണ്..?

ഈ വിഷയത്തില് രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ആവശ്യത്തില് അധികം നേരം മരുന്ന് കൊടുക്കാതിരിക്കുക. 2,3 ദിവസം കൊണ്ട് മാറാവുന്ന രോഗമാണെങ്കില് അത്ര ദിവസത്തേക്കുള്ള മരുന്ന് മാത്രം കൊടുക്കുക. അല്ലാത്ത പക്ഷം മുഴുവന് ഡോസ് മരുന്നും നല്‌കേണ്ടി വരും.

സാധാരണമായി ആന്റിബയോട്ടിക്‌സ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള് ഏതെല്ലാമാണ്?

ബാക്റ്റീരിയല്‍ അണുബാധക്കെതിരെയാണ് പൊതുവായി ഇഎ മരുന്നുകള്‍ ഉപയോഗിക്കുക. ഈ വിഭാഗത്തിന് പുറത്തു ചില പ്രത്യേക രോഗാണുബാധകള്‍ക്കും ഉപയോഗിക്കാം. പക്ഷെ, കഴിയുമെങ്കില്‍ ലാബ് ടെസ്റ്റ് നടത്തി രോഗ നിര്ണയവും, വൈറസാണോ ബാക്ടീരിയയാണോ രോഗ കാരണമെന്നതും കണ്ടെത്തിയതിന് ശേഷം,ഉപയോഗപ്രദമെങ്കില്‍ മാത്രം ആന്റി ബയോട്ടിക്‌സ് നിര്‌ദേശിക്കുക. ലബോറട്ടറി മേഖല കുടുതല് ശക്തിപ്പെടുത്തുകയും, നല്ല പരിശീലനം നല്കുകയും വേണം.

ടോപ്പിക്കല് ആന്റിബയോട്ടിക്‌സ് അമിതമായി ഉപയോഗിക്കുന്നത് എത്രത്തോളം പ്രശ്‌നമുണ്ടാക്കാം?

തീര്‍ച്ചയായും അതും റെസിസ്റ്റന്‍സ് ഉണ്ടാക്കും. ചര്‍മ്മത്തില്‍ ഒരുപാട് കമെന്‍സല്‍ ബാക്ടീരികളുണ്ട്. ഇത് ആന്റി ബയോട്ടിക്കുകളുമായി പ്രവര്ത്തിച്ച് നേരത്തേ സൂചിപ്പിച്ചതു പോലെ രോഗവാഹിനികളായ ബാക്ടീരികള്ക്ക് ഉത്തേജനം നല്കാന് കാരണമായേക്കാം. അതിനാല് അനാവശ്യമായി ഇവ ഉപയോഗിക്കാതിരിക്കുകയാവും നന്നാവുക..

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് തടയാന്‍, ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ഒരു വ്യക്തമായ / പൊതുവായ ആന്റി ബയോട്ടിക് പോളിസിയുടെ ആവശ്യകത എത്രത്തോളമാണ്?

AMR ഗൈഡ്‌ലൈന്‍സിന്റെ പോളിസി എല്ലാം കേന്ദ്രസര്ക്കാര് എടുത്തിട്ടുണ്ട്. സംസ്ഥാനങ്ങള് സ്വന്തം പോളിസി അതിനായി തയ്യാറാക്കണം എന്ന് പറഞ്ഞിരിക്കുന്നു. കേരളവും മധ്യപ്രദേശുമാണ് പോളിസി തയ്യാറാക്കിയിരിക്കുന്നത്. കേരളമാണ് ആദ്യം ചെയ്തത്. എന്നാല് അതു താഴെക്കിട വരെ ചര്ച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്.

ഒരു ആന്റി ബയോട്ടികിനോട് അലര്‍ജി ഉണ്ടെങ്കില്‍ മറ്റ് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കാമോ അതോ അവ പൂര്‍ണമായും ഒഴിവാക്കണോ?

അലര്‍ജി ഉണ്ടാകുന്നത് അസാധാരണമല്ല. അലര്‍ജി ഉണ്ടാകുന്ന രോഗികളെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവര്ക്ക് നല്കിയ മരുന്നുമായി ബന്ധപ്പെട്ട രേഖകള് സൂക്ഷിക്കകയും വേണം. ഈ ഹെല്ത്തില്‍ ഈ വിവരങ്ങള്‍ കൂടി ഉള്‌പ്പെടുത്തുന്നത് ഉപയോഗപ്രദമാകും.

ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

1. സ്വന്തമായി മെഡിക്കല്‍ ഷോപ്പില്‍ നിന്നും മറ്റും ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.

2. രോഗികളോട് മരുന്ന് കുറിക്കുന്ന സമയത്തു തന്നെ ആന്റിബയോട്ടിക്കുകള്‍ എങ്ങനെ കഴിയ്ക്കണമെന്നും എത്രനാള്‍ കഴിയ്ക്കണമെന്നും ക്യത്യമായ നിര്‍ദേശം നല്കാന്‍ ഡോക്ടര്‍ / ഫര്‍മസിസ്‌റ് ശ്രദ്ധിക്കുക.

3. ഡോക്ടര്‍ പറയുന്ന രീതിയില്‍, പറയുന്ന കാലയളവ് വരെ മാത്രം രോഗികള്‍ മരുന്ന് കഴിയ്ക്കുക. അസുഖം വരാതിരിക്കാനും ശ്രദ്ധ വേണം.തുടരെ തുടരെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും നന്നല്ല.

4. ഇതു കൂടാതെ, ആന്റി ബയോട്ടിക്കുകള്‍് വളര്‍ത്തുമൃഗങ്ങളില്‍ രോഗം തടയാനും മറ്റുമായി കുത്തി വെക്കാറുണ്ട്. . അവയുടെ മാംസത്തിലൂടെയും, വിസര്‍ജ്യം കലര്‍ന്ന ജലസ്രോതസ്സുകളില്‍ കൂടെയും ഒക്കെ മരുന്നിന്റെ അംശം നമ്മുടെ ശരീരത്തിലേക്കെത്താം.ഇത്തരം രീതികളിലും മാറ്റം വേണ്ടതാണ്.

5.കൂടാതെ, മരുന്നു കമ്പനികള്‍ പുറന്തള്ളുന്ന വേസ്റ്റുകളും പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ഇതു പരിസ്ഥിതിക്ക് ആകെ തന്നെ ദോഷകരമാണ്. മാത്രമല്ല,മണ്ണിലൂടെയും വെള്ളത്തിലൂടെയും ഇവ മനുഷ്യ ശരീരത്തില് എത്തുകയും ചെയ്യും. ഇത് ഒഴിവാക്കാന് കര്ശനമായ നിയമ നിര്മാണങ്ങള് നടത്തുകയും അവ പാലിക്കുകയും വേണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.