spot_img

പ്രസവ ശേഷമുള്ള ലൈംഗിക ബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ ഗതിയില്‍ പ്രസവ ശേഷം ദമ്പതികള്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ വരെ ലൈംഗിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധം പുനരാരംഭിക്കുന്നതിനു മുമ്പ് പല കാര്യങ്ങളും പ്രസവ ശേഷം ദമ്പതികള്‍ ശ്രദ്ധിക്കണം.

സിസേറിയന്‍ ഡെലിവറിക്ക് ശേഷം നിര്‍ബന്ധമായും ആറ് ആഴ്ച ലൈംഗിക ബന്ധം ഒഴിവാക്കണം. അല്ലാത്തപക്ഷം സ്ത്രീകളില്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സധ്യതയുണ്ട്. പ്രത്യേകിച്ച് സിസേറിയന്‍ ഡെലിവറിക്ക് ശേഷം ആദ്യ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭാശയ അണുബാധയുടെ സാധ്യത വളരെ കൂടുതലാണ്.

ഒരു ശിശുവിന്റെ ജനനത്തിന് ശേഷം സ്ത്രീകള്‍ ലൈംഗിക ബന്ധം പുനരാരംഭിക്കാന്‍ തയ്യാറാണോയെന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്.

  • വേദനയുടെ അളവ്
  • ക്ഷീണം
  • സമ്മര്‍ദ്ദം
  • സെക്‌സ് ഡ്രൈവ്
  • യോനിയിലെ വരള്‍ച്ച
  • ലൈംഗിക ബന്ധത്തോടുള്ള പേടി അല്ലെങ്കില്‍ ഗര്‍ഭധാരണ ഭയം
  • വിഷാദം

പ്രസവശേഷം ലൈംഗികതയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍
അടുത്തിടെയുള്ള ഗര്‍ഭധാരണം ലൈംഗിക – ശാരീരിക അനുഭവത്തെ മാറ്റും. ചില ദമ്പതികള്‍ കഴിയുന്നത്ര വേഗത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഗര്‍ഭ കാലത്തിനു ശേഷമുള്ള ആദ്യ കുറച്ച് മാസങ്ങളില്‍ ശാരീരിക വ്യത്യാസങ്ങള്‍ കാരണം ഇതിന് മാറ്റം ആവശ്യമായി വരും.

പ്രസവശേഷം ഈസ്ട്രജന്റെ അളവ് കുറവായതിനാല്‍ പല സ്ത്രീകളിലും യോനിയില്‍ വരള്‍ച്ച അനുഭവിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകള്‍ക്കളില്‍ പ്രസവ ശേഷം നാല് മുതല്‍ ആറ് ആഴ്ച വരെ ഇത് തുടരും.

മുലയൂട്ടല്‍ ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യം കുറയ്ക്കും. ഒരു കുഞ്ഞിന്റെ ജനനത്തിനു ശേഷം ആദ്യ മാസങ്ങളില്‍ അമ്മയായ സ്ത്രീക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വേദനയുണ്ടാക്കാം

ഇതിന് പരിഹാരമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍

  • സെക്‌സ് പോസിഷിനുകള്‍ മാറ്റി പരീക്ഷിക്കാം
  • യോനിയിലെ ലൂബ്രിക്കേഷന്‍ വര്‍ധിപ്പിക്കുക.
  • വേദന സംഹാരി മരുന്നുകള്‍ കഴിക്കുക
  • മൂത്രമൊഴിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക
  • ചെറിയ ചൂട് വെള്ളത്തില്‍ കുളിക്കുക

പ്രസവ ശേഷമുള്ള ലൈംഗികപ്രശ്‌നം താത്കാലികമാണ്. ജനിതക ശാസ്ത്രം, കുഞ്ഞിന്റെ വലുപ്പം, മുമ്പത്തെ പ്രസവങ്ങളുടെ എണ്ണം, കെഗല്‍ വ്യായാമങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിനെ വ്യത്യാസപ്പെടുത്തും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.