spot_img

അരിയാഹാരത്തേക്കാളും നല്ലത് ഗോതമ്പ്; പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ ഗോതമ്പ് ഉള്‍പ്പെടുത്തുക

സാധാരണക്കാരായ നിരവധിയാളുകള്‍ ഡോക്ടര്‍മാരോട് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് പ്രമേഹം കുറയാന്‍ ഗോതമ്പ് നല്ലതാണോയെന്ന്. അരിയാഹാരം ഉപേക്ഷിച്ച് ഗോതമ്പ് കഴിച്ചിട്ടും പ്രമേഹം കുറയുന്നില്ലെന്ന ചിന്തയിലാണോ നിങ്ങള്‍? എന്നാല്‍ ഒരു കാര്യം അറിയുക, ഗോതമ്പ് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹം കുറയില്ല. അരിയും ഗോതമ്പും ഒരേ അളവില്‍ കലോറി അടങ്ങിയ ധാന്യങ്ങളാണ്. ഒരേ അളവില്‍ കഴിച്ചാല്‍ ഗോതമ്പില്‍ നിന്നും അരിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം തുല്യമായിരിക്കും.പിന്നെ എന്തു കൊണ്ടാണ് പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് ഗോതമ്പ് ശുപാര്‍ശ ചെയ്യുന്നത്?

കലോറിയുടെ അളവില്‍ സമന്മാരാണെങ്കിവും അരിയേക്കാള്‍ ഒരുപടി മുന്നിലുള്ളത് ഗോതമ്പ് തന്നെയാണ്. ഗോതമ്പ് നാരുകള്‍ ഏറെയുള്ളതും, ദഹിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണമാണ്‌. അരിയാകട്ടെ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കൂടിയതും നാരുകള്‍ കുറഞ്ഞതുമാണ്. വളരെ എളുപ്പം ദഹിക്കുകയും ചെയ്യും. ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ ഗോതമ്പ് കഴിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനാകും.മാത്രമല്ല, ഗോതമ്പ് കഴിയ്ക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അരി കഴിയ്ക്കുന്നതിനേക്കാള്‍ പലപടി താഴെയായിരിക്കുകയും ചെയ്യും.

എന്നാല്‍, മൂന്ന് നേരവും ചപ്പാത്തി കഴിച്ചിട്ടും പ്രമേഹം കുറയാത്തവരുണ്ട്. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവിനെ ആശ്രയിച്ചാണ്‌ പ്രമേഹം നിയന്ത്രണത്തിലാകുന്നത്. നിയന്ത്രിതമായ അളവില്‍ ശുദ്ധമായ ധാന്യപ്പൊടി കഴിയ്ക്കുകയാണെങ്കില്‍ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അതേസമയം ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതോടെ വിപതീപ ഫലം ഉണ്ടാകും.ശരീരത്തില്‍ കലോറിയുടെ അളവ് വര്‍ധിക്കുകയും അരി കഴിയ്ക്കുമ്പോഴുണ്ടാകുന്ന പോലെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യും. ഒന്നോ രണ്ടോ ചപ്പാത്തികള്‍, അതിനൊപ്പം നാരുകള്‍ അടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഗോതമ്പ് ദോശ, ഗോതമ്പ് കഞ്ഞി എന്നിവ കഴിയ്ക്കുന്നവര്‍ക്ക് പ്രമേഹം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ ചപ്പാത്തി പോലെ സമയമെടുത്ത് കഴിച്ച്, പതിയെ ദഹിക്കുന്ന വിഭവങ്ങള്‍ തയ്യാറാക്കി കഴിയ്ക്കുക. പ്രമേഹ രോഗികളുടെ ഒരു നേരത്തേയോ രണ്ടു നേരത്തേയോ ഭക്ഷണം ഗോതമ്പ് ആക്കുന്നത് നല്ലതാണ്. അതിനൊപ്പം നാരുകളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.