spot_img

ജോലിക്ക് പുറകെ മാത്രം പോയി ആരോഗ്യം കളയരുത്‌

ജോലിയുടെ പിന്നാലെ പായുന്നതിനിടെ ആരോഗ്യത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർ എത്ര പേരുണ്ടാകും.. പല പല ഷിഫ്റ്റുകളും, ജോലിയുടെ സമ്മർദവും, ക്യത്യമല്ലാത്ത ഭക്ഷണവും ഉറക്കവും എല്ലാം ഇക്കാലത്ത് പ്രഫഷണൽസിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ചെറുപ്പക്കാരായതിനാൽ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കരുത്. ഇന്ന് ആരോഗ്യത്തിന് വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ ഏറെ താമസിയാതെ തന്നെ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും. ശ്രദ്ധയോടെയും ഊർജസ്വലമായും ജോലി ചെയ്യാൻ ആരോഗ്യമാണ് വേണ്ടത്. അത് മറന്ന് സമയകാല ബോധമില്ലാതെ പാഞ്ഞിട്ട് യാതൊരു കാര്യവുമില്ല. 

ഉറക്കത്തിന് പ്രാധാന്യം നൽകുക

ലേറ്റ് നൈറ്റ് വർക്കുകൾ, രാത്രി ഷിഫ്റ്റുകൾ എന്നിവ കാരണം പലപ്പോഴും ഉറക്കം ശരിയാകുന്നില്ലെന്ന് നിരവധി പേർ പരാതിപ്പെടുന്നുണ്ട്. ഒരു ദിവസം മുഴുവൻ ഊർജത്തോടെ ജോലി ചെയ്യാൻ രാത്രി നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അശ്രദ്ധ, ഉറക്കം തൂങ്ങൽ, പകലുറക്കം, ക്ഷീണം എന്നിവയായിരിക്കും ഫലം. അതിനാൽ ജോലികൾ കഴിയുന്നതും വേഗം തീർക്കാൻ ശ്രമിക്കുക. അർധരാത്രികളിൽ ഇരുന്നുള്ള ജോലികൾ രാവിലത്തേക്ക് മാറ്റിവെക്കാം. അമിതമായ ജോലിഭാരം അനുഭവിക്കുന്നെങ്കിൽ അവ ചെയ്ത് തീർക്കാൻ കൂടുതൽ സമയം ചോദിക്കാം അല്ലെങ്കിൽ സഹപ്രവർത്തകരുടെ സഹായം ചോദിക്കാം. ഒരാൾ ദിവസവും 8 മണിക്കൂർ ഉറങ്ങണമെന്നാണ് കണക്ക്.  6 മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങാൻ ശ്രമിക്കുക. 

പ്ലാൻ ചെയ്യുക

ജോലികൾ ചെയ്തു തീർക്കാനെടുക്കുന്ന സമയം നേരത്തേ തന്നെ പ്ലാൻ ചെയ്ത് അതിനനുസരിച്ച് ചെയ്ത് തീർക്കുക. ഇത് സമയ നഷ്ടം ഒഴിവാക്കും. കഴിവതും വീട്ടിൽ ഓഫീസ് ജോലികൾ ചെയ്യാതിരിക്കുക. ക്യത്യമായ ജോലി പ്ലാൻ ചെയ്യുന്നതിനൊപ്പം ഭക്ഷണം കഴിക്കേണ്ട സമയവും തീരുമാനിക്കുക. ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിയ്ക്കാൻ ശ്രദ്ധിക്കുക. പലസമയത്ത്, അല്ലെങ്കിൽ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

നോ പറയേണ്ടിടത്ത് പറയുക

കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി സമയം നിർബന്ധമായും മാറ്റിവെക്കേണ്ടതാണ്. ആ സമയത്ത് മറ്റ് തിരക്കുകളിലേക്കോ, ജോലികളിലേക്കോ പോകാതിരിക്കുക. നോ പറയേണ്ടിടത്ത് ക്യത്യമായി നോ പറയുക. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ചിലവഴിക്കുന്ന സമയം മാനസിക സമ്മർദങ്ങൾ കുറയുകയും മനസിന് പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുന്നു. അത്തരം വിശ്രമ സമയങ്ങൾ നന്നായി ആസ്വദിക്കുക.

വ്യായാമം

എത്ര തിരക്കുള്ള ദിവസമായാലും വ്യായാമത്തിനായി അൽപനേരം മാറ്റിവെക്കുക. ക്യത്യമായി വ്യായാമം ശീലമാക്കുന്നവരിൽ ശാരീരിക മാനസിക ആരോഗ്യം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. മാനസിക പിരിമുറുക്കം ലഘൂകരിക്കാനും വ്യായാമം ചെയ്യുന്നത് ഉത്തമമാണ്. ഓട്ടം, നടത്തം, നീന്തൽ മറ്റ് കായികാഭ്യാസങ്ങളോ, ജിമ്മിലെ വർക്കൗട്ട്, യോഗ, മെഡിറ്റേഷൻ തുടങ്ങി ഏത് വ്യായാമ മുറയും ശീലമാക്കാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.